Rosehip Oil Benefits: ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയിഴകളുടെ സൗന്ദര്യത്തിനും ഈ ഓയിൽ ബെസ്റ്റാണ്

ധാരാളം ഗുണങ്ങളാൽ സമ്പന്നമായ റോസ് ഹിപ് ഓയിൽ ചർമ്മത്തിനൊപ്പം മുടിയ്‌ക്കും ഗുണം ചെയ്യും. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഓയിലാണ് റോസ് ഹിപ് ഓയിൽ. 

Written by - Zee Malayalam News Desk | Last Updated : Jun 2, 2022, 11:51 AM IST
  • റോസ്‌ഷിപ്പ് ഓയിലിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്.
  • ഇത് ചർമ്മത്തെ തിളങ്ങുന്നതും ആരോഗ്യകരവുമാക്കുന്നു.
  • റോസ്ഷിപ്പ് ഓയിൽ വിറ്റാമിൻ-ഇ, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ‌ എന്നിവയാൽ സമ്പന്നമാണ്.
Rosehip Oil Benefits: ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയിഴകളുടെ സൗന്ദര്യത്തിനും ഈ ഓയിൽ ബെസ്റ്റാണ്

റോസ് എസൻഷ്യൽ ഓയിലും റോസ് ഹിപ് ഓയിലും ഒന്നല്ലേ എന്ന് ചോദ്യം ഇന്നും പലർക്കും ഉണ്ടാകാം. റോസ് എസൻഷ്യൽ ഓയിൽ എന്നത് റോസാപ്പൂവിന്റെ ഇതളുകളിൽ നിന്നെടുക്കുന്നതാണ്. എന്നാൽ റോസ് ഹിപ് ഓയിൽ എടുക്കുന്നത് വിത്തുകളിൽ നിന്നാണ്. നിരവധി ​ഗുണങ്ങളുള്ള ഒന്നാണ് ഈ റോസ് ഹിപ് ഓയിൽ. മുഖ സംരക്ഷണം അല്ലെങ്കിൽ ചർമ്മ സംരക്ഷണത്തിന് ഏറ്റവും മികച്ച ഓയിലാണ് റോസ് ഹിപ്. 

ധാരാളം ഗുണങ്ങളാൽ സമ്പന്നമായ റോസ് ഹിപ് ഓയിൽ ചർമ്മത്തിനൊപ്പം മുടിയ്‌ക്കും ഗുണം ചെയ്യും. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഫംഗൽ, ആന്റിമൈക്രോബയൽ ഗുണങ്ങളുള്ള ഓയിലാണ് റോസ് ഹിപ് ഓയിൽ. താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ, വരൾച്ച എന്നിവയ്ക്ക് അമേരിക്കയിലും ഈജിപ്തിലും ഒക്കെ നൂറ്റാണ്ടുകളായി ഈ എണ്ണ ഉപയോഗിക്കുന്നു. ഇത് മുടി കൊഴിച്ചിൽ തടയുകയും മുടി ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 

റോസ് ഹിപ് ഓയിലിന്റെ ഗുണങ്ങൾ

റോസ്‌ഷിപ്പ് ഓയിലിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ തിളങ്ങുന്നതും ആരോഗ്യകരവുമാക്കുന്നു.

ഈ എണ്ണയിൽ ലിനോലെയിക് ആസിഡും മറ്റ് ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

റോസ്ഷിപ്പ് ഓയിൽ വിറ്റാമിൻ-ഇ, ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ‌ എന്നിവയാൽ സമ്പന്നമാണ്. ഇത് മുടിയുടെയും ചർമ്മത്തിന്റെയും പോഷണത്തിന് ഉപയോഗിക്കുന്നു.

വൈറ്റമിൻ ഇ, എ, സി എന്നിവ റോസ് ഹിപ്പിൽ കാണപ്പെടുന്നു. ഇത് ചർമ്മത്തിന് വളരെ പ്രധാനപ്പെട്ടതും പ്രയോജനകരവുമാണ്.

റോസ് ഹിപ് ഓയിൽ തലയോട്ടിക്ക് ഈർപ്പം നൽകുന്നു. ഇതുമൂലം തലയോട്ടിയിലെ വരൾച്ച, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാം.

Also Read: Curd Rice Benefits: ഇത്രയും ​ഗുണങ്ങളോ? ബോളിവുഡ് നടിമാർ പോലും ‍ഡയറ്റിൽ ഉൾപ്പെടുത്തിയ ആ സൗത്ത് ഇന്ത്യൻ ഭക്ഷണം

മുടിക്ക് റോസ്ഷിപ്പ് ഓയിൽ എങ്ങനെ ഉപയോഗിക്കാം

1. റോസ്ഷിപ്പ് ഓയിൽ, വെളിച്ചെണ്ണ

മുടിയുടെ വളർച്ചയ്ക്കും തലയോട്ടിയുടെ ആരോഗ്യത്തിനും, വെളിച്ചെണ്ണ റോസ്ഷിപ്പ് ഓയിലുമായി മിക്സ് ചെയ്ത് മുടിയിൽ മസാജ് ചെയ്യാം. 

ഈ മിശ്രിതം തയാറാക്കേണ്ട വിധം - 

രണ്ട് എണ്ണകളും തുല്യ അളവിൽ എടുക്കുക.

വെളിച്ചെണ്ണ ചെറുതായി ചൂടാക്കുക.

അതിനുശേഷം രണ്ട് എണ്ണകളും മിക്സ് ചെയ്യുക.

തുടർന്ന് പഞ്ഞി ഉപയോ​ഗിച്ച് മുടിയുടെ വേരുകളിൽ പുരട്ടുക.

ഇത് തലയോട്ടിയിൽ നന്നായി മസാജ് ചെയ്ത് 20 - 30 മിനിറ്റ് കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക.

2. റോസ്ഷിപ്പ് ഓയിൽ, ബദാം ഓയിൽ, അംല ഓയിൽ, കാസ്റ്റർ ഓയിൽ

ഈ എണ്ണകളെല്ലാം മിക്‌സ് ചെയ്ത് തലയോട്ടിയിൽ മസാജ് ചെയ്താൽ മുടിയുടെ വളർച്ചയ്ക്ക് ഗുണം ചെയ്യും.

ഈ എണ്ണകളെല്ലാം തുല്യ അളവിൽ എടുക്കുക.

ഇനി ഇത് മിക്‌സ് ചെയ്ത് തലയിൽ മസാജ് ചെയ്യുക.

20 മിനിറ്റ് ഈ എണ്ണ പുരട്ടിയ ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.

3. റോസ്ഷിപ്പ് ഓയിലും അർഗൻ ഓയിലും

അർഗൻ ഓയിൽ മുടിയെ ആരോഗ്യമുള്ളതും തിളക്കമുള്ളതും ശക്തവുമാക്കുന്നു. റോസ് ഹിപ് ഓയിലിൽ അർഗൻ ഓയിൽ കലർത്തി പുരട്ടുന്നത് മുടി കൊഴിച്ചിൽ തടയുന്നു. കാരണം ഇവ രണ്ടിലും നല്ല അളവിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.

ഈ രണ്ട് എണ്ണകളും തുല്യ അളവിൽ എടുത്ത് ഇളക്കുക.

എണ്ണ പുരട്ടി അര മണിക്കൂർ വെക്കുക.

വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക.

4. റോസ്ഷിപ്പ് ഓയിലിനൊപ്പം ജോജോബ ഓയിൽ

റോസ് ഹിപ് ഓയിലിൽ ജോജോബ ഓയിൽ കലർത്തി മുടിയിൽ പുരട്ടുക. ഇത് മുടിക്ക് പോഷണവും ഈർപ്പവും നൽകും. 

റോസ്ഷിപ്പ്, ജോജോബ ഓയിൽ എന്നിവ തുല്യ അളവിൽ എടുക്കുക.

ഇനി ഇത് കൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യുക.

തുടർന്ന് 30 മിനിറ്റിന് ശേഷം മുടി കഴുകുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News