Manipur Violence: മണിപ്പൂരിൽ മൊബൈൽ ഇന്‍റർനെറ്റ് നിരോധനം നവംബർ 8 വരെ നീട്ടി

Manipur Violence Update:  മേയ് 3-ന് മെയ്തേയ് സമുദായവും ഗോത്രവർഗ കുക്കി സമുദായങ്ങളും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലാണ് മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് വഴിയൊരുക്കിയത്

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 11:34 AM IST
  • സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ അടുത്തിടെ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മൊബൈൽ ഇന്‍റർനെറ്റ് നിരോധനം നവംബർ 8 വരെ നീട്ടിയത്.
Manipur Violence: മണിപ്പൂരിൽ മൊബൈൽ ഇന്‍റർനെറ്റ് നിരോധനം നവംബർ 8 വരെ നീട്ടി

Manipur Violence Update: സംസ്ഥാനത്തെ ക്രമസമാധാനത്തിന് ഹാനികരമായ വിധമുള്ള ഉള്ളടക്കങ്ങള്‍  പ്രചരിപ്പിക്കുന്നത് തടയാൻ മൊബൈൽ ഇന്‍റർനെറ്റ് നിരോധനം നവംബർ 8 വരെ നീട്ടി മണിപ്പൂർ സർക്കാർ. ആഭ്യന്തര കമ്മീഷണർ ടി രഞ്ജിത് സിംഗ് ആണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവിട്ടത്. 

Also Read:  Air Pollution: കനത്ത വായു മലിനീകരണം ക്യാൻസറിന് കാരണമാകുമോ? എയിംസ് ഡോക്ടർമാര്‍ പറയുന്നതെന്ത്? 
 
സോഷ്യൽ മീഡിയയുടെ ദുരുപയോഗത്തിലൂടെ മണിപ്പൂരിന്‍റെ ക്രമസമാധാന നിലയെ സാരമായി ബാധിച്ചേക്കാവുന്ന തരത്തിലുള്ള ഉള്ളടക്കം പ്രചരിപ്പിക്കപ്പെടാമെന്നും ഇതുമൂലമുള്ള അപകടസാധ്യത  ഒഴിവാക്കാനുമാണ് സര്‍ക്കാരിന്‍റെ ഈ നീക്കം. 

Also Read:  Copper Ring: ചെമ്പ് മോതിരം അണിയാം, ആരോഗ്യവും ഒപ്പം ഗ്രഹദോഷങ്ങളിൽ നിന്ന് മുക്തിയും 
 
ജീവഹാനി, പൊതു/സ്വകാര്യ സ്വത്തുക്കൾക്ക് നാശനഷ്ടം സംഭവിക്കാനുള്ള സാധ്യത തുടങ്ങിയ ഘടകങ്ങള്‍    പൊതു സമാധാനത്തിനും സാമുദായിക സൗഹാർദ്ദത്തിനും വ്യാപകമായ തടസങ്ങള്‍ ഉണ്ടാകുന്നു. സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ അടുത്തിടെ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്   മൊബൈൽ ഇന്‍റർനെറ്റ് നിരോധനം നവംബർ 8 വരെ നീട്ടിയത്. 

എന്നാല്‍, മൊബൈൽ ഇന്‍റർനെറ്റ് നിരോധനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പിൻവലിക്കാനുള്ള സാധ്യതയെക്കുറിച്ച് മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, ആഭ്യന്തര വകുപ്പ് രണ്ടാഴ്ചയ്ക്കുള്ളിൽ മൊബൈൽ ഇന്‍റർനെറ്റ് സസ്പെൻഷൻ ആവർത്തിച്ച് നീട്ടുകയായിരുന്നു. പൗരന്മാരോട്, പ്രത്യേകിച്ച് വിദ്യാർത്ഥികളോടും യുവാക്കളോടും ഈ വിഷയത്തിൽ ക്ഷമയോടെയിരിക്കാൻ മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

മേയ് 3-ന് മെയ്തേയ് സമുദായവും ഗോത്രവർഗ കുക്കി സമുദായങ്ങളും തമ്മിലുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലാണ് മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് വഴിയൊരുക്കിയത്.  ഇതേതുടര്‍ന്ന് സംസ്ഥാനത്തുടനീളം പ്രാരംഭ മൊബൈൽ ഇന്‍റർനെറ്റ് നിരോധനംനിലവില്‍ വന്നത്. സ്ഥിതിഗതികൾ ഒരു പരിധിവരെ സ്ഥിരത കൈവരിച്ചെങ്കിലും, സുരക്ഷാ സേനയും പ്രദേശവാസികളും തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷം സെപ്റ്റംബർ 26 ന് നിരോധനം വീണ്ടും ഏർപ്പെടുത്തി.  

സംസ്ഥാനം ഏറെക്കുറെ ശാന്തമാണ്‌ എങ്കിലും ക്രമസമാധാനം തകര്‍ക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങള്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News