അഞ്ച് മിനിട്ടിനുള്ളില്‍ ഇരുപത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ പ്രധാനമന്ത്രിയെ നേരില്‍ കാണാം

കേന്ദ്രസര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയെ ജനങ്ങള്‍ക്ക്‌ നേരിട്ട് കാണാന്‍ സുവര്‍ണ അവസരം. കേന്ദ്രസര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ക്വിസ്സിന് കൃത്യമായി ഉത്തരം നല്‍കുന്നവര്‍ക്കാണ് പ്രധാനമന്ത്രിയെ കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. www.mygov.in എന്ന വെബ്‌സൈറ്റിലൂടെ ക്വസ്സില്‍ പങ്കാളികളാകുന്നവരില്‍ നിന്ന് വിജയികളാവുന്നവര്‍ക്ക് മോദി കൈയ്യൊപ്പിട്ട സര്‍ട്ടിഫിക്കറ്റും നല്‍കും. 

Last Updated : May 28, 2016, 04:31 PM IST
 അഞ്ച് മിനിട്ടിനുള്ളില്‍ ഇരുപത് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ പ്രധാനമന്ത്രിയെ നേരില്‍ കാണാം

ദില്ലി: കേന്ദ്രസര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയെ ജനങ്ങള്‍ക്ക്‌ നേരിട്ട് കാണാന്‍ സുവര്‍ണ അവസരം. കേന്ദ്രസര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച് നടത്തുന്ന ഓണ്‍ലൈന്‍ ക്വിസ്സിന് കൃത്യമായി ഉത്തരം നല്‍കുന്നവര്‍ക്കാണ് പ്രധാനമന്ത്രിയെ കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. www.mygov.in എന്ന വെബ്‌സൈറ്റിലൂടെ ക്വസ്സില്‍ പങ്കാളികളാകുന്നവരില്‍ നിന്ന് വിജയികളാവുന്നവര്‍ക്ക് മോദി കൈയ്യൊപ്പിട്ട സര്‍ട്ടിഫിക്കറ്റും നല്‍കും. 

സര്‍ക്കാരിന്‍റെ പദ്ധതികളായ ഡയറക്ട് ബെനഫിക്ട് ട്രാന്‍സ്ഫര്‍ (ഡിബിടി) പദ്ധതിവഴി കൈമാറിയ തുകയെത്ര, ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയുടെ കീഴില്‍ എത്ര ജില്ലകളാണുള്ളത്? തുടങ്ങി കളെ അടിസ്ഥാനപ്പെടുത്തിയാണ് ചോദ്യങ്ങള്‍. ഇവയ്‌ക്കൊപ്പം നാലു ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്. എത്ര മാര്‍ക്കാണ് നേടിയിരിക്കുന്നതെന്നും വെബ്‌സൈറ്റില്‍ അറിയാന്‍ സാധിക്കും.

ശരിയായ ഉത്തരങ്ങള്‍ എത്രയുണ്ടെന്നത് കണക്കാക്കിയായിരിക്കും വിജയികളെ തീരുമാനിക്കുന്നത്. അവര്‍ക്ക് പ്രധാനമന്ത്രിയെ നേരില്‍ കാണുന്നതിന് അവസരം ലഭിക്കും. ഒന്നിലധികം പേരുടെ ഉത്തരങ്ങള്‍ കൃത്യമാണെങ്കില്‍ സമയം മാനദണ്ഡമാക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ഉത്തരം ശരിയാക്കുന്നവരാകും വിജയിക്കുക.

Trending News