Ayodhya Projects: അയോധ്യയിൽ 15,000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നാളെ അനാച്ഛാദനം ചെയ്യും

Ayodhya Projects: അയോധ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള NDA സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധത സ്ഥിരീകരിക്കുംവിധം 15,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം  പ്രധാനമന്ത്രി  നിർവഹിക്കും.

Written by - Zee Malayalam News Desk | Last Updated : Dec 29, 2023, 02:55 PM IST
  • രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾക്ക് മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച, ഡിസംബര്‍ 30 ന് അയോധ്യ സന്ദർശിക്കും.
Ayodhya Projects: അയോധ്യയിൽ 15,000 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നാളെ അനാച്ഛാദനം ചെയ്യും

Lucknow: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനായി അയോധ്യ ഒരുങ്ങുകയാണ്. ഉത്സവ പ്രതീതിയിലാണ്‌ രാമന്‍റെ നഗരിയായ അയോധ്യ.  

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് ദിവസങ്ങൾക്ക് മുമ്പ്, പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച, ഡിസംബര്‍ 30 ന് അയോധ്യ സന്ദർശിക്കും. അയോധ്യയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള NDA സർക്കാരിന്‍റെ പ്രതിജ്ഞാബദ്ധത സ്ഥിരീകരിക്കുംവിധം 15,000 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

Also Read:  Ayodhya Railway Station: രാം നഗരിയില്‍ പേരും രൂപവും മാറി അയോധ്യ റെയിൽവേ സ്റ്റേഷന്‍!! ചിത്രങ്ങള്‍ കാണാം  
 
റിപ്പോര്‍ട്ട് അനുസരിച്ച് ഡിസംബർ 30 ന് പ്രധാനമന്ത്രി മോദി അയോധ്യയിൽ നിരവധി പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നടത്തും. അദ്ദേഹത്തിന്‍റെ അയോധ്യ സന്ദർശനത്തിന്‍റെ പ്രധാന വിശദാംശങ്ങൾ അറിയാം... 

Also Read:  Ayodhya Ram Temple: രാമ ക്ഷേത്രത്തില്‍ സ്ഥാപിക്കാനുള്ള രാം ലല്ലയുടെ ഏറ്റവും മികച്ച വിഗ്രഹം തിരഞ്ഞെടുക്കാന്‍ വോട്ടിംഗ് ഇന്ന്  
 
അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം (Ayodhya Dham Junction Railway Station)

240 കോടി രൂപയിലധികം ചിലവ് വരുന്ന പദ്ധതിയായ അയോധ്യ ധാം ജംഗ്ഷൻ റെയിൽവേ സ്റ്റേഷന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി മോദിയുടെ പരിപാടിയില്‍ പ്രധാനമാണ്. അത്യാധുനിക രീതിയില്‍ പണികഴിപ്പിച്ചിരിയ്ക്കുന്ന ഈ മൂന്ന് നില കെട്ടിടം കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാനുള്ള സർക്കാരിന്‍റെ സമർപ്പണത്തിന്‍റെ തെളിവാണ്. ഇന്ത്യൻ ഗ്രീൻ ബിൽഡിംഗ് കൗൺസിൽ (Green Building Council (IGBC)  ഗ്രീൻ ബിൽഡിംഗായി സാക്ഷ്യപ്പെടുത്തിയ സ്റ്റേഷനിൽ ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, ഫുഡ് പ്ലാസകൾ, ശിശു സംരക്ഷണ മുറികൾ തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുണ്ട്.

അമൃത് ഭാരത് ട്രെയിനുകൾ (Amrit Bharat Trains)

ഡിസംബര്‍ 30 ന് രാവിലെ 11:15 ന് പ്രധാനമന്ത്രി മോദി അമൃത് ഭാരത് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്യും, ഇത് രാജ്യത്ത് സൂപ്പർഫാസ്റ്റ് പാസഞ്ചർ യാത്രയുടെ പുതിയ യുഗമാണ്  അവതരിപ്പിക്കുക. ആകർഷകമായ സീറ്റ് ഡിസൈനുകൾ, മികച്ച ലഗേജ് റാക്കുകൾ, മൊബൈൽ ചാർജിംഗ് പോയിന്റുകൾ, എൽഇഡി ലൈറ്റുകൾ, സിസിടിവി, പൊതു വിവരസംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങളോടെയാണ്  അമൃത് ഭാരത് എക്‌സ്പ്രസ് ട്രാക്കില്‍ എത്തുന്നത്‌. ഈ ട്രെയിന്‍ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാനുഭവം വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതിയില്‍ രണ്ട് അമൃത് ഭാരത് ട്രെയിനുകളുടെയും ആറ് വന്ദേ ഭാരത് ട്രെയിനുകളുടെയും ഉദ്ഘാടനം ഉൾപ്പെടുന്നു, ഇത് രാജ്യത്തിന്‍റെ റെയിൽ ശൃംഖലയ്ക്ക് ഗണ്യമായ സംഭാവനയാണ്  നൽകുന്നത്.

പുതിയ റെയിൽ പദ്ധതികൾ, റെയിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തൽ (Rail Projects: Strengthening Rail Infrastructure) 

മേഖലയിലെ റെയിൽവേയുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി 2300 കോടി രൂപയുടെ മൂന്ന് റെയിൽവേ പദ്ധതികൾ പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കും. റൂമ ചകേരി-ചന്ദേരി മൂന്നാം ലൈൻ പദ്ധതി, ജൗൻപൂർ-അയോധ്യ-ബരാബങ്കി ഇരട്ടിപ്പിക്കൽ പദ്ധതി, മൽഹൂർ-ദാലിഗഞ്ച് റെയിൽവേ സെക്ഷന്‍റെ പാത ഇരട്ടിപ്പിക്കൽ, വൈദ്യുതീകരണ പദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പുതിയ അയോധ്യ വിമാനത്താവളം  (New Ayodhya Airport)

നഗരത്തിന്‍റെ വികസനത്തില്‍ ഏറെ പ്രധാനമായ ഒന്നാണ് അയോധ്യ വിമാനത്താവളം. ഇതിന്‍റെ ഉദ്ഘാടനവും പ്രധാനമന്ത്രി മോദി ഡിസംബര്‍ 30 ന് നിര്‍വ്വഹിക്കും. 

അയോധ്യയുടെ സമ്പന്നമായ ചരിത്രവും പൈതൃകവും സംരക്ഷിച്ചുകൊണ്ട് ആധുനികവും ലോകോത്തരവുമായ അടിസ്ഥാന സൗകര്യങ്ങൾ സമ്മാനിക്കുക എന്ന തന്‍റെ കാഴ്ചപ്പാടിന് അനുസൃതമായി 15,700 കോടി രൂപയിലധികം വരുന്ന നിരവധി വികസന പദ്ധതികൾ സംസ്ഥാനത്ത് സമർപ്പിക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും.

ടൂറിസ്റ്റ് സൗകര്യങ്ങൾ, നഗര ഭൂപ്രകൃതി പരിവർത്തനം

വിനോദസഞ്ചാര സൗകര്യങ്ങളുടെ വികസനവും നഗരത്തിന്‍റെ സൗന്ദര്യവൽക്കരണവും, ഗ്രീൻഫീൽഡ് ടൗൺഷിപ്പിന്‍റെ  സമാരംഭവും, വസിഷ്ഠ കുഞ്ച് റെസിഡൻഷ്യൽ സ്കീമിന്‍റെ തുടക്കവും പ്രധാനമന്ത്രി മോദിയുടെ  അജണ്ടയിൽ ഉള്‍പ്പെടുന്നു. അയോധ്യയുടെ നഗര ഭൂപ്രകൃതിയുടെ സമഗ്രമായ വികസനം ഉറപ്പാക്കുന്ന പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും പ്രധാനമന്ത്രി തറക്കല്ലിടും.

അയോധ്യയുടെ വികസന കുതിപ്പ് അയോധ്യയ്ക്കപ്പുറവും എത്തുകയാണ്. അയോധ്യയെയും ഉത്തർപ്രദേശിനെയും വളർച്ചയുടെയും സമൃദ്ധിയുടെയും പുതിയ യുഗത്തിലേക്ക് നയിക്കാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രതിജ്ഞാബദ്ധതയാണ് ഈ പദ്ധതികള്‍ ഊന്നിപ്പറയുന്നത്. ഈ സംരംഭങ്ങൾ പ്രധാനമന്ത്രി മോദിയുടെ വികസനത്തോടുള്ള സജീവമായ സമീപനമാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് അയോധ്യയ്ക്ക് മാത്രമല്ല മുഴുവൻ ദേശത്തിനും ശോഭനമായ ഭാവിക്ക് കളമൊരുക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News