World Mental Health Day 2022: ലോക മാനസികാരോ​ഗ്യ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും മനസ്സിലാക്കാം

World Mental Health Day 2022: മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അവബോധം വളർത്തുകയും മാനസികാരോഗ്യത്തിന് പിന്തുണ നൽകാനുള്ള ശ്രമങ്ങൾ വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോക മാനസികാരോഗ്യ ദിനാചരണത്തിൻറെ ലക്ഷ്യം.

Written by - Zee Malayalam News Desk | Last Updated : Oct 10, 2022, 11:19 AM IST
  • 'മാനസിക ആരോഗ്യവും ക്ഷേമവും എല്ലാവരുടെയും ആഗോള മുൻഗണനയാക്കുക' എന്നതാണ് ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം
  • കോവിഡ് പാൻഡെമിക്കിന് മുമ്പ്, ആഗോളതലത്തിൽ എട്ടിൽ ഒരാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു
  • പാൻഡെമിക്കിന്റെ ആദ്യ വർഷത്തിൽ ഉത്കണ്ഠയുടെയും വിഷാദരോഗത്തിന്റെയും വർദ്ധനവ് 25 ശതമാനത്തിൽ കൂടുതലാണെന്ന് കണക്കാക്കുന്നു
World Mental Health Day 2022: ലോക മാനസികാരോ​ഗ്യ ദിനത്തിന്റെ ചരിത്രവും പ്രാധാന്യവും മനസ്സിലാക്കാം

ലോക മാനസികാരോഗ്യ ദിനം 2022: എല്ലാ വർഷവും ഒക്ടോബർ പത്തിന് ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുന്നു. 1992-ൽ വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് ആണ് ലോക മാനസികാരോ​ഗ്യ ദിനം ആദ്യമായി ആചരിച്ചത്. മാനസികാരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് അവബോധം വളർത്തുകയും മാനസികാരോഗ്യത്തിന് പിന്തുണ നൽകാനുള്ള ശ്രമങ്ങൾ വർധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നതിന് പിന്നിലെ ലക്ഷ്യം.

"മാനസികാരോഗ്യ പ്രശ്‌നങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ പങ്കാളികൾക്കും അവരുടെ ജോലിയെക്കുറിച്ച് സംസാരിക്കാൻ ഈ ദിനം അവസരമൊരുക്കുന്നു, കൂടാതെ ലോകമെമ്പാടുമുള്ള ആളുകൾക്ക് മാനസികാരോഗ്യ സംരക്ഷണം യാഥാർത്ഥ്യമാക്കാൻ കൂടുതൽ എന്താണ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ചും ഈ ദിനം ചർച്ച ചെയ്യുന്നു" ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കി.

ലോക മാനസികാരോഗ്യ ദിനം 2022: ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം

ഈ വർഷത്തെ ലോക മാനസികാരോഗ്യ ദിനത്തിന്റെ പ്രമേയം- 'മാനസിക ആരോഗ്യവും ക്ഷേമവും എല്ലാവരുടെയും ആഗോള മുൻഗണനയാക്കുക' എന്നതാണ്. കോവിഡ് പാൻഡെമിക്കിന് മുമ്പ്, ആഗോളതലത്തിൽ എട്ടിൽ ഒരാൾക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. പാൻഡെമിക് മാനസികാരോഗ്യത്തിന് ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിച്ചു. പാൻഡെമിക്കിന്റെ ആദ്യ വർഷത്തിൽ ഉത്കണ്ഠയുടെയും വിഷാദരോഗത്തിന്റെയും വർദ്ധനവ് 25 ശതമാനത്തിൽ കൂടുതലാണെന്ന് കണക്കാക്കുന്നു. അതേ സമയം, മാനസികാരോഗ്യ സേവനങ്ങൾ ഗുരുതരമായി തടസ്സപ്പെടുകയും മാനസികാരോഗ്യ അവസ്ഥകൾക്കുള്ള ചികിത്സാ വിടവ് വർധിക്കുകയും ചെയ്തുവെന്ന് ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു.

ALSO READ: World Mental Health Day 2022: മാനസികാരോ​ഗ്യം ഉറപ്പാക്കാൻ 'ടെലി മനസ്' പദ്ധതിയുമായി ആരോ​ഗ്യവകുപ്പ്

മാനസികാരോഗ്യത്തെ കുറിച്ചുള്ള അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ലോക മാനസികാരോഗ്യ ദിനം സംഘടിപ്പിക്കുന്നത്. കൂടാതെ മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകൾക്ക് ഈ മേഖലയിലെ ചികിത്സാ പുരോഗതി തിരിച്ചറിയാനും മാനസികാരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ എന്താണ് ചെയ്യേണ്ടതെന്ന് സംബന്ധിച്ച് മനസ്സിലാക്കാനും ഉള്ളഴ അവസരമാണിത്. മാനസികാരോ​ഗ്യം എല്ലാവർക്കും ആഗോള മുൻഗണനയായി മാറുകയാണെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കി.

“മാനസിക ആരോഗ്യം വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ലോകത്തെ വിഭാവനം ചെയ്യുന്നു. മാനസികാരോഗ്യം ആസ്വദിക്കാനും അവരുടെ മനുഷ്യാവകാശങ്ങൾ വിനിയോഗിക്കാനും എല്ലാവർക്കും തുല്യ അവസരമുണ്ടാകണം. എല്ലാവർക്കും അവർക്കാവശ്യമായ മാനസികാരോഗ്യ സംരക്ഷണം ലഭ്യമാകണം ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി.

ലോക മാനസികാരോഗ്യ ദിനത്തിന്റെ ചരിത്രം: 1948-ൽ ലണ്ടനിൽ സ്ഥാപിതമായ ഒരു സർക്കാരിതര സംഘടനയായ വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്ത് 1992-ലാണ് ആദ്യമായി ലോക മാനസികാരോഗ്യ ദിനം ആചരിച്ചത്. മാനസികാരോ​ഗ്യത്തെ സംബന്ധിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനും മാനസിക പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കുന്നതിനും വേണ്ടിയാണ് എല്ലാ വർഷവും ഒക്ടോബർ പത്തിന് ലോക മാനസികാരോ​ഗ്യ ദിനം ആചരിക്കുന്നത്. വിഷാദരോ​ഗം, ഉത്കണ്ഠ, മാനസിക സമ്മർദ്ദം തുടങ്ങിയ മാനസികാരോ​ഗ്യത്തെ ബാധിക്കുന്ന എല്ലാ അവസ്ഥകളും വേ​ഗത്തിൽ തിരിച്ചറിയപ്പെടേണ്ടതും ചികിത്സ തേടേണ്ടതുമാണ്.

ലോക മാനസികാരോഗ്യ ദിനം 2022 ഉദ്ധരണികൾ:

"മാനസിക രോഗം ലജ്ജിക്കേണ്ട കാര്യമല്ല, എന്നാൽ കളങ്കവും പക്ഷപാതവും നമ്മെയെല്ലാം ലജ്ജിപ്പിക്കുന്ന ഒന്നാണ്." - ബിൽ ക്ലിന്റൺ

"നമ്മൾ എവിടെ നിന്നാണ് വരുന്നതെന്ന് തിരഞ്ഞെടുക്കാൻ നമുക്ക് അധികാരമില്ലെങ്കിലും, നമ്മൾ വന്നിടത്ത് നിന്ന് എവിടേക്ക് പോകണമെന്ന് നമുക്ക് തിരഞ്ഞെടുക്കാം." - സ്റ്റീഫൻ ച്ബോസ്കി

"നിങ്ങളുടെ മാനസികാരോഗ്യമാണ് എല്ലാം - അതിന് മുൻഗണന നൽകുക. നിങ്ങളുടെ ജീവിതം അതിനെ ആശ്രയിച്ചിരിക്കുന്നു." - മെൽ റോബിൻസ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News