Raju Srivastava Death: കൊമേഡിയന്‍ രാജു ശ്രീവാസ്തവ അന്തരിച്ചു

ചിരിപ്പിച്ച്  ചിരിപ്പിച്ച്  ഒടുവില്‍ മടക്കം...... ഏറെ നാളുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കൊമേഡിയന്‍ രാജു ശ്രീവാസ്തവ  മരണത്തിന് കീഴടങ്ങി. 

Written by - Zee Malayalam News Desk | Last Updated : Sep 21, 2022, 11:20 AM IST
  • കഴിഞ്ഞ 40 ദിവസങ്ങളായി മരണവുമായി മല്ലിട്ട രാജു ശ്രീവാസ്തവയുടെ ജീവന്‍ രക്ഷിക്കാന്‍ ഡല്‍ഹി എയിംസിലെ ഡോക്ടർമാരുടെ ഒരു സംഘം കിണഞ്ഞു പരിശ്രമിച്ചിരുന്നു.
Raju Srivastava Death: കൊമേഡിയന്‍  രാജു ശ്രീവാസ്തവ  അന്തരിച്ചു

New Delhi: ചിരിപ്പിച്ച്  ചിരിപ്പിച്ച്  ഒടുവില്‍ മടക്കം...... ഏറെ നാളുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ കൊമേഡിയന്‍ രാജു ശ്രീവാസ്തവ  മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ആഗസ്റ്റ്‌ 10 ന് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന്  അദ്ദേഹത്തെ എയിംസസില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയായിരുന്നു.

കഴിഞ്ഞ 40 ദിവസങ്ങളായി മരണവുമായി മല്ലിട്ട രാജു ശ്രീവാസ്തവയുടെ ജീവന്‍ രക്ഷിക്കാന്‍  ഡല്‍ഹി എയിംസിലെ ഡോക്ടർമാരുടെ ഒരു സംഘം കിണഞ്ഞു പരിശ്രമിച്ചിരുന്നു.  

വ്യായാമത്തിനിടെയാണ് രാജു ശ്രീവാസ്തവയ്ക്ക് ഹൃദയാഘാതമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്.   ഡൽഹി എയിംസിൽ ലൈഫ് സപ്പോർട്ട് സിസ്റ്റത്തിലായിരുന്നു രാജു ശ്രീവാസ്തവ. വെന്റിലേറ്റർ സപ്പോർട്ടിൽ 15 ദിവസം കഴിഞ്ഞ അദ്ദേഹത്തിന്  ബോധം തിരിച്ചുകിട്ടിയിരുന്നു. പിന്നീട് അദ്ദേഹത്തെ ഐസിയുവില്‍ നിന്ന് മുറിയിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നിരുന്നാലും, സെപ്റ്റംബര്‍ 1 ന് വീണ്ടും അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായി. കടുത്ത  പനി  ബാധിച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിയ്ക്കുകയായിരുന്നു. 

അദ്ദേഹത്തിന്‍റെ അവസാന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.  മരണത്തെയും യമരാജിനെയും കുറിച്ചുള്ള സംസാരം കേവലം യാദൃശ്ചികമല്ലെന്നാണ് ഈ വീഡിയോ കണ്ട ആരാധകര്‍ പറയുന്നത്. 

 

രാജു ശ്രീവാസ്തവയുടെ മരണവാര്‍ത്ത ആരാധകരെ ദുഖത്തിലാഴ്ത്തിയിരിയ്ക്കുകയാണ്.  രാജ്യം മുഴുവന്‍ അദ്ദേഹത്തിന്‍റെ തിരിച്ചു വരവിനായി പ്രാര്‍ഥനയോടെ കാത്തിരിയ്ക്കുകയായിരുന്നു.  ആളുകളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം നേടിയെടുത്ത കൊമേഡിയന്‍  ആയിരുന്നു രാജു ശ്രീവാസ്തവ...   

പ്രധാനമന്ത്രി നരേന്ദ്ര മോദിയും  യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും  രാജു ശ്രീവാസ്തവയുടെ ഭാര്യ ശിഖയുമായി ഫോണില്‍ സംസാരിയ്ക്കുകയും വേണ്ട ചികിത്സാ  സഹായം ഉറപ്പ് നൽകുകയും ചെയ്തിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News