കാവേരി നദീ തര്‍ക്കം: തമിഴ്‌നാട്ടിലും കര്‍ണാടകയിലും സംഘര്‍ഷം രൂക്ഷം; ചെന്നൈയിലെ കര്‍ണാടക ഹോട്ടലിനു നേരെ പെട്രോള്‍ ബോംബാക്രമണം

കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും രൂക്ഷമാകുന്നു. ചെന്നൈയിലെ മൈലാപ്പൂരില്‍ കര്‍ണാടക സ്വദേശികള്‍ നടത്തുന്ന ഹോട്ടലിന് നേരെ ഇന്നു പുലര്‍ച്ചെ 3.45ന് പെട്രോള്‍ ബോംബാക്രണമുണ്ടായി. കൃഷ്ണറാവു എന്നയാള്‍ നടത്തുന്ന ന്യൂ വുഡ്‌ലാന്റ് ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായത്. ആറുതവണയിലേറെയാണ് ഹോട്ടലിനു നേരെ ആക്രമണമുണ്ടായത്.

Last Updated : Sep 12, 2016, 01:49 PM IST
കാവേരി നദീ തര്‍ക്കം: തമിഴ്‌നാട്ടിലും കര്‍ണാടകയിലും സംഘര്‍ഷം രൂക്ഷം; ചെന്നൈയിലെ കര്‍ണാടക ഹോട്ടലിനു നേരെ പെട്രോള്‍ ബോംബാക്രമണം

ചെന്നൈ: കാവേരി നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും രൂക്ഷമാകുന്നു. ചെന്നൈയിലെ മൈലാപ്പൂരില്‍ കര്‍ണാടക സ്വദേശികള്‍ നടത്തുന്ന ഹോട്ടലിന് നേരെ ഇന്നു പുലര്‍ച്ചെ 3.45ന് പെട്രോള്‍ ബോംബാക്രണമുണ്ടായി. കൃഷ്ണറാവു എന്നയാള്‍ നടത്തുന്ന ന്യൂ വുഡ്‌ലാന്റ് ഹോട്ടലിനു നേരെയാണ് ആക്രമണമുണ്ടായത്. ആറുതവണയിലേറെയാണ് ഹോട്ടലിനു നേരെ ആക്രമണമുണ്ടായത്.

ആറുതവണയിലേറെയാണ് ഹോട്ടലിനു നേരെ ബോംബേറുണ്ടായത്.  നേരത്തെ, കാവേരി തര്‍ക്കത്തില്‍ കന്നഡ സിനിമാതാരങ്ങളെയും അവരുടെ ഇടപെടലുകളെയും വിമര്‍ശിച്ച്‌ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട തമിഴ്നാട് വിദ്യാര്‍ത്ഥിക്ക്  ബംഗലുരുവില്‍ ഒരു സംഘമാളുകള്‍ മര്‍ദിച്ചിരുന്നു. ഇതേതുടര്‍ന്നാണ്‌ ചെന്നൈയില്‍ കര്‍ണാടക സ്വദേശികള്‍ നടത്തുന്ന ഹോട്ടളില്‍ ഇന്ന്‍ പുലര്‍ച്ചെ ആക്രമണമുണ്ടായത്. 

സംഭവസ്ഥലത്തു നിന്നും ഒരു കുറിപ്പ് പോലീസിനു ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടകത്തില്‍ ആക്രമണം നേരിടേണ്ടി വന്നാല്‍ തമിഴ്‌നാട്ടിലെ കര്‍ണാടക സ്വദേശികള്‍ക്കു നേരെ പെട്രോള്‍ ബോംബുകള്‍ ഇനിയും നിരവധി പ്രയോഗിക്കുമെന്നാണ് കുറിപ്പിലുള്ളത്.

Trending News