Covid Second Wave: ദിനംപ്രതി ഉയർന്ന് രാജ്യത്തെ മരണനിരക്ക്; 2,767 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു

 3.49 ലക്ഷം പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറുകളിൽ പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ 3 ലക്ഷം കടക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Apr 25, 2021, 10:31 AM IST
  • 3.49 ലക്ഷം പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറുകളിൽ പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
  • തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ 3 ലക്ഷം കടക്കുന്നത്.
  • ഡൽഹിയിലും മഹാരാഷ്ട്രയിലും കർണാടകയിലും ഓക്സിജൻ ക്ഷാമം വൻതോതിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്.
  • മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ 67,160 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.
Covid Second Wave: ദിനംപ്രതി ഉയർന്ന് രാജ്യത്തെ മരണനിരക്ക്; 2,767 പേർ കൂടി കോവിഡ് രോഗബാധ മൂലം മരണപ്പെട്ടു

New Delhi: രാജ്യത്ത് മൂന്നര ലക്ഷത്തിനോടടുത്ത് പ്രതിദിന കോവിഡ് (Covid 19) കണക്കുകൾ. ഇന്ത്യയിൽ കോവിഡ് രോഗബാധ മൂലം ഉണ്ടാകുന്ന മരണങ്ങളുടെ നിരക്കും വീണ്ടും ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം രാജ്യത്ത് കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത്  2,767 പേരാണ്. രാജ്യത്ത് ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന കോവിഡ് മരണനിരക്കാണിത്.  മാത്രമല്ല 3.49 ലക്ഷം പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറുകളിൽ പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് രാജ്യത്തെ പ്രതിദിന കോവിഡ് കണക്കുകൾ 3 ലക്ഷം കടക്കുന്നത്.

 രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് രോഗബാധ പിടിച്ച് നിർത്താൻ കഴിയാത്ത വിധം ഉയർന്ന് കൊണ്ടിരിക്കുകകയാണ്. ഡൽഹിയിലും (Delhi) മഹാരാഷ്ട്രയിലും കർണാടകയിലും ഓക്സിജൻ ക്ഷാമം വൻതോതിൽ അനുഭവപ്പെട്ട് കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസിൻറെ ഇന്ത്യൻ വാരിയന്റ് ശക്തി പ്രാപിക്കുന്നതോടെ മരണസംഖ്യ ഇനിയും  ഉയരാനുള്ള സാധ്യതയും കുറവല്ല.

ALSO READ: Covid Second Wave: രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ Lockdown ഒരാഴ്ച കൂടി നീട്ടാൻ സാധ്യത

ഡൽഹിയിൽ ലോക്ക്ഡൗൺ (Lockdown)പ്രഖ്യാപിച്ചതിന് ശേഷവും പ്രതിദിന കോവിഡ് കണക്കുകൾ അതിരൂക്ഷമായി ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ ഒരാഴ്ച്ച കൂടി നീട്ടാൻ സാധ്യത. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ഇന്ന് തന്നെ ഡൽഹി ഡിസാസ്റ്റർ മാനേജ്‍മെന്റ് അതോറിറ്റി ലോക്ക്ഡൗൺ നീട്ടികൊണ്ടുള്ള ഉത്തരവ് പുറത്തിറക്കും. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം ഡൽഹിയിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 357 പേരാണ്. മാത്രമല്ല 24000 പേർക്ക് കൂടി കോവിഡ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 

ALSO READ: നില അതീവ ഗുരുതരം; വേണ്ടത് 1400 ലധികം ടൺ ഓക്സിജൻ, ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങൾ പ്രതിസന്ധിയിൽ കർണ്ണാടകയിൽ കൈവിട്ടു കോവിഡ്

കർണാടകയിലും (Karnataka)സ്ഥിതി  ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. ഓക്സിജന്റെ ആവശ്യം കർണാടകയിൽ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്നതിനാൽ, മെയ് ഒന്നിനെങ്കിലും കർണാടകയ്ക്ക് 1,400 ടൺ ഓക്സിജൻ അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി കെ. സുധാകർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറുകളിൽ സംസ്ഥാനത്ത് 30,000 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. അതിൽ 17,000 പേരും ബെംഗളൂരുവിൽ നിന്നുള്ളവരാണെന്നതാണ് ഏറ്റവും ആശങ്ക ഉയർത്തുന്ന വസ്തുത. 

ALSO READ: Maharashtra Covid update: മഹാരാഷ്ട്ര ഭീതിയില്‍, കോവിഡ് വ്യാപനവും മരണനിരക്കും നിയന്ത്രണാതീതം

 രാജ്യത്ത് കോവിഡ് രോഗബാധ രൂക്ഷമായി ബാധിച്ചത് മഹാരാഷ്ട്രയെയാണ് (Maharashtra). മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറുകളിൽ 67,160 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത് പുണെയിലാണ്. 10,025 പേർക്ക് കൂടിയാണ് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്..

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News