Maharashtra Covid update: മഹാരാഷ്ട്ര ഭീതിയില്‍, കോവിഡ് വ്യാപനവും മരണനിരക്കും നിയന്ത്രണാതീതം

മഹാരാഷ്ട്രയില്‍ ഭീതി പടര്‍ത്തി കോവിഡ്  വ്യാപിക്കുകയാണ്.   വൈറസ് വ്യാപനവും മരണ നിരക്കും വര്‍ദ്ധിക്കുന്നത് ആരോഗ്യമേഘലയ്ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.... 

Written by - Zee Malayalam News Desk | Last Updated : Apr 24, 2021, 11:19 PM IST
  • കഴിഞ്ഞ 24 മണിക്കൂറില്‍ 67,160 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം 42,28,836 ആയി.
  • 676 മരണങ്ങള്‍കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 63,928 ആയി ഉയര്‍ന്നു.
  • 6,94,480 പേര്‍ നിലവില്‍ ചികിത്സയിലാണ്.
Maharashtra Covid update: മഹാരാഷ്ട്ര ഭീതിയില്‍,  കോവിഡ്  വ്യാപനവും മരണനിരക്കും നിയന്ത്രണാതീതം

Mumbai: മഹാരാഷ്ട്രയില്‍ ഭീതി പടര്‍ത്തി കോവിഡ്  വ്യാപിക്കുകയാണ്.   വൈറസ് വ്യാപനവും മരണ നിരക്കും വര്‍ദ്ധിക്കുന്നത് ആരോഗ്യമേഘലയ്ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.... 

കഴിഞ്ഞ 24 മണിക്കൂറില്‍  67,160 പേര്‍ക്കാണ് സംസ്ഥാനത്ത്  കോവിഡ് സ്ഥിരീകരിച്ചത്.   മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം  42,28,836 ആയി.  676 മരണങ്ങള്‍കൂടി   കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു . ഇതോടെ  സംസ്ഥാനത്തെ ആകെ മരണസംഖ്യ 63,928 ആയി ഉയര്‍ന്നു.  6,94,480 പേര്‍ നിലവില്‍ ചികിത്സയിലാണ്.

കോവിഡ്  വ്യാപനത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് കേരളമാണ്.  രോഗ വ്യാപനം  വര്‍ദ്ധിക്കുമ്പോഴും  രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നതും  മരണ നിരക്ക് കുറയുന്നതും ഏറെ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്...  

 രാജ്യത്ത് കോവിഡ്  വ്യാപനത്തില്‍ മൂന്നാമത് നില്‍ക്കുന്നത് കര്‍ണാടകയാണ്.  കര്‍ണാടകയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 30,000 ത്തിന് അടുത്തെത്തി. 15.52 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 

കര്‍ണാടകയുടെ തലസ്ഥാന നഗരിയായ ബെംഗളൂരുവില്‍ കോവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുന്നു. 17000 ത്തില്‍ അധികം പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ  ബെംഗളൂരുവില്‍ കോവിഡ് രോഗികളായത്.

അതേസമയം,  രാജ്യത്തിന്‍റെ നിലവിലെ അവസ്ഥ ഏറെ ഭയാനകമാണ്. ഈയവസരത്തില്‍  കോവിഡ്  വ്യാപനം സംബന്ധിച്ച പുറത്തുവരുന്ന പഠന റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്കയുളവാക്കുന്നതാണ്.

Also Read: ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നവരെ തൂക്കിലേറ്റും: Delhi HC

നിലവിലെ  സാഹചര്യത്തെ ഏറെ ഭയപ്പാടോടെയാണ് രാജ്യം നേരിടുന്നത്. ആ അവസരത്തില്‍  മേയ്​ മധ്യത്തോടെ രാജ്യത്ത് കോവിഡ്​ രണ്ടാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്ന റിപ്പോര്‍ട്ട് ഭീതിയുളവാക്കിയിരിയ്ക്കുകയാണ്. IIT യാണ്  പഠന വിവരങ്ങള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.   

Also Read: Covid Updates: സംസ്ഥാനത്ത് ഇന്ന് 26,685 പേർക്ക് കൊവിഡ്; മരണം 25

മെയ്​ 11-15 കാലയളവില്‍ 33 മുതല്‍ 35 ലക്ഷം വരെയാളുകള്‍ കോവിഡ് ബാധിച്ച്‌​​ ചികിത്സയിലുണ്ടാകും. മേയ് അവസാനത്തോടെ രോഗ വ്യാപനം കുത്തനെ കുറയുമെന്നുംIIT വിദഗ്ധര്‍ തയ്യാറാക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹി, ഹരിയാന, രാജസ്​ഥാന്‍, തെലങ്കാന എന്നീ സംസ്​ഥാനങ്ങളിലെ സ്​ഥിതി ​ഏപ്രില്‍ 25-30 കാലയളവില്‍ രൂക്ഷമാകുമെന്നും ​ ശാസ്​ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

 

 

Trending News