Covid19 vaccine: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി Pfizer

ഫൈസർ വാക്സിൻ (Pfizer vaccine) പരീക്ഷണത്തിൽ 95 ശതമാനം ഫലം കണ്ടതായിട്ടാണ് അവകാശപ്പെടുന്നത്.    

Last Updated : Dec 6, 2020, 10:14 AM IST
  • ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യുന്നതിനായി അടിയന്തിര അനുമതി തേടി ഡ്രഗ്സ് കൺട്രോളർക്ക് ഫൈസർ കമ്പനി (Pfizer Company) അപേക്ഷ നൽകിയിട്ടുണ്ട്.
  • അപേക്ഷയിൽ മരുന്ന് ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനുമുള്ള അനുമതി തേടിയിട്ടുണ്ട്.
  • ഡിസംബർ നാലിന് കമ്പനി ഫോം സിടി 18 പ്രകാരം അപേക്ഷ നൽകിയിരിക്കുന്നത്.
Covid19 vaccine: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി Pfizer

ന്യുഡൽഹി:  ഫൈസർ വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി തേടി കമ്പനി.  ഫൈസർ വാക്സിൻ (Pfizer vaccine) പരീക്ഷണത്തിൽ 95 ശതമാനം ഫലം കണ്ടതായിട്ടാണ് അവകാശപ്പെടുന്നത്.  

ഇന്ത്യയിൽ വാക്സിൻ വിതരണം ചെയ്യുന്നതിനായി അടിയന്തിര അനുമതി തേടി ഡ്രഗ്സ് കൺട്രോളർക്ക് ഫൈസർ കമ്പനി (Pfizer Company) അപേക്ഷ നൽകിയിട്ടുണ്ട്.  അപേക്ഷയിൽ മരുന്ന് ഇന്ത്യയിൽ ഇറക്കുമതി ചെയ്യാനും വിതരണം ചെയ്യാനുമുള്ള അനുമതി തേടിയിട്ടുണ്ട്.  ഡിസംബർ നാലിന് കമ്പനി ഫോം സിടി 18 പ്രകാരം അപേക്ഷ നൽകിയിരിക്കുന്നത്.  

Also read: Covid vaccine: Pfizer കോവിഡ് വാക്സിന് യുകെ അനുമതി; വിതരണം അടുത്ത ആഴ്ച മുതൽ

ബ്രിട്ടനും ബഹ്റൈനും (Baharin) ഇതിനകം ഫൈസറിന് അനുമതി നൽകിയിട്ടുണ്ട്.  വാക്സിന്റെ കാര്യത്തിൽ ഇന്ത്യ (India) നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്ന് വാക്സിൻ മൈനസ് 70 ഡിഗ്രിയിൽ സൂക്ഷിക്കേണ്ടിവരും എന്നുള്ളതാണ്.  നിലവിൽ അഞ്ച് കോവിഡ് പ്രതിരോധ വാക്സിനുകളാണ് ഇന്ത്യയിലുൾപ്പെടെ പരീക്ഷണത്തിലുള്ളത്. 

ഓക്സ്ഫഡിന്റെ അസ്ട്രാസെനക വാക്സിനും  ഭാരത് ബയോടെക്കിന്റെ (Bharat Biotech)വാക്സിനും അവസാനഘട്ട പരീക്ഷണത്തിലാണ്.      

Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy

Trending News