Air Pollution: കനത്ത വായു മലിനീകരണം ക്യാൻസറിന് കാരണമാകുമോ? എയിംസ് ഡോക്ടർമാര്‍ പറയുന്നതെന്ത്?

Air Pollution: വായു മലിനീകരണവും വിവിധതരം ക്യാൻസറുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് ഡൽഹി എയിംസിലെ മെഡിസിൻ വിഭാഗം പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 6, 2023, 10:37 AM IST
  • രാജ്യ തലസ്ഥാനത്തെ ഇത്രയും ഉയര്‍ന്ന വായു മലിനീകരണം ക്യാൻസറിന് കാരണമാകുമോ? വായു മലിനീകരണവും വിവിധതരം ക്യാൻസറുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് ഡൽഹി എയിംസിലെ മെഡിസിൻ വിഭാഗം പറയുന്നത്
Air Pollution: കനത്ത വായു മലിനീകരണം ക്യാൻസറിന് കാരണമാകുമോ? എയിംസ് ഡോക്ടർമാര്‍ പറയുന്നതെന്ത്?

Air Pollution: തലസ്ഥാനമായ ഡൽഹിയും പരിസര പ്രദേശങ്ങളും അപകടകരമായ നിലയിലുള്ള വായു മലിനീകരണം മൂലം ബുദ്ധിമുട്ടുകയാണ്.  

ശ്വസിക്കാൻ ബുദ്ധിമുട്ട്, തലവേദന, കണ്ണിൽ എരിച്ചില്‍,  തൊണ്ട വേദന, മൂക്കടപ്പ് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്നവര്‍ ഏറെയാണ്‌. ഡൽഹി-എൻ‌സി‌ആറിലെ വായുവിന്‍റെ ഗുണനിലവാരം ഗുരുതരമായ അവസ്ഥയില്‍ തുടരുന്നതിനാൽ, മനുഷ്യശരീരത്തിന്‍റെ മൊത്തത്തിലുള്ള ആരോഗ്യത്തെ  ബാധിക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും തുറന്നു സംസാരിക്കുകയാണ്. 

Also Read:   Copper Ring: ചെമ്പ് മോതിരം അണിയാം, ആരോഗ്യവും ഒപ്പം ഗ്രഹദോഷങ്ങളിൽ നിന്ന് മുക്തിയും 

എന്നാല്‍, രാജ്യ തലസ്ഥാനത്തെ ഇത്രയും ഉയര്‍ന്ന വായു മലിനീകരണം ക്യാൻസറിന് കാരണമാകുമോ? എന്നാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. വായു മലിനീകരണവും വിവിധതരം ക്യാൻസറുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ് ഡൽഹി എയിംസിലെ മെഡിസിൻ വിഭാഗം പറയുന്നത്. 

Also Read:  Love Life and Zodiac Sign: പ്രണയത്തിന്‍റെ കാര്യത്തില്‍ ഈ രാശിക്കാര്‍ മുന്‍പില്‍!! 

ശ്വസനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതിനുപുറമെ, ഹൃദയാഘാതം, മസ്തിഷ്കാഘാതം, സന്ധിവാതം തുടങ്ങിയ ഗുരുതരമായ രോഗങ്ങളുമായി വായു മലിനീകരണത്തിന് നേരിട്ട് ബന്ധമുണ്ടെന്ന് ഡല്‍ഹി എയിംസിലെ ഡോ. പിയൂഷ് പറഞ്ഞു. വായു മലിനീകരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉണ്ടാക്കുന്നതിനൊപ്പം ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളേയും ബാധിക്കും. ഹൃദയാഘാതം, ബ്രെയിൻ സ്ട്രോക്ക്, സന്ധിവാതം തുടങ്ങിയ കൊറോണറി ആർട്ടറി രോഗങ്ങളുമായി വായു മലിനീകരണത്തിന് നേരിട്ട് ബന്ധമുണ്ട്. ഇതിന് ശാസ്ത്രീയ തെളിവുകൾ ഉണ്ട്, അദ്ദേഹം ചൂണ്ടിക്കാട്ടി. 

വായു മലിനീകരണം ഗർഭസ്ഥ ശിശുവിന് അപകടം

ഗർഭസ്ഥ ശിശുവിന് വായു മലിനീകരണം വലിയ ദോഷമാണ് വരുത്തുക എന്നാണ് പഠനങ്ങള്‍ പറയുന്നത്.   ഡോക്‌ടർമാർ പറയുന്നതനുസരിച്ച്, വായു മലിനീകരണം തലച്ചോറിനെയും ഹൃദയത്തെയും തകരാറിലാക്കുന്നു, മുൻകരുതലുകൾ എടുത്തില്ലെങ്കിൽ ഇത് വലിയ ആരോഗ്യ പ്രശ്നത്തിലേയ്ക്ക് നയിക്കാം. 

വായു മലിനീകരണത്തിൽ നിന്ന് എങ്ങിനെ സ്വയം എങ്ങനെ സംരക്ഷിക്കാം?

നല്ല നിലവാരമുള്ള മാസ്ക് ഉപയോഗിക്കുന്നത് ഉറപ്പാക്കുക.

ധാരാളം വെള്ളം കുടിയ്ക്കുക, നിർജ്ജലീകരണം ഉണ്ടാകരുത്

AQI സൂചിക 150-ൽ കൂടുതലാണെങ്കിൽ, ക്രിക്കറ്റ്, ഹോക്കി, സൈക്ലിംഗ്, മാരത്തൺ തുടങ്ങിയ കായിക വിനോദങ്ങൾ ഒഴിവാക്കണം.

AQI സൂചിക 200-ൽ കൂടുതലാണെങ്കിൽ പാർക്കിൽ  ഓടുന്നതും നടക്കുന്നതും ഒഴിവാക്കുക.

AQI സൂചിക 300-ൽ കൂടുതലാണെങ്കിൽ, ദീർഘദൂര യാത്ര ഒഴിവാക്കുക. 

AQI സൂചിക 400 കടന്നാൽ, കഴിവതും വീടിനുള്ളിൽ തന്നെ തുടരുക,

അതേസമയം, തിങ്കളാഴ്ച രാവിലെ തുടർച്ചയായി അഞ്ചാം ദിവസവും ഡൽഹിയിലെ വായുവിന്‍റെ ഗുണനിലവാരം 'ഗുരുതരമായ' വിഭാഗത്തിൽ തുടരുകയാണെന്നാണ്  റിപ്പോര്‍ട്ട്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR-ഇന്ത്യ) അനുസരിച്ച്, ശനിയാഴ്ച രേഖപ്പെടുത്തിയ 504 നെ അപേക്ഷിച്ച് ഞായറാഴ്ച എയർ ക്വാളിറ്റി ഇൻഡക്സ് (AQI) 410 ആയി കുറഞ്ഞിരുന്നു. അതായത്, വായു  മലിനീകരണത്തില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വായു മലിനീകരണം തടയാന്‍ സ്വീകരിയ്ക്കുന്ന മുന്‍കരുതലുകള്‍ ഫലം കാണുന്നുവെന്നാണ് ഇത് നല്‍കുന്ന സൂചന. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News