Mars Transit 2023: അടുത്ത 21 ദിവസം ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം, കുബേര്‍ ദേവന്‍ അനുഗ്രഹം വര്‍ഷിക്കും!!

Mars Transit 2023: ജ്യോതിഷ പ്രകാരം, എല്ലാ 9 ഗ്രഹങ്ങളും കാലാകാലങ്ങളിൽ രാശി മാറുന്നു.  ഇത്തരത്തിലുള്ള ഗ്രഹസംക്രമണങ്ങളും നക്ഷത്ര രാശിമാറ്റങ്ങളും വ്യക്തികളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തും. അതായത് ഇത്തരം മാറ്റങ്ങള്‍ വ്യക്തിയുടെ ജീവിതത്തില്‍ ശുഭകരവും അശുഭകരവുമായ സംഭവങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും വഴിതെളിക്കും. അതായത് ഏതെങ്കിലും ഗ്രഹത്തിന്‍റെ സംക്രമണം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നു. 

വേദ ജ്യോതിഷത്തിൽ ഓരോ ഗ്രഹത്തിനും അതിന്‍റേതായ പ്രാധാന്യമുണ്ട്. ചൊവ്വയെ ഗ്രഹങ്ങളുടെ കമാൻഡർ എന്നാണ് വിളിക്കുന്നത്. ഒരു വ്യക്തിയുടെ ജാതകത്തിൽ ചൊവ്വയുടെ സ്ഥാനം ശക്തമാണെങ്കിൽ, അയാൾക്ക് ജീവിതത്തിൽ ശക്തിയും ധൈര്യവും വിജയവും ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതുകൂടാതെ ആ വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഇല്ലാതാകുന്നു.  

1 /6

ജൂലൈ 1 ന് സംഭവിച്ചിരിയ്ക്കുന്ന ചിങ്ങത്തിലെ ചൊവ്വയുടെ സംക്രമണം ചില രാശിചിഹ്നങ്ങളുടെ ഭാഗ്യം തുറക്കും. അതായത് വരുന്ന 21 ദിവസങ്ങൾ ഈ രാശിക്കാർക്ക് ഏറെ സന്തോഷം നിറഞ്ഞതായിരിക്കും. ഓഗസ്റ്റ് 18 വരെ ചൊവ്വ ഈ രാശിയിൽ തുടരും. ഇതിനുശേഷം, ചിങ്ങം രാശി വിട്ട് കന്നി രാശിയിൽ പ്രവേശിക്കും. ഈ സമയത്ത്, ചില രാശിക്കാര്‍ക്ക് നീച് ഭംഗ് രാജയോഗത്തിന്‍റെ ഗുണഫലങ്ങൾ ലഭിക്കും. ഇതുകൂടാതെ മത്സ്യയോഗവും വിഷ്ണുയോഗവും ഇക്കാലത്ത് രൂപപ്പെട്ടുവരുന്നു. ഏത് രാശിക്കാർക്കാണ് ചൊവ്വയുടെ സംക്രമണം ശുഭകരവും ഫലദായകവുമാകാൻ പോകുന്നതെന്ന് അറിയാം... 

2 /6

മേടം (Aries Zodiac Sign) ചിങ്ങം രാശിയിൽ ചൊവ്വ സംക്രമിക്കുന്നതോടെ മേടം രാശിക്കാരുടെ ശുഭദിനം ആരംഭിച്ചു. ചൊവ്വയുടെ രാശി മാറ്റം ഈ രാശിക്കാരുടെ തൊഴിലിലും ബിസിനസിലും നേട്ടങ്ങൾ കൊണ്ടുവരും. ഈ സമയത്ത് വരുമാനത്തിൽ വർദ്ധനവുണ്ടാകും, പെട്ടെന്ന് ധനലാഭത്തിന് സാധ്യതയുണ്ട്. ഈ സമയത്ത് ധൈര്യം വർദ്ധിക്കും. ഈ സമയത്ത് മേടം രാശിക്കാര്‍ക്ക് എതിരാളികളെ പരാജയപ്പെടുത്താന്‍ സാധിക്കും. 

3 /6

മിഥുനം  (Gemini Zodiac Sign) ചൊവ്വയുടെ സംക്രമണം ഈ രാശിക്കാർക്ക് ഏറെ ഭാഗ്യം നൽകും. ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് സാമ്പത്തിക പുരോഗതിയും ലാഭവും ഉണ്ടാകും. മിഥുന രാശിക്കാര്‍ക്ക് സമൂഹത്തിൽ ബഹുമാനവും അംഗീകാരവും വർദ്ധിക്കും. ഈ സമയത്ത് നിങ്ങളുടെ ധൈര്യം വര്‍ദ്ധിക്കും. സ്വത്തുമായി ബന്ധപ്പെട്ട തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കാൻ സാധിക്കും. വ്യാപാരവുമായി ബന്ധപ്പെട്ടവർക്ക് ഈ സമയം പ്രയോജനകരമാണ്. 

4 /6

ചിങ്ങം (Leo Zodiac Sign) ഓഗസ്റ്റ് 18 വരെ ചിങ്ങം രാശിക്കാര്‍ക്ക് ഭാഗ്യത്തിന്‍റെ  പൂർണ പിന്തുണ ലഭിക്കും. ഈ സമയത്ത് നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും വിജയിക്കും. വസ്തു, വാഹന സംബന്ധമായ ആനുകൂല്യങ്ങൾ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് പ്രമോഷനുകളും പുതിയ ജോലി വാഗ്ദാനങ്ങളും ലഭിക്കും. 

5 /6

ധനു  (Sagittarius Zodiac Sign) ഈ സമയത്ത് ധനു രാശിക്കാര്‍ക്ക് മതപരമായ കാര്യങ്ങളില്‍ താൽപര്യം വർദ്ധിക്കും. ഇതുമാത്രമല്ല, ജോലിയുള്ളവർക്കും ഈ സമയത്ത് പ്രയോജനം ലഭിക്കും. ബിസിനസ് ചെയ്യുന്നവര്‍ക്കും ജോലിക്കാര്‍ക്കും ഈ സമയത്ത് അനുകൂലമായ ഫലങ്ങൾ നൽകും. സാമ്പത്തികമായും ഈ രാശിക്കാർക്ക് ഉയര്‍ച്ച ലഭിക്കും. മറുവശത്ത്, പാരമ്പര്യമായി ലഭിച്ച സ്വത്ത് ഈ സമയത്ത് പ്രയോജനം ചെയ്യും. 

6 /6

മീനം  (Pisces Zodiac Sign) ഈ രാശിക്കാർക്കും ചൊവ്വയുടെ സംക്രമം ശുഭകരമായ ഫലങ്ങൾ നല്‍കും. ഈ സമയത്ത് ഈ രാശിക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും, ഓഗസ്റ്റ് 18 വരെ ഭാഗ്യം നിങ്ങളെ പിന്തുടരും. വിദേശയാത്ര ഗുണകരമാകും. ഈ സമയത്ത് നിങ്ങളുടെ പേരും പ്രശസ്തിയും വർദ്ധിക്കും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കുകയും യാത്രാ സാധ്യതകൾ ഉണ്ടാകുകയും ചെയ്യും, അത് പ്രയോജനകരമാകുയും ചെയ്യും.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.) 

You May Like

Sponsored by Taboola