PM Modi Diwali Wishes : രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും  ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. പ്രധാന മന്ത്രി തന്റെ  ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 4, 2021, 08:35 AM IST
  • ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
  • പ്രധാന മന്ത്രി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നത്.
  • ഈ ദീപോത്സവം നിങ്ങൾക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷവുംസൈനികർക്ക് ഒപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്.
PM Modi Diwali Wishes : രാജ്യത്തിന് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

New Delhi : രാജ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ദീപാവലി (Diwali 2021) ആശംസകൾ നേർന്നു. ജനങ്ങൾക്ക് സമാധാനവും സമൃദ്ധിയും  ഉണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.  പ്രധാന മന്ത്രി തന്റെ ട്വിറ്റർ  അക്കൗണ്ടിലൂടെയാണ് ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നത്. ഈ ദീപോത്സവം നിങ്ങൾക്ക് സന്തോഷവും സമാധാനവും സമൃദ്ധിയും  ഉണ്ടാകട്ടെയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. 

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷവുംസൈനികർക്ക് ഒപ്പമാണ് ദീപാവലി ആഘോഷിക്കുന്നത്. ഇന്ന് ജമ്മു കശ്മീരിലെ രജൗരിയിൽ സൈനികർക്ക് ഒപ്പം ദീപാവലി ആഘോഷിക്കാൻ പ്രധാനമന്ത്രി എത്തും.  2014 മുതൽ സ്ഥിരമായി സൈനികർക്ക്ക് ഒപ്പമാണ് പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്. അദ്ദേഹത്തിന്റെ വരവിന് മുന്നോടിയായി കനത്ത സുരക്ഷാ സംവിധാനങ്ങൾ പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്.

ALSO READ: Fuel Price Reduced: പൊതുജനത്തിന് കേന്ദ്രത്തിന്റെ ദീപാവലി സമ്മാനം: പെട്രോളിന് 5ഉം ഡ‍ീസലിന് 10 രൂപയും കുറച്ചു

 കാര്‍ത്തിക മാസത്തിലെ അമാവാസി ദിനത്തിലാണ്  ദീപാവലി ആഘോഷിക്കുന്നത്.   ഇത്തവണത്തെ ദീപാവലി ഉത്സവം (ദീപാവലി 2021, നവംബർ 4) ഇന്നാണ് ആഘോഷിക്കുന്നത്. തിന്മയ്ക്ക് മേലുള്ള നന്മയുടെ ജയമായി ആണ് ദീപാവലി ആഘോഷിക്കുന്നത് . കൂടാതെ 14  വർഷത്തെ വനവാസത്തിന് ശേഷം രാമൻ അയോധ്യയിൽ തിരിച്ചെത്തിയ ദിനമാണ് ഇതെന്നും കരുതപ്പെടുന്നുണ്ട്.

ALSO READ: PM Narendra Modi: കോവിഡ് വാക്സിൻ വീടുകളിലെത്തി നൽകണമെന്ന് പ്രധാനമന്ത്രി

ദീപാവലി ദിവസം  ലക്ഷ്മിദേവിയെയാണ്  ആരാധിക്കുകയും പൂജിക്കുകയും ചെയ്യുന്നത്. ഇതിലൂടെ വര്‍ഷം മുഴുവനും ദേവിയുടെ അനുഗ്രഹം നിലനില്‍ക്കും. ഒപ്പം വീട്ടിൽ ഐശ്വര്യവും  പ്രതാപവും സമ്പദ് സമൃദ്ധിയും എത്തിച്ചേരുമെന്നാണ് വിശ്വാസം.ദീപാവലി ആഘോഷം രാജ്യത്തുടനീളം ഏറെ ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ലക്ഷ്മീ ദേവിയോടൊപ്പം അനേകം ദേവീദേവന്മാരെയും ആരാധിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News