Dengue: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം; ജാ​ഗ്രത പുലർത്താം, മുൻകരുതലെടുക്കാം

Tips to prevent dengue: രോഗബാധിതയായ ഈഡിസ് ഈജിപ്തി കൊതുക് കടിക്കുന്നതിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. പനി, തലവേദന, ചർമ്മത്തിൽ ചൊറിച്ചിൽ, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങൾ.

Written by - Zee Malayalam News Desk | Last Updated : Jul 11, 2023, 09:00 AM IST
  • ഡെങ്കിപ്പനി തിരിച്ചറിയപ്പെടാതിരിക്കുകയോ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്താൽ അമിത രക്തസ്രാവം, സ്ട്രോക്ക്, മരണം എന്നീ ​ഗുരുതരാവസ്ഥകളിലേക്ക് നയിച്ചേക്കാം
  • ജീവൻ അപകടപ്പെടുത്താൻ സാധ്യതയുള്ള ഈ രോഗത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്
Dengue: രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം; ജാ​ഗ്രത പുലർത്താം, മുൻകരുതലെടുക്കാം

കാലവർഷം ആരംഭിച്ചതോടെ ഇന്ത്യയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിക്കുകയാണ്. ഒഡീഷ, അസം, കേരളം എന്നിവയുൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി കേസുകളുടെ വർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊതുക് പരത്തുന്ന ഡെങ്കിപ്പനിക്കെതിരെ അതീവ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു.

രോഗബാധിതയായ ഈഡിസ് ഈജിപ്തി കൊതുക് കടിക്കുന്നതിലൂടെയാണ് ഡെങ്കിപ്പനി പകരുന്നത്. പനി, തലവേദന, ചർമ്മത്തിൽ ചൊറിച്ചിൽ, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ സാധാരണ ലക്ഷണങ്ങൾ. രോ​ഗം തിരിച്ചറിയപ്പെടാതിരിക്കുകയോ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാതിരിക്കുകയോ ചെയ്താൽ ഇത് അമിത രക്തസ്രാവം, സ്ട്രോക്ക്, മരണം എന്നീ ​ഗുരുതരാവസ്ഥകളിലേക്ക് നയിച്ചേക്കാം.

ജീവൻ അപകടപ്പെടുത്താൻ സാധ്യതയുള്ള ഈ രോഗത്തിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന് ആവശ്യമായ മുൻകരുതലുകൾ എടുക്കേണ്ടത് പ്രധാനമാണ്. ഡെങ്കിപ്പനി ബാധിക്കാതിരിക്കാൻ അതീവ ജാ​ഗ്രത പുലർത്തേണ്ടത് പ്രധാനമാണ്. ഡെങ്കിപ്പനി ബാധിക്കാതിരിക്കാൻ സ്വയമേവ സ്വീകരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം.

കൈകൾ ശുചിയാക്കുക: സോപ്പും വെള്ളവും ഉപയോഗിച്ച് നിങ്ങളുടെ കൈകൾ ഇടയ്ക്കിടെ കഴുകുക. പ്രത്യേകിച്ച് ഭക്ഷണം കഴിക്കുന്നതിന് മുമ്പ്, വിശ്രമമുറി ഉപയോഗിച്ചതിന് ശേഷം, പൊതു ഇടങ്ങളിൽ ആയിരുന്നതിന് ശേഷം. സോപ്പും വെള്ളവും ലഭ്യമല്ലെങ്കിൽ, കുറഞ്ഞത് 60 ശതമാനം ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക.

ശ്വസന മര്യാദകൾ പാലിക്കുക: ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ നിങ്ങളുടെ വായയും മൂക്കും ടിഷ്യു അല്ലെങ്കിൽ കർച്ചീഫ് അല്ലെങ്കിൽ കൈമുട്ട് കൊണ്ട് മൂടുക. ഉപയോഗിച്ച ടിഷ്യൂ ശരിയായി നിർമാർജ്ജനം ചെയ്യുക. ഉടൻ തന്നെ കൈ കഴുകി വൃത്തിയാക്കുക.

ALSO READ: Fever Death: സംസ്ഥാനത്ത് പനി കേസുകൾ പതിമൂവായിരം കടന്നു; തിങ്കളാഴ്ച പനിബാധിച്ച് മരിച്ചത് നാല് പേർ

വാക്സിനേഷൻ എടുക്കുക: വാക്സിനേഷൻ വളരെ പ്രധാനപ്പെട്ടതാണ്. ഇൻഫ്ലുവൻസ, അഞ്ചാംപനി, കോവിഡ്-19 എന്നിവയുൾപ്പെടെ നിരവധി രോഗങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ വാക്സിനുകൾക്ക് കഴിയും. ഡോക്ടറുടെ നിർദേശാനുസരണമാണ് വാക്സിനുകൾ സ്വീകരിക്കേണ്ടത്. നിങ്ങൾക്ക് സ്വീകരിക്കേണ്ട വാക്സിനുകളെ കുറിച്ച് നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊവൈഡറുമായി കൂടിയാലോചിക്കുക.

സാമൂഹിക അകലം പാലിക്കുക: ചുമ, തുമ്മൽ, അല്ലെങ്കിൽ ഏതെങ്കിലും അസുഖത്തിന്റെ ലക്ഷണങ്ങൾ ഉള്ള വ്യക്തികളിൽ നിന്ന് സുരക്ഷിതമായ അകലം (സാധാരണയായി കുറഞ്ഞത് ഒരു മീറ്റർ അല്ലെങ്കിൽ മൂന്ന് അടി) പാലിക്കുക. തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, നിങ്ങളുടെ വീടിന് പുറത്തുള്ള ആളുകളുമായി അടുത്ത ബന്ധം പുലർത്തുന്നത് പരിമിതപ്പെടുത്തുക.

ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുക: ആരോഗ്യകരമായ ജീവിതശൈലിയിലൂടെ നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. പതിവായി വ്യായാമം ചെയ്യുക, പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, സമ്മർദ്ദം നിയന്ത്രിക്കുക, മതിയായ ഉറക്കം ഉറപ്പാക്കുക എന്നിങ്ങനെ ജീവിതശൈലിയിൽ ആരോ​ഗ്യകരമായ മാറ്റങ്ങൾ വരുത്തുക. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം രോഗങ്ങളെ കൂടുതൽ ഫലപ്രദമായി ചെറുക്കാൻ നിങ്ങളെ സഹായിക്കും.

രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ എലിപ്പനിയും പടരുകയാണ്. ഇതിനെതിരെയും ജാ​ഗ്രത പാലിക്കണം. മണ്ണിലും വെള്ളത്തിലും ജോലി ചെയ്യുന്നവർ കയ്യുറയും കാലുറയും ഇല്ലാതെ മണ്ണിലോ വെള്ളത്തിലോ ഇറങ്ങുന്നത് ഒഴിവാക്കണം. മഴക്കാലത്ത് പൊതു ജനങ്ങളും സുരക്ഷിതമായ പാദരക്ഷകള്‍ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. കൈകാലുകളില്‍ മുറിവുകളുള്ളവര്‍ ഒരു കാരണവശാലും മലിനജലവുമായി മുറിവുകൾ സമ്പര്‍ക്കത്തില്‍ വരാതെ നോക്കേണ്ടതാണ്. വയറിളക്ക രോഗമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കണം.

ഇൻഫ്ലുവൻസ വൈറസ് ബാധ പടരാതിരിക്കാന്‍ പ്രത്യേക ജാ​ഗ്രത പുലർത്തേണ്ടത് പ്രധാനമാണ്. കുട്ടികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ തുടങ്ങിയവർ വേ​ഗത്തിൽ രോ​ഗങ്ങൾ പിടിപെടാൻ സാധ്യതയുള്ള വിഭാ​ഗമാണ്. ഇവർ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള സമയത്ത് കുട്ടികളെ സ്‌കൂളിലേക്ക് വിടാതിരിക്കാനും മുതിര്‍ന്നവരും പനിയുള്ള സമയത്ത് പൊതു സമൂഹത്തില്‍ ഇടപെടാതിരിക്കാനും ശ്രദ്ധിക്കണം. ഇത് രോ​ഗവ്യാപനം കുറയ്ക്കാൻ സഹായിക്കും. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. ആശുപത്രിയിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് പ്രധാനമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

 

Trending News