Kangana Ranaut | ഖലിസ്താനി' പരാമര്‍ശം; നടി കങ്കണയ്ക്ക് ഡൽഹി നിയമസഭാ സമിതിയുടെ സമൻസ്

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ പരാമര്‍ശമാണ് നടപടിക്ക് കാരണം.

Written by - Zee Malayalam News Desk | Last Updated : Nov 25, 2021, 07:20 PM IST
  • സിഖ് വിരുദ്ധ പരാമര്‍ശത്തില്‍ നടി കങ്കണ റണൗട്ടിനെ ഡൽഹി നിയമസഭ സമിതി വിളിച്ചു വരുത്തും.
  • ഡൽഹി നിയമസഭയുടെ പീസ് ആന്റ് ഹാര്‍മണി പാനല്‍ ആണ് കങ്കണയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
  • കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതിന് പിന്നാലെ കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ പരമാര്‍ശമാണ് നടപടിക്ക് കാരണം.
Kangana Ranaut | ഖലിസ്താനി' പരാമര്‍ശം; നടി കങ്കണയ്ക്ക് ഡൽഹി നിയമസഭാ സമിതിയുടെ സമൻസ്

ന്യൂഡൽഹി: സിഖ് (Sikh) മതവിശ്വാസികൾക്കെതിരെയുള്ള പരാമർശത്തിൽ ബോളിവുഡ് (Bollywood) നടി കങ്കണ റണൗട്ടിന് (Kangana Ranaut) ഡല്‍ഹി നിയമസഭാ സമിതിയുടെ (Delhi Assembly Panel) സമൻസ്. കങ്കണയെ ഡല്‍ഹി നിയമസഭാ സമിതി വിളിച്ചുവരുത്തി ചോദ്യംചെയ്യും. അടുത്ത മാസം ആറിന് രാഘവ് ഛദ്ദ എംഎല്‍എ അധ്യക്ഷനായ സമിതിക്ക്‌ മുമ്പിലാണ് കങ്കണ‌ ഹാജരാകേണ്ടത്. 

ഡൽഹി നിയമസഭയുടെ പീസ് ആന്റ് ഹാര്‍മണി പാനല്‍ ആണ് കങ്കണയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പ്രധാനമന്ത്രി പിന്‍വലിച്ചതിന് പിന്നാലെ നവംബര്‍ 20ന് കങ്കണ ഇന്‍സ്റ്റഗ്രാമിലൂടെ നടത്തിയ പരമാര്‍ശമാണ് നടപടിക്ക് കാരണം. അപ്‌ലോഡ് ചെയ്ത സ്‌റ്റോറി അപകീര്‍ത്തികരവും കുറ്റകരവുമാണെന്ന് കാണിച്ച് നിരവധി പരാതികള്‍ ലഭിച്ചതായി കങ്കണയ്ക്ക് അയച്ച നോട്ടീസില്‍ സമിതി ചൂണ്ടിക്കാട്ടുന്നു. 

Also Read: Case against Kangana Ranaut | 'ഖലിസ്താനി' പരാമര്‍ശം; കങ്കണയ്‌ക്കെതിരെ കേസെടുത്ത് മുംബൈ പോലീസ്

''ഖലിസ്താനി ഭീകരര്‍ ഇപ്പോള്‍ സര്‍ക്കാരിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടാകാം. എന്നാല്‍ ഒരു സ്ത്രീയെ നമ്മള്‍ മറക്കാന്‍ പാടില്ല. ഒരു വനിതാ പ്രധാനമന്ത്രി മാത്രമാണ് അവരെ ചവിട്ടിയരച്ചത്. രാജ്യത്തിന് എത്രയധികം ദുരിതം സമ്മാനിച്ച വ്യക്തിയാണെങ്കിലും അവര്‍ ഖലിസ്താനികളെ കൊതുകുകളെപ്പോലെ ചവിട്ടിയരച്ചു. സ്വന്തം ജീവന്‍തന്നെ അതിന് വിലയായി നല്‍കേണ്ടിവന്നുവെങ്കിലും രാജ്യത്തെ വിഭജിക്കാന്‍ അവര്‍ അനുവദിച്ചില്ല. ഇപ്പോഴും ഇന്ദിരയുടെ പേരുകേട്ടാല്‍ അവര്‍ വിറയ്ക്കും. ഇന്ദിരയെപ്പോലെ ഒരു ഗുരുവിനെയാണ് അവര്‍ക്ക് വേണ്ടത് '' എന്നായിരുന്നു കങ്കണയുടെ പരാമർശം.

സിഖുകാരെ ഖലിസ്താനി ഭീകരര്‍ എന്ന് വിശേഷിപ്പിക്കുന്നത് മുഴുവന്‍ സിഖ് സമുദായത്തിന് മുറിവേല്‍പ്പിക്കുന്നതും അപമാനം ഉണ്ടാക്കുന്നതുമാവാം എന്നും നടിക്ക് അയച്ച നോട്ടീസിൽ സമിതി ചൂണ്ടിക്കാട്ടുന്നു. 

Also Read: Kangana Ranaut | 'ഇന്ദിര ഗാന്ധി കൊതുകിനെ ചതയ്ക്കുന്നത് പോലെ ഖലിസ്ഥിനകളെ ചതച്ചു' ; കങ്കണ റണൗട്ടിനെതിരെ പൊലീസ് പരാതിയുമായി ഡൽഹിയലെ സിഖ് സമൂഹം

സിഖ് വിഭാഗക്കാരെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഡല്‍ഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി നല്‍കിയ പരാതിയില്‍ കങ്കണയ്‌ക്കെതിരേ മുംബൈ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ ഒരു വര്‍ഷം നീണ്ടുനിന്ന പ്രതിഷേധത്തെ ഒരു ഖലിസ്താനി ഗൂഢാലോചനയായി ചിത്രീകരിക്കുകയും അവരെ ഖലിസ്താന്‍ ഭീകരര്‍ എന്ന് വിളിക്കുകയും ചെയ്തത് ബോധപൂര്‍വമാണെന്നാണ് പരാതിയില്‍ പറയുന്നത്. 

നേരത്തെ സ്വാതന്ത്ര്യ സമരത്തെ (Freedom struggle) അവഹേളിച്ചെന്നും കങ്കണക്കെതിരെ (Kangana) ആരോപണമുയര്‍ന്നിരുന്നു. 1947ല്‍ ഇന്ത്യക്ക് (India) ലഭിച്ചത് സ്വാതന്ത്ര്യമല്ലെന്നും 2014 ല്‍ നരേന്ദ്രമോദി (Narendra Modi) അധികാരത്തിലെത്തിയപ്പോഴാണ് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചതെന്നുമായിരുന്നു കങ്കണയുടെ വിവാദ പരാമര്‍ശം (Statement).

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News