Covid second wave: രണ്ടാം തരംഗത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 646 ഡോക്ടർമാരെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ഡൽഹിയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 109 ഡോക്ടർമാരാണ് ഡൽഹിയിൽ മരിച്ചത്

Written by - Zee Malayalam News Desk | Last Updated : Jun 5, 2021, 04:13 PM IST
  • ബിഹാർ 97, ഉത്തർപ്രദേശ് 79, രാജസ്ഥാൻ 43, ജാർഖണ്ഡ് 39, ​ഗുജറാത്ത് 37, ആന്ധ്രപ്രദേശ് 35, തെലങ്കാന 34, പശ്ചിമബം​ഗാൾ 30 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്
  • കേരളത്തിൽ കൊവിഡ് രണ്ടാം തരം​ഗത്തിൽ ഇതുവരെ അഞ്ച് ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
  • കൊവിഡ് ആദ്യതരം​ഗ വ്യാപനത്തിൽ 748 ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഐഎംഎ വ്യക്തമാക്കുന്നത്
  • മഹാരാഷ്ട്രയിൽ രണ്ടാം തരം​ഗത്തിൽ 23 ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്
Covid second wave: രണ്ടാം തരംഗത്തിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 646 ഡോക്ടർമാരെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ന്യൂഡൽഹി: കൊവിഡ് രണ്ടാം തരംഗത്തിൽ (Covid second wave) രാജ്യത്ത് 646 ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഡൽഹിയിലാണ് (Delhi) കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 109 ഡോക്ടർമാരാണ് ഡൽഹിയിൽ മരിച്ചത്.

ബിഹാർ 97, ഉത്തർപ്രദേശ് 79, രാജസ്ഥാൻ 43, ജാർഖണ്ഡ് 39, ​ഗുജറാത്ത് 37, ആന്ധ്രപ്രദേശ് 35, തെലങ്കാന 34, പശ്ചിമബം​ഗാൾ 30 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്. കേരളത്തിൽ കൊവിഡ് രണ്ടാം തരം​ഗത്തിൽ ഇതുവരെ അഞ്ച് ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

ALSO READ: India Covid Update: പ്രതിദിന കേസുകൾ ഏറ്റവും കുറവിൽ, രണ്ട് മാസത്തിനിടയിൽ 50 ശതമാനത്തിലധികം കുറവ്

കൊവിഡ് ആദ്യതരം​ഗ വ്യാപനത്തിൽ 748 ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചതായാണ് ഐഎംഎ (Indian Medical Association) വ്യക്തമാക്കുന്നത്. മഹാരാഷ്ട്രയിൽ കൊവിഡ് രണ്ടാം തരം​ഗത്തിൽ 23 ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും മരണനിരക്ക് ഉയർന്ന് തന്നെ നിൽക്കുന്നത് ആശങ്കയുണർത്തുന്നുണ്ട്.

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ 1.20 ലക്ഷമായി കുറഞ്ഞു. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്  15,55,248 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,97,894 പേർ കൊവിഡ് മുക്തരായി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) 10 ശതമാനത്തിൽ താഴെയെത്തി. ഇതുവരെ രാജ്യത്ത് 2,86,94,879 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 3,44,101 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെയുള്ള രോഗമുക്തി നേടിയത് 2,67,95,549 പേരാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News