Ivy Gourd As Diabetes Diet: പ്രമേഹ രോഗികൾക്ക് ഒരു അനുഗ്രഹമാണ് ഈ പച്ചക്കറി, ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഉത്തമം

Health Benefits In Kundru: നമ്മുടെ തൊടിയിൽ സാധാരണ കാണുന്ന ഒരു പച്ചക്കറിയാണ് കോവക്ക.  അതുകൊണ്ടുതന്നെ അത് ഉണ്ടാക്കാത്ത വീടുകൾ ഇല്ല എന്നുവേണമെങ്കിലും നമുക്ക് പറയാം. എന്നാൽ കോവയ്ക്കയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ? 

Written by - Ajitha Kumari | Last Updated : Jun 23, 2022, 09:02 PM IST
  • പച്ചക്കറികൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും
  • പ്രമേഹരോഗികൾക്ക് ഏറ്റവും മികച്ചത് പച്ച നിറത്തിലുള്ള പച്ചക്കറിയാണ്
  • നമ്മുടെ തൊടിയിൽ സാധാരണ കാണുന്ന ഒരു പച്ചക്കറിയാണ് കോവക്ക
Ivy Gourd As Diabetes Diet: പ്രമേഹ രോഗികൾക്ക് ഒരു അനുഗ്രഹമാണ് ഈ പച്ചക്കറി, ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഉത്തമം

Benefits Of Ivy Gourd For Diabetes:  നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണല്ലോ പച്ച നിറത്തിലുള്ള പച്ചക്കറികൾ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്നുവെന്നത്.  അതുകൊണ്ടുതന്നെ ഇത് നമ്മൾ ധാരാളം കഴിക്കണം. പ്രത്യേകിച്ചും പ്രമേഹ രോഗികൾ. ഇന്ന് നമുക്ക് അത്തരത്തിലുള്ള ഒരു പച്ചക്കറിയെ കുറിച്ച് അറിയാം ഇത് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് ഉത്തമമാണ്.  ആ പച്ചക്കറി ഏതെന്ന് അറിയണ്ടേ?

പ്രമേഹരോഗികൾ ഈ പച്ചക്കറി കഴിക്കണം (Diabetes patients should eat this green vegetable)

ഇവിടെ പറയുന്ന പച്ചക്കറി മറ്റൊന്നുമല്ല നമ്മുടെ കോവയ്ക്കയെ കുറിച്ചാണ്.  അതിനെ ഇംഗ്ലീഷിൽ Ivy Gourd എന്നാണ് പറയുന്നത്.  എന്നാൽ ഇതിന്റെ ശാസ്ത്രീയ നാമം Coccinia Grandis എന്നാണ്. ആദ്യകാലങ്ങളിൽ ഇത് ഏഷ്യയിലും ആഫ്രിക്കൻ ഭൂഖണ്ഡത്തിലുമാണ് കൃഷി ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ ഇതിനെ നമുക്ക് ലോകമെമ്പാടും കാണാൻ സാധിക്കും. ഇത് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് മാത്രമല്ല ഹൃദ്രോഗ സാധ്യതയും കുറയ്ക്കുന്നു.

Also Read: Weight Loss Tips: ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ കറിവേപ്പില പരീക്ഷിച്ചു നോക്കു.. ഫലം ഉറപ്പ്!

കോവയ്ക്കയിൽ കാണപ്പെടുന്ന പോഷകങ്ങൾ (Nutrients found in Kundru)

കോവയ്ക്കയിൽ കാൽസ്യം, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുണ്ട്.   ഇതോടൊപ്പം നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ആൻറി ബാക്ടീരിയൽ, ആന്റിഓക്‌സിഡന്റ്, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.

Also Read: Viral Video: വരണമാല്യം അണിയിക്കാൻ വരൻ എത്തിയത് അടിച്ചു പൂസായി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

കോവയ്ക്ക കഴിക്കുന്നതിന്റെ ഗുണങ്ങൾ (Benefits of eating Kundru vegetable)

1. പ്രമേഹത്തിന് ഫലപ്രദമാണ് (Effective in Diabetes)

പ്രമേഹം (Diabetes) ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഒരു ഗുരുതരമായ പ്രശ്നമായി മാറികൊണ്ടിരിക്കുകയാണ്.  ഇതിന് ശരിക്കുമൊരു പ്രതിവിധി ഇന്നുവരെ കണ്ടെത്തിയിട്ടില്ല, എങ്കിലും ഭക്ഷണത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താൻ കഴിയും. ശരിക്കും പറഞ്ഞാൽ കോവയ്ക്ക കഴിക്കുന്നത്തിലൂടെ ആൻറി-ഹൈപ്പർ ഗ്ലൈസെമിക് ഇഫക്റ്റുകൾ ഉണ്ടാകും അത് പ്രമേഹ രോഗികളുടെ പ്രശ്നങ്ങൾ കുറയ്ക്കും.

Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 

2. ഹൃദ്രോഗം തടയൽ (Preventing Heart Disease)

പ്രമേഹം പോലെതന്നെ ഹൃദയാഘാതവും ഇന്ത്യയിൽ വളരെ ഗുരുതരമായ ഒരു രോഗമായി മാറിയിരിക്കുകയാണ്. ഇത് ഓരോ വർഷവും നിരവധി ആളുകളുടെ ജീവൻ കവർന്നെടുക്കുന്നുമുണ്ട്. ഈ  സാഹചര്യത്തിൽ നിങ്ങളും കോവയ്ക്ക കഴിച്ചാൽ അതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഹൃദ്രോഗങ്ങളെ അകറ്റാൻ സഹായിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News