ലണ്ടൻ: ലോകമെമ്പാടും കൊറോണ താണ്ഡവമാടുന്ന ഈ സമയത്ത് ഈ വാർത്ത ജനങ്ങൾക്ക് ആശ്വാസകരമാണ്. ഫൈസറിന്റെ കൊറോണ വാക്‌സിന്റെ (Pfizer-BioNTech)ഉപയോഗത്തിന് ബ്രിട്ടൺ (Britain) അനുമതി നൽകിയിരിക്കുകയാണ്.
അടുത്ത ആഴ്ച മുതൽ വാക്സിൻ വിതരണം ചെയ്യും. മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റെഡുലേറ്ററി ഏജൻസിയുടെ (MHRA)ശുപാർശ അംഗീകരിച്ചതോടെയാണ് വാക്‌സിൻ ഉപയോഗത്തിന് അനുമതി നൽകിയത്. കൊറോണ വൈറസിനെതിരെ 95 ശതമാനം വരെ വാക്‌സിൻ ഫലപ്രദമാണെന്നാണ് അവസാന ഘട്ട പരീക്ഷണം പൂർത്തിയായപ്പോൾ കമ്പനി അവകാശപ്പെടുന്നത്.
Also read: Alert: Post Office മിനിമം ബാലൻസ് തുക വർധിപ്പിച്ചു
വാക്സിൻ യുകെയിൽ വിതരണം ചെയ്യുന്നതിന്നുള്ള തയ്യാറെടുപ്പുകൾ എല്ലാം പൂർത്തിയായിട്ടുണ്ടെന്ന് ഫൈസർ ചെയർമാൻ (Pfizer Chairman) ആൽബേർട്ട് ബൗർല പറഞ്ഞു. ഒരു വ്യക്തിയ്ക്ക് വാക്‌സിന്റെ രണ്ടു ഡോസ് എന്ന കണക്കിൽ 20 ലക്ഷം ആളുകളെ വാക്‌സിനേറ്റ് ചെയ്യാവുന്ന തരത്തിൽ നാലുകോടി ഡോസുകൾക്ക് യു കെ ഇതിനോടകം ഓർഡർ നൽകിയിട്ടുണ്ട്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പത്ത് ദശലക്ഷം ഡോസുകൾ ഉടൻ ലഭ്യമാകുമെന്നാണ് വിലയിരുത്തുന്നത്.
അമേരിക്കൻ (America) ഫാർമസ്യൂട്ടികൽ ഭീമനായ ഫൈസറും ജർമൻ കമ്പനിയായ ബയോഎൻടെക് എസ്ഇയുമായി ചേർന്ന് പത്ത് മാസം കൊണ്ടാണ് Pfizer-BioNTech വാക്‌സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. വ്യത്യസ്ത പ്രായപരിധിയിൽ നിന്നുള്ള വിവിധ ഭൂപ്രദേശങ്ങളിലുള്ളവരിൽ ഈ വാക്‌സിൻ പരീക്ഷിച്ച് വജയിച്ചുവെന്നും ആരിലും പാർശ്വഫലങ്ങളൊന്നും കണ്ടില്ലെന്നും 65 വയസിനുള്ളിൽ പ്രായമുള്ളവരിൽ 90 ശതമാനത്തില് അധികം ഫലപ്രാപ്തിയുണ്ടെന്നുമാന് കമ്പനി അവകാശപ്പെടുന്നത്.
Also read: കൊറോണ വാക്സിൻ കൃത്യസമയത്ത് ഗ്രാമങ്ങളിൽ എത്തും, പദ്ധതി തയ്യാറാക്കി കേന്ദ്രം
Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy