ED Director: സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ

ED Director:  ഈ ഒരു നിർണായക ഘട്ടത്തിൽ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ  സൂക്ഷ്മതകളും നടപടിക്രമങ്ങളും പ്രവർത്തനങ്ങളും രാജ്യത്തുടനീളമുള്ള അന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങളും നന്നായി അറിയാവുന്ന ഒരു വ്യക്തി ആവശ്യമാണെന്ന്   കേന്ദ്ര സർക്കാർ വാദിച്ചു.

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 05:38 PM IST
  • ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒക്ടോബർ 15 വരെ നീട്ടണമെന്നാണ് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
ED Director: സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര സർക്കാർ

New Delhi: ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്ര സര്‍ക്കാര്‍. സഞ്ജയ് കുമാർ മിശ്രയ്ക്ക് ജൂലൈ 31 വരെ മാത്രമേ പദവിയിൽ തുടരാൻ കഴിയൂ എന്ന് നിര്‍ദ്ദേശിക്കുന്ന തീരുമാനം ഭേദഗതി ചെയ്യണമെന്നും കേന്ദ്ര സർക്കാർ ബുധനാഴ്ച സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു.

Also Read:  Delhi Heavy Rain: കനത്ത മഴയിൽ മുങ്ങി ദേശീയ തലസ്ഥാനം, യമുനയില്‍ ജലനിരപ്പ്‌ അപകടനിലയില്‍ 
 
ഇഡി ഡയറക്ടർ സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടുന്നതിനായി നിരവധി വാദങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചത്.  "ഈ ഒരു നിർണായക ഘട്ടത്തിൽ" കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ  സൂക്ഷ്മതകളും നടപടിക്രമങ്ങളും പ്രവർത്തനങ്ങളും രാജ്യത്തുടനീളമുള്ള അന്വേഷണ ഏജൻസിയുടെ പ്രവർത്തനങ്ങളും നന്നായി അറിയാവുന്ന ഒരു വ്യക്തി ആവശ്യമാണെന്ന് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാർ വാദിച്ചു.

Also Read:  Mars Transit 2023: അടുത്ത 21 ദിവസം ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം, കുബേര്‍ ദേവന്‍ അനുഗ്രഹം വര്‍ഷിക്കും!!
 
കൂടാതെ, ആവശ്യമായ റിപ്പോർട്ടുകൾ, വിവരങ്ങൾ, ഡാറ്റ തുടങ്ങിയവയുമായി മൂല്യനിർണ്ണയ സംഘത്തെ വേഗത്തിലും കാര്യക്ഷമമായും സഹായിക്കുന്നുവെന്ന് ഉറപ്പാക്കാൻ അനുഭവ സമ്പന്നനായ ED ആവശ്യമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.  

Also Read:  Samsaptak Yog: ശനി-ചൊവ്വ സംയോജനം ദുരന്തം വര്‍ഷിക്കും, ഈ രാശിക്കാര്‍ക്ക് ഇത് വളരെ മോശം സമയം 
 

ഇഡി ഡയറക്ടർ സഞ്ജയ് കുമാർ മിശ്രയുടെ കാലാവധി ഒക്ടോബർ 15 വരെ നീട്ടണമെന്നാണ് കേന്ദ്ര സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിയ്ക്കുന്നത്. അതേസമയം, കേസിൽ അടുത്ത വാദം വ്യാഴാഴ്ച, ജൂലൈ 27ന്  ഉച്ചകഴിഞ്ഞ് 3.30ന് നടത്തുമെന്ന് ജസ്റ്റിസ് ബിആർ ഗവായ് അദ്ധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ജൂലൈ 11 ന് ഇഡി ഡയറക്ടർക്ക് മൂന്നാം തവണയും കാലാവധി നീട്ടി നല്‍കിയത് നിയമ വിരുദ്ധമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2023 ജൂലൈ 31 വരെ സ്ഥാനത്ത് തുടരാൻ അനുമതി നല്‍കിയ സുപ്രീം കോടതി 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. മിശ്രയുടെ കാലാവധി നീട്ടിയത് 2021ലെ വിധിന്യായത്തിന്‍റെ ലംഘനമാണെന്നും സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ജസ്റ്റിസുമാരായ ബിആർ ഗവായ്, വിക്രം നാഥ്, സഞ്ജയ് കരോൾ എന്നിവരടങ്ങിയ ബെഞ്ച് ആണ് സുപ്രധാനമായ ഈ നിലപാട് കൈക്കൊണ്ടത് . 
 
കാലാവധി നീട്ടിക്കൊണ്ട് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിജ്ഞാപനമനുസരിച്ച് 1984 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ മിശ്ര 2023 നവംബർ 18 വരെ ഓഫീസിൽ തുടരേണ്ടതായിരുന്നു.  രണ്ടു വർഷത്തെ കാലാവധിയിൽ 2018 നവംബറിലാണ് മിശ്രയെ ഇഡി ഡയറക്ടറായി നിയമിച്ചത്. പിന്നീട് പലതവണ കാലാവധി നീട്ടിയിരുന്നു. 2020 നവംബർ 13 ലെ ഉത്തരവിലൂടെ, കേന്ദ്ര സർക്കാർ നിയമന കത്ത് മുൻകാല പ്രാബല്യത്തോടെ പരിഷ്ക്കരിക്കുകയും അദ്ദേഹത്തിന്‍റെ രണ്ട് വർഷത്തെ കാലാവധി മൂന്നായി മാറ്റുകയും ചെയ്തു. 

ഇഡി, സിബിഐ മേധാവികളുടെ കാലാവധി രണ്ട് വർഷത്തിന് ശേഷം മൂന്ന് വർഷം വരെ നീട്ടാവുന്ന ഓർഡിനൻസ് സർക്കാർ കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News