Delhi Airport: ഡൽഹി വിമാനത്താവളത്തിലെ 4 റൺവേകളും ജനുവരി മുതൽ പ്രവർത്തനക്ഷമമാകും

Delhi Airport: ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ട് 2024 ജനുവരി ആദ്യ വാരം മുതല്‍ എല്ലാ റൺവേകളും പ്രവർത്തനക്ഷമമാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

Written by - Zee Malayalam News Desk | Last Updated : Dec 29, 2023, 06:26 PM IST
  • സുഗമമായ എയർ ട്രാഫിക് പ്രവർത്തനങ്ങൾ ലക്ഷ്യമിട്ട് തലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് റൺവേകളും 2024 ജനുവരി ആദ്യവാരം പ്രവർത്തനക്ഷമമാകും
Delhi Airport: ഡൽഹി വിമാനത്താവളത്തിലെ 4 റൺവേകളും ജനുവരി മുതൽ പ്രവർത്തനക്ഷമമാകും

New Delhi: വര്‍ദ്ധിക്കുന്ന എയർ ട്രാഫികിന് പരിഹാരം കാണുന്നതിനായി ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്‍റർനാഷണൽ എയർപോർട്ട് 2024 ജനുവരി ആദ്യ വാരം മുതല്‍ എല്ലാ റൺവേകളും പ്രവർത്തനക്ഷമമാക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. വിമാനത്താവളത്തിലെ തിരക്ക് ലഘൂകരിക്കുക എന്നതും DGCA  ലക്ഷ്യമിടുന്നു.  

Also Read:  Ayodhya Railway Station: രാം നഗരിയില്‍ പേരും രൂപവും മാറി അയോധ്യ റെയിൽവേ സ്റ്റേഷന്‍!! ചിത്രങ്ങള്‍ കാണാം 
  

സുഗമമായ എയർ ട്രാഫിക് പ്രവർത്തനങ്ങൾ  ലക്ഷ്യമിട്ട് തലസ്ഥാനത്തെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാല് റൺവേകളും 2024 ജനുവരി ആദ്യവാരം പ്രവർത്തനക്ഷമമാകും. ഔദ്യോഗിക സൂചനകള്‍ അനുസരിച്ച് റൺവേ 28/10 ന്‍റെ റീ-കാർപെറ്റിംഗ് ഏതാണ്ട് അവസാനിച്ചു, പരിശോധനകൾ പൂര്‍ത്തിയായിട്ടില്ല, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA)ഈ  വാരാന്ത്യത്തിൽ ഇത് ഏറ്റെടുക്കാൻ സാധ്യതയുണ്ട്.

Also Read:  Ayodhya Projects: അയോധ്യയിൽ 15,000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നാളെ അനാച്ഛാദനം ചെയ്യും   
 
"ഡിജിസിഎയുടെ അന്തിമ പരിശോധനയുടെ റിപ്പോര്‍ട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല, ഈ ആഴ്ച്ചയോടെ അത് പൂർത്തിയാകും. ഡിജിസിഎയുടെ 'ഒകെ' ലഭിച്ചാല്‍ റൺവേ പ്രവർത്തനക്ഷമമാകും. ഇത് ഡൽഹി വിമാനത്താവളത്തിലെ വിമാന ഗതാഗതം കൂടുതല്‍ സുഗമമാക്കും," സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇത്, ഡൽഹി വിമാനത്താവളത്തിലെ CAT-III- പ്രകാരമുള്ള റൺവേകളുടെ എണ്ണം വർദ്ധിപ്പിക്കും, ഇത് ഫ്ലൈറ്റ് ഷെഡ്യൂളിംഗ് കൂടുതല്‍ സുഗമമാക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡൽഹിയിൽ കാലാവസ്ഥാ വ്യതിയാനങ്ങള്‍ വിമാനയാത്രയെ സാരമായി ബാധിക്കാറുണ്ട്. അടുത്തിടെയുണ്ടായ ഇടതൂർന്ന മൂടൽമഞ്ഞ് കാലതാമസത്തിനും വിമാനം വഴിതിരിച്ചുവിടുന്നതിനും കാരണമായി. ഈ സാഹചര്യത്തിൽ, എല്ലാ റൺവേകളുടെയും പ്രവർത്തനക്ഷമത യാത്രക്കാർ നേരിടുന്ന ഈ വെല്ലുവിളികൾ ലഘൂകരിക്കാന്‍ സഹായകമാകും. 

ഡിസംബർ 25 നും 28 നും ഇടയിൽ, 58 വിമാനങ്ങൾ ഡൽഹി വിമാനത്താവളത്തിൽ നിന്ന് വഴിതിരിച്ചുവിട്ടു. പൈലറ്റുമാർക്ക് CAT-III പരിശീലനം ലഭിക്കാത്തതാണ് ഇതിനു കാരണമായത്. ഒരു CAT-III പരിശീലനം ലഭിച്ച പൈലറ്റിന് ഏകദേശം 100 മീറ്റർ ദൃശ്യപരതയുള്ള ഇടതൂർന്ന മൂടൽമഞ്ഞിൽപോലും ഒരു വിമാനം ഇറക്കാൻ സാധിക്കും. 

മഞ്ഞുകാലത്ത് ഡൽഹിയിലെ IGI വിമാനത്താവളത്തിലേക്കും പുറത്തേക്കും പറക്കുന്ന യാത്രക്കാർക്ക് മൂടൽമഞ്ഞുമായി ബന്ധപ്പെട്ട യാത്രയില്‍ കാര്യമായ കാലതാമസമുണ്ടായാൽ അധിക നിരക്ക് ഈടാക്കാതെ റിസർവേഷൻ പരിഷ്കരിക്കാനോ റദ്ദാക്കാനോ കഴിയുമെന്ന് എയർ ഇന്ത്യ ഇന്ന് പ്രഖ്യാപിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News