ഗോവയില്‍ ഇനി ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മദ്യമില്ല

ഗോവയില്‍ ഇനി ക്രിമിനലുകള്‍ക്ക് മദ്യമില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നതിനുള്ള ലൈസന്‍സ് അനുവദിക്കരുതെന്ന് ഗോവ എക്‌സൈസ് വകുപ്പാണ് നിര്‍ദേശം നല്‍കിയത്. 

Last Updated : Mar 23, 2017, 05:15 PM IST
ഗോവയില്‍ ഇനി ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മദ്യമില്ല

പനാജി: ഗോവയില്‍ ഇനി ക്രിമിനലുകള്‍ക്ക് മദ്യമില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നതിനുള്ള ലൈസന്‍സ് അനുവദിക്കരുതെന്ന് ഗോവ എക്‌സൈസ് വകുപ്പാണ് നിര്‍ദേശം നല്‍കിയത്. 

അപേക്ഷിക്കുന്ന വ്യക്തിയുടെ പശ്ചാത്തലം പരിശോധിച്ച്ശേഷമേ ലൈസൻസ് അനുവദിക്കാവൂയെന്നു വ്യക്തമാക്കി എക്സൈസ് വകുപ്പ് സർക്കുലർ പുറത്തിറക്കി. ഏപ്രിൽ ഒന്നു മുതൽ ഇത് കർശനമായി നടപ്പാക്കണമെന്നും സർക്കുലറിൽ പറയുന്നു.

1964 ലെ എക്‌സൈസ് ഡ്യൂട്ടി നിയമ ഭേദഗതി വരുത്തിയതിനു പിന്നാലെയാണ് ക്രിമിനലുകള്‍ക്ക് മദ്യം നല്‍കാനാകില്ലെന്ന ഉത്തരവ് എക്‌സൈസ് കമ്മീഷണര്‍ ഇറക്കിയത്. ഭേദഗതിയോടെ മദ്യവില്‍പ്പനശാലകള്‍ നടത്തുന്നവരും പുതുക്കുന്നവരും ആറുമാസത്തിനകം പോലീസിന് മുന്നില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിര്‍ദേശവുമുണ്ട്.

സംസ്ഥാന പാതയ്ക്കരികിലുള്ള മദ്യശാലകള്‍ പൂട്ടണമെന്ന സുപ്രീംകോടതി വിധിയോടെ മൂവായിരത്തോളം ഔട്ട്‌ലറ്റുകളാണ് മാറ്റിസ്ഥാപിക്കുക. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ രാത്രി പാര്‍ട്ടികള്‍ക്കും മയക്കുമരുന്ന് വ്യാപാരത്തിനും വിലക്കുവീണിരുന്നു.

Trending News