New Delhi : സോഷ്യൽ മീഡിയയിൽ സിഖ് മതത്തിനെതിരെ അപകീർത്തപരമായി പോസ്റ്റുകൾ പങ്കുവെച്ചെന്ന് ആരോപിച്ച ബോളിവുഡ് നടി കങ്കണ റണൗട്ടിനെതിരെ (Kangana Ranaut) പൊലീസിൽ പരാതി. ഡൽഹിയിലെ സിഖ് സമൂഹമായ സിഖ് ഗുരുദ്വാരാ മാനേജുമെന്റ് കമ്മിറ്റിയാണ് ഇന്നലെ ശനിയാഴ്ച കങ്കണയ്ക്കെതിരെ പരാതി നൽകിയത്.
നടി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സ്റ്റോറികളിൽ ഉപയോഗിച്ചത് സിഖ് സമൂഹത്തെ അനാദരവ് നൽകുന്നതും, നിന്ദിക്കുന്നതും, അപമാനകിക്കുന്നതുമാണെന്നാണ് ഡൽഹി സിഖ് ഗുരുദ്വാര മാനേജുമെന്റ് കമ്മിറ്റി നൽകിയ പരാതിയിൽ പറയുന്നത്.
കൂടാതെ നടി തന്റെ പോസ്റ്റിൽ കർഷക സമരത്തെ ഖലിസ്ഥാനി സമരമാക്കി മനപൂർവം ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന് DSGMC നൽകിയ പരാതിയിൽ പറയുന്നു. ഇതിന് പുറമെ സിഖ് സമുധായത്തെ ഖലിസ്ഥാനി തീവ്രവാദികൾ എന്ന് അഭിസംബോധന ചെയ്തിട്ടുണ്ടെന്നും 1984 നടന്ന കൂട്ടകൊലപാതകവും വംശഹത്യയും മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ കണക്കൂട്ടലിൽ നടന്നതാണെന്നും നടി തന്റെ പോസ്റ്റിൽ പറഞ്ഞിട്ടുണ്ടെന്ന് ഡൽഹി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Filed a Police Complaint agnst #KanganaRanaut for her disrespectful, contemptuous & insulting post on Instagram for calling whole Sikh Community as Khalistani terrorists & by saying that PM Indira Gandhi had crushed them as mosquitoes @CPDelhi @CPMumbaiPolice @ANI @thetribunechd pic.twitter.com/fZ50gxGcjS
— Manjinder Singh Sirsa (@mssirsa) November 20, 2021
നടിക്കെതിരെ അധികാരികൾ കർശന നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പോസ്റ്റ് സിഖ് സമുധായത്തെ വികാരത്തെ വൃണപ്പെടുത്താനും അവഹേളിക്കാനും നടി മനപൂർവം സൃഷ്ടിച്ച പോസ്റ്റാണെന്ന് പരാതിയിൽ പറയുന്നു. മുംബൈ പൊലീസ് കമ്മീഷ്ണർക്കും, ഡൽഹി സൈബർ പൊലീസിനുമാണ് DSGMC പരാതി നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...