Copper Ring: ചെമ്പ് മോതിരം അണിയാം, ആരോഗ്യവും ഒപ്പം ഗ്രഹദോഷങ്ങളിൽ നിന്ന് മുക്തിയും

Copper Ring Benefits:  ചെമ്പിന് ജ്യോതിഷത്തിലും ആരോഗ്യത്തിലും പ്രാധാന്യം ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ചെമ്പ് മോതിരം അല്ലെങ്കില്‍  ചെമ്പ് കൊണ്ടുള്ള ആഭരണങ്ങള്‍ക്ക് കഴിയും എന്ന്  പഴമക്കാര്‍പോലും  മനസിലാക്കിയിരുന്നു.    

Written by - Zee Malayalam News Desk | Last Updated : Nov 4, 2023, 07:02 PM IST
  • ചെമ്പ് എന്ന ധാതു വളരെ കുറഞ്ഞ അളവില്‍ മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമുള്ളു. ഇത് നാം കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയോ അല്ലെങ്കില്‍ ചെമ്പ് ആഭരണങ്ങള്‍ ധരിച്ചുകൊണ്ടോ നേടാന്‍ സാധിക്കും
Copper Ring: ചെമ്പ് മോതിരം അണിയാം, ആരോഗ്യവും ഒപ്പം ഗ്രഹദോഷങ്ങളിൽ നിന്ന് മുക്തിയും

Copper Ring Benefits: വളരെ പുരാതന കാലം മുതല്‍ നമ്മുടെ രാജ്യത്ത് ആളുകള്‍ ഉപയോഗിച്ച് വരുന്ന ഒരു ലോഹമാണ് ചെമ്പ്. സ്വർണ്ണത്തിനും വെള്ളിക്കും ഒപ്പം ചെമ്പ് കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങളും പ്രത്യേകിച്ച് മോതിരങ്ങള്‍ ഇന്നും പലരും ഉപയോഗിക്കാറുണ്ട്. 

Also Read:   Preeti Yoga on Dhanteras 2023:  ധന്‍തേരസില്‍ ശുഭകരമായ പ്രീതിയോഗം, എല്ലാ ആഗ്രഹങ്ങളും സഫലമാകും!!   
 
ചെമ്പ് കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍  ഉപയോഗിക്കുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതായത്, ചെമ്പിന് ജ്യോതിഷത്തിലും ആരോഗ്യത്തിലും പ്രാധാന്യം ഉണ്ട്. ഒരു വ്യക്തിയുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും ഇല്ലാതാക്കാൻ ചെമ്പ് മോതിരം അല്ലെങ്കില്‍  ചെമ്പ് കൊണ്ടുള്ള ആഭരണങ്ങള്‍ക്ക് കഴിയും എന്ന്  പഴമക്കാര്‍ മനസിലാക്കിയിരുന്നു.  

Also Read:  Love Life and Zodiac Sign: പ്രണയത്തിന്‍റെ കാര്യത്തില്‍ ഈ രാശിക്കാര്‍ മുന്‍പില്‍!! 
 
ചെമ്പിന് നമ്മുടെ ശരീരത്തിന് പ്രയോജനകരമായ ചികിത്സാ ഗുണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്‍റിമൈക്രോബയൽ ഗുണങ്ങൾ ഇതിനെ ശരീരത്തിന് ആവശ്യമായ ലോഹമാക്കി മാറ്റുന്നു. ആധുനിക ശാസ്ത്രം നമ്മുടെ ദൈനംദിന ജീവിതത്തിൽ ആരോഗ്യപരമായും ഔഷധപരമായിട്ടുമുള്ള ചെമ്പിന്‍റെ ഉപയോഗത്തിന്  പ്രാധാന്യം നൽകുന്നുണ്ട്.

ചെമ്പ് എന്ന ധാതു വളരെ കുറഞ്ഞ അളവില്‍ മാത്രമേ നമ്മുടെ ശരീരത്തിന് ആവശ്യമുള്ളു. ഇത് നാം കഴിയ്ക്കുന്ന ഭക്ഷണത്തിലൂടെയോ അല്ലെങ്കില്‍ ചെമ്പ് ആഭരണങ്ങള്‍ ധരിച്ചുകൊണ്ടോ നേടാന്‍ സാധിക്കും. ചെമ്പ് പാത്രത്തില്‍ സൂക്ഷിച്ച വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. 

ഇന്ന് ആളുകള്‍ സാധാരണയായി ചെമ്പ് ആഭരണങ്ങള്‍ അല്ലെങ്കില്‍ ചെമ്പ് മോതിരം ധരിക്കാറുണ്ട്. ചെമ്പ് മോതിരം ധരിയ്ക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്?  

വളരെ പുരാതന കാലം മുതൽ ആളുകള്‍ ചെമ്പ് മോതിരം ധരിച്ചിരുന്നു. ഇത് ഈ ലോഹത്തിന്‍റെ ആരോഗ്യഗുണങ്ങള്‍ മനസിലാക്കിയതിനാലാണ്. കൂടാതെ, ജ്യോതിഷത്തിൽ ഇത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ചെമ്പ് വളയത്തിന് നിരവധി ഗുണങ്ങളുണ്ട്, വ്യക്തിയുടെ ആരോഗ്യത്തിന് മാത്രമല്ല, ഗ്രഹദോഷങ്ങളിൽ നിന്ന് മുക്തി നേടാനും ഇത് സഹായിയ്ക്കുന്നു. ജ്യോതിഷം പറയുന്നതനുസരിച്ച് ചെമ്പ് സൂര്യന്‍റെയും ചൊവ്വയുടെയും ലോഹമായി കണക്കാക്കപ്പെടുന്നു. ചെമ്പ് മോതിരം ധരിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം... 

ഉദരസംബന്ധമായ പ്രശ്നങ്ങൾ മാറും

ജ്യോതിഷ പ്രകാരം, ചെമ്പ് വളയോ മോതിരമോ ധരിക്കുന്നതിലൂടെ സന്ധി വേദനയ്ക്ക് ആശ്വാസം ലഭിക്കും. ഇതിനൊപ്പം ഉദര സംബന്ധമായ രോഗങ്ങള്‍ മാറുന്നതിനും ഇത്  ഉപകരിയ്ക്കും. ആർത്രൈറ്റിസ് രോഗികൾ നിർബന്ധമായും ചെമ്പ് ബ്രേസ്ലെറ്റ് ധരിക്കണം.

രക്തയോട്ടം ശരിയായ വിധത്തില്‍ പരിപാലിക്കും 

ചെമ്പ് വളയോ വളയോ ധരിക്കുന്നത് രക്തത്തെ ശുദ്ധീകരിക്കുന്നു. മാത്രമല്ല അതിന്‍റെ ശരിയായ  ഒഴുക്കും  പരിപാലിക്കുന്നു. ഇത് ധരിക്കുന്നത് മാനസികവും ശാരീരികവുമായ സമ്മർദ്ദവും കുറയ്ക്കുന്നു. ചെമ്പ് പാത്രത്തിൽ സൂക്ഷിച്ച വെള്ളവും കുടിയ്ക്കുന്നത് ഉത്തമമാണ്. 

ചെമ്പ് മോതിരം ധരിക്കുന്നത് കൊണ്ടുള്ള ജ്യോതിഷ ഗുണങ്ങള്‍  അറിയാം... 

സൂര്യ, മംഗള ദോഷങ്ങൾ അകലുന്നു

ജ്യോതിഷത്തിൽ ചെമ്പ് മോതിരം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് മോതിരവിരലിൽ ധരിക്കുന്നതിലൂടെ സൂര്യദോഷം ഇല്ലാതാകുമെന്ന് പറയപ്പെടുന്നു. സൂര്യനോടൊപ്പം ചൊവ്വയുടെ ദോഷഫലങ്ങളിൽ നിന്നും ഒരാൾക്ക് മോചനം ലഭിക്കും.

വാസ്തു ദോഷം അവസാനിക്കുന്നു

വാസ്തു ശാസ്ത്ര പ്രകാരം വീട്ടിൽ ചെമ്പ് പാത്രം സൂക്ഷിക്കുന്നത് സന്തോഷവും സമാധാനവും നൽകുന്നു. ചെമ്പിന്‍റെ പരിശുദ്ധി പോസിറ്റീവ് എനർജി നിലനിർത്തുന്നു. വീടിന്‍റെ പ്രധാന വാതിൽ തെറ്റായ ദിശയിലാണെങ്കിൽ, ഒരു ചെമ്പ് നാണയമോ ചെമ്പ് കൊണ്ടുള്ള ഏതെങ്കിലും വസ്തുവോ തൂക്കിയിടുന്നത് വാസ്തുദോഷം ഇല്ലാതാക്കാന്‍  സഹായിയ്ക്കുന്നു. 

അതായത് നാം വിരലില്‍ അണിയുന്ന ഒരു ചെറിയ ചെമ്പ് മോതിരത്തിന്‍റെ ശക്തിയും അത് നല്‍കുന്ന പ്രയോജനങ്ങളും നിസ്സാരമല്ല. ഇത് തുടര്‍ച്ചയായി ധരിയ്ക്കുന്നത്‌ ഏറെ  ഗുണങ്ങള്‍ നല്‍കും. ജ്യോതിഷം അനുസരിച്ച് ചെമ്പ് മോതിരം ധരിക്കുന്നത്  നിങ്ങളുടെ ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കുകയും കോപം, ഉത്കണ്ഠ പോലുള്ള നെഗറ്റീവ് വികാരങ്ങളെ അകറ്റുകയും ചെയ്യുന്നു. അത് ആത്മീയമായി ഉണര്‍ന്ന് മനസ്സിനെയും ആത്മാവിനെയും സംരക്ഷിക്കുന്നു. നിങ്ങളുടെ ജാതകത്തിലെ ഗ്രഹങ്ങളുടെ തെറ്റായ സ്ഥാനം കാരണം സംഭവിക്കുന്ന സൂര്യന്‍റെയും ചൊവ്വയുടെയും പ്രതികൂല ഫലങ്ങള്‍ ഇത് ഒഴിവാക്കുന്നു. അതായത് ഒരു ചെമ്പ് മോതിരം നിങ്ങളുടെ വ്യക്തിത്വത്തെ തന്നെ  മെച്ചപ്പെടുത്തുന്നു.

നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.   

  

Trending News