Morning Routine To Lose Weight: നിങ്ങൾ നിങ്ങളുടെ ദിവസം എങ്ങനെ തുടങ്ങുന്നു എന്നത് നിങ്ങളുടെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്ന ഒരു കാര്യമാണ്. ശാരീരിക ആരോഗ്യത്തിന്റെ കാര്യമായാലും ശരി ഇനി വണ്ണം കുറയ്ക്കുന്ന കാര്യമായാലും ശരി എന്തിനായാലൂം ജീവിതശൈലിയിൽ ചില കാര്യങ്ങൾ പാലിക്കേണ്ടത് വളരെ പ്രധാനമാണ്. സമീകൃതാഹാരം, ചിട്ടയായ വ്യായാമം, മോശം ജീവിത ശീലങ്ങൾ ഉപേക്ഷിക്കൽ എന്നിവ ആരോഗ്യകരമായ ജീവിതം നയിക്കാൻ നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല രാവിലെ ദിനചര്യയിൽ ചില നല്ല ശീലങ്ങൾ ഉൾപ്പെടുത്തിയാൽ അത് നിങ്ങൾക്ക് ശാരീരികമായി മാത്രമല്ല, മാനസികമായും ആരോഗ്യം നൽകും. ഏതൊക്കെ ശീലങ്ങളാണ് നിങ്ങൾ രാവിലെതന്നെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതെന്ന് നമുക്ക് നോക്കാം...
Also Read: ഫ്രിഡ്ജിൽ ഓർമ്മിക്കാതെപോലും ഈ പച്ചക്കറികൾ സൂക്ഷിക്കരുത്..!
ശരീരഭാരം കുറയ്ക്കാൻ സുപ്രഭാത ശീലങ്ങൾ
ആരോഗ്യവാനായിരിക്കുക എന്ന ചിന്തയോടെ ദിവസം ആരംഭിക്കുക (Start the day with the idea of being healthy)
രാവിലെ ഉണരുമ്പോൾ നിങ്ങൾ ആദ്യം നിങ്ങൾക്കും ആരോഗ്യമുള്ള ശരീരം വേണമെന്നു ചിന്തയോടെ ദിവസം ആരംഭിക്കാൻ ശ്രമിക്കുക എന്നതാണ്. ഇതോടൊപ്പം ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആരോഗ്യകരമായ കാര്യങ്ങൾ മാത്രം കഴിക്കുമെന്ന് സ്വയം വാഗ്ദാനം ചെയ്യുക. ഇത് ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ നല്ല രീതിയിൽ സഹായിക്കും.
ഡീപ് ബ്രീത്തിങ്
ഡീപ് ബ്രീത്തിങ് ശീലമാക്കുന്നത് ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ വളരെയധികം സഹായിക്കും. ഈ ശ്വസന വ്യായാമം ചെയ്യുന്നതിലൂടെ മെറ്റബോളിസം ത്വരിതപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഇത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ഇത് കൂടാതെ ഈ വ്യായാമം ചെയ്യുന്നത് ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും. അതിനാൽ ദിവസവും 5 മുതൽ 10 മിനിറ്റ് വരെ ഡീപ് ബ്രീത്തിങ് വ്യായാമം ചെയ്യുക.
Also Read: പ്രമേഹ രോഗികൾക്ക് ഒരു അനുഗ്രഹമാണ് ഈ പച്ചക്കറി, ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഉത്തമം
സ്‌ട്രെച്ചിംഗും നടത്തവും ((stretching and walking)
തടി കുറയ്ക്കാൻ രാവിലെ കുറച്ച് സ്‌ട്രെച്ചിംഗ് വ്യായാമങ്ങളും നടത്തവും ചെയ്യുന്നത് ഏറെ ഗുണം ചെയ്യും. സ്‌ട്രെച്ചിംഗ് ചെയ്യുന്നത് നിങ്ങളുടെ പേശികൾക്ക് നല്ലതാണ്. ഇതിലൂടെ കൊഴുപ്പ് ഉരുക്കാൻ സാധിക്കും. കൂടാതെ നടത്തം ഒരു നല്ലൊരു വ്യായാമമാണ്. ഇതുമൂലം ശരീരത്തിന് മുഴുവനായി ഗുണം ലഭിക്കുന്നു ഒപ്പം ശരീരഭാരവും കുറയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...