Delhi Farmers Riot: ഇന്ത്യൻ പതാകയും Republic Day യും അപമാനിക്കപ്പെട്ടുവെന്ന് President Kovind

റിപ്പബ്ലിക്ക് ദിനത്തിൽ കർഷക സമരത്തെ തുടർന്നുണ്ടായ അക്രമത്തെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അപലപിച്ചു. റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന അക്രമ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും അത് റിപ്പബ്ലിക്ക് ദിനത്തെയും ഇന്ത്യൻ പതാകയേയും അപമാനിച്ചുവെന്നും പ്രസിഡന്റ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Jan 29, 2021, 01:29 PM IST
  • റിപ്പബ്ലിക്ക് ദിനത്തിൽ കർഷക സമരത്തെ തുടർന്നുണ്ടായ അക്രമത്തെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് അപലപിച്ചു.
  • റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന അക്രമ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും അത് റിപ്പബ്ലിക്ക് ദിനത്തെയും ഇന്ത്യൻ പതാകയേയും അപമാനിച്ചുവെന്നും പ്രസിഡന്റ് പറഞ്ഞു.
  • റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തിയ Tractor Rally ഡൽഹി ന​ഗരത്തിന്റെ പലയിടങ്ങളിലായി പ്രക്ഷോഭമായി മാറുകയായിരുന്നു.
  • തുടർന്ന് Red Fort ലേക്ക് അതിക്രമിച്ച കയറിയ പ്രക്ഷോഭകാരികൾ ചെങ്കോട്ടയുടെ മുകളിലായി അവരവരുടെ സംഘടനകളുടെ കൊടി നാട്ടുകയും ചെയ്തു.
Delhi Farmers Riot: ഇന്ത്യൻ പതാകയും Republic Day യും അപമാനിക്കപ്പെട്ടുവെന്ന് President Kovind

New Delhi: റിപ്പബ്ലിക്ക് ദിനത്തിൽ (Republic Day) കർഷക സമരത്തെ തുടർന്നുണ്ടായ അക്രമത്തെ പ്രസിഡന്റ് രാംനാഥ് കോവിന്ദ് (President Ramnath Kovind) അപലപിച്ചു. ‌ബജറ്റ് (Budget)സെഷനോട് അനുബന്ധിച്ച് പാർലമെന്റിലെ ഇരുസംഭകളെയും അതിസംബോധന ചെയ്‌ത്‌ കൊണ്ട് ആരംഭിച്ച പ്രസംഗത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ നടന്ന അക്രമ സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും അത് റിപ്പബ്ലിക്ക് ദിനത്തെയും ഇന്ത്യൻ പതാകയേയും അപമാനിച്ചുവെന്നും പ്രസിഡന്റ് പറഞ്ഞു.

"ദേശീയ പതാകയും റിപ്പബ്ലിക് ദിനം പോലുള്ള ഒരു വിശുദ്ധ ദിനവും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അപമാനിക്കപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം നൽകുന്ന അതേ ഭരണഘടന തന്നെയാണ് നിയമവും നിയമങ്ങളും ഗൗരവമായി പാലിക്കേണ്ടത്തിന്റെ പ്രാധാന്യം പറയുന്നതും," രാഷ്ട്രപതി (President) പ്രസ്താവിച്ചു. പുതിയ കാർഷിക നിയമങ്ങളെക്കുറിച്ചുള്ള (Farm Law) സംശയങ്ങൾ നീക്കാൻ സർക്കാർ പരിശ്രമം ആരംഭിച്ച് കഴിഞ്ഞെന്നും കർഷകർക്കായി നിരവധി സർക്കാർ ക്ഷേമ പദ്ധതികളും ആരംഭിക്കുന്നുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

ALSO READ: Budget Session 2021: പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർ നടത്തിയ Tractor Rally ഡൽഹി ന​ഗരത്തിന്റെ പലയിടങ്ങളിലായി പ്രക്ഷോഭമായി മാറുകയായിരുന്നു. പ്രക്ഷോഭകാരികളും പൊലീസും തമ്മിൽ പല ഇടങ്ങിളിലായി ഏറ്റമുട്ടുകയും ചെയ്തു. പൊലീസിന്റെ നിയന്ത്രണങ്ങളും ബാരിക്കേഡുകളും ഭേ​ദിച്ച് സമരാനുകൂലികൾ ഡൽഹിയുടെ ​ന​ഗര പ്രദേശങ്ങളിൽ വൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. 

ALSO READ: വസ്ത്രത്തിന് മുകളിലൂടെ സ്തനത്തിൽ പിടിക്കുന്നത് POCSO കേസല്ലെന്ന വിവാദ വിധി നൽകിയ ആ വനിത ജഡ്ജി ആര്?

തുടർന്ന് Red Fort ലേക്ക് അതിക്രമിച്ച കയറിയ പ്രക്ഷോഭകാരികൾ ചെങ്കോട്ടയുടെ മുകളിലായി അവരവരുടെ സംഘടനകളുടെ കൊടി നാട്ടുകയും ചെയ്തു. ഐടിഒയിൽ പ്രക്ഷോഭം കനക്കുന്നതിനിടെ ഒരു കർഷകൻ മരിക്കുകയും ചെയ്തു. പ്രക്ഷോഭം ഡൽഹി പൊലീസിന്റെ കൈകളിൽ നിൽക്കുന്നില്ല എന്ന അവസ്ഥയെത്തിയപ്പോൾ ഡൽഹി മെട്രൊ സർവീസും നഗരത്തിലെ ഇന്റർനെറ്റ് കണക്ഷനും നിർത്തലാക്കി. സംഭവത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി Amit Shah ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി അടിയന്തര ചർച്ച നടത്തി. തുടർന്ന് ന​ഗരത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ അർധ സൈനിക വിഭാ​ഗത്തെ അടിയന്തരമായി നിയമിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News