ന്യൂഡൽഹി: കോവിഡ് വാക്സിൻ (Covid Vaccine) വീടുകളിലെത്തി നൽകാൻ നിർദേശിച്ച് പ്രധാനമന്ത്രി (Prime Minister) നരേന്ദ്രമോദി (Narendra Modi). വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കലക്ടർമാരുമായി നടത്തിയ ചർച്ചയിലാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. 50 ശതമാനത്തിൽ താഴെ മാത്രം വാക്സിനേഷൻ (Vaccination) പൂർത്തിയാക്കിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജില്ലാ കലക്ടർമാരുമായാണ് ചർച്ച നടന്നത്.
വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കിയാണ് ഇതുവരെ വാക്സിൻ നൽകി കൊണ്ടിരുന്നത്. എന്നാൽ ഇനി വീടുകൾ കേന്ദ്രീകരിച്ചും വാക്സിൻ നൽകണമെന്നാണ് മോദി വിവിധ സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിൽ വെച്ച് വ്യക്തമാക്കിയത്.
Also Read: India COVID Update : രാജ്യത്ത് 11,903 പേർക്ക് കൂടി കോവിഡ് രോഗബാധ; 311 പേർ മരണപ്പെട്ടു
വാക്സിനേഷൻ നൽകുന്നതിനായി മതനേതാക്കളുടെയും മറ്റു യുവ സംഘടനകളുടേയും സഹായം തേടാമെന്നും മോദി യോഗത്തിൽ വ്യക്തമാക്കി. ഇതിനോടൊപ്പം തന്നെ രണ്ടാം ഡോസ് വാക്സിൻ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകി.
നിലവിൽ രണ്ടര കോടി ഡോസ് വാക്സിനാണ് സൗജന്യ വാക്സിൻ ക്യാമ്പയിന്റെ ഭാഗമായി ദിവസവും നൽകുന്നത്. ഇപ്പോഴത്തെ മുദ്രാവാക്യം എന്നത് എല്ലാ വീടുകളിലും വാക്സിൻ എത്തിക്കുക എന്നതാണ്. ഒരു ഡോസ് വാക്സിൻ പോലും എടുത്തിട്ടില്ലാത്ത രാജ്യത്തെ ഓരോ വീടുകളിലും എത്തിച്ചേരണം. എല്ലാ ഗ്രാമങ്ങളും നഗരങ്ങളും കേന്ദ്രീകരിച്ചായിരിക്കും വാക്സിനേഷൻ നടപ്പാക്കുക. അതിന് ആവശ്യമെങ്കിൽ 25 പേരടങ്ങുന്ന ടീമുകളാക്കി തിരിക്കാം. എൻസിസിയുടേയും എൻഎസ്എസ് വൊളണ്ടിയർമാരുടേയും സേവനങ്ങളും സ്വീകരിക്കാം. കൂടുതൽ പേരെ ബോധവാന്മാരാക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Maharashtra, ജാർഖണ്ഡ്, നാഗാലാൻഡ്, മണിപ്പൂർ, Meghalaya, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 40ലധികം ജില്ലകൾ വാക്സിനേഷന്റെ (Vaccination) കാര്യത്തിൽ വളരെ ഏറെ പിന്നിലാണെന്നും ഇതിനെക്കുറിച്ച് ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ വിശദീകരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഓൺലൈനായി ആയിരുന്നു യോഗം ചേർന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...