UAPA: ഭീകര സംഘടനകളുമായി ബന്ധം, 7 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം, യുഎപിഎ പ്രകാരം നടപടി

രാജ്യത്ത് ഭീകരവാദം അടിച്ചമര്‍ത്താന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.  PFI നിരോധിച്ചതിന് പിന്നാലെ നിരവധി നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

Last Updated : Oct 5, 2022, 08:44 AM IST
  • PFI നിരോധിച്ചതിന് പിന്നാലെ നിരവധി നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
  • തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള 7 പേരെ കേന്ദ്ര സര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചു. യുഎപിഎ (UAPA) പ്രകാരമാണ് നടപടി.
UAPA: ഭീകര സംഘടനകളുമായി ബന്ധം, 7 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം, യുഎപിഎ പ്രകാരം നടപടി

New Delhi: രാജ്യത്ത് ഭീകരവാദം അടിച്ചമര്‍ത്താന്‍ കര്‍ശന നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍.  PFI നിരോധിച്ചതിന് പിന്നാലെ നിരവധി നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

ഈ നടപടികളുടെ ഭാഗമായി  തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള 7 പേരെ കേന്ദ്ര സര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചു. യുഎപിഎ  (UAPA) പ്രകാരമാണ് നടപടി. ഇവരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. 

ഹബീബുള്ള മാലിക്, ബഷീർ അഹമ്മദ് പീർ, ഇർഷാദ് അഹമ്മദ്, റഫീഖ് നായി, സഫർ ഇഖ്ബാൽ, ബിലാൽ അഹമ്മദ് ബെയ്ഗ്, ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ എന്നിവരാണ് പട്ടികയില്‍പ്പെട്ടവര്‍. ജമ്മു കശ്മീരിൽ  നടന്ന തീവ്രവാദ പ്രവർത്തനങ്ങളിൽ ഇവരും ഇവരുടെ  സംഘടനകളും ഏർപ്പെട്ടിരുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. യു.എ.പി.എ പ്രകാരം ഇവരെ കേന്ദ്ര സര്‍ക്കാര്‍  തീവ്രവാദികളായി പ്രഖ്യാപിച്ചു. 

Also Read:   Bank Account: ബാങ്ക് അക്കൗണ്ട് നിഷ്ക്രിയമായാല്‍ അക്കൗണ്ടിലെ പണം നഷ്ടമാകുമോ?

നിയമവിരുദ്ധ പ്രവർത്തന (Unlawful Activities (Prevention) Act, 1967 - UAPA) അധികാരം വിനിയോഗിക്കുന്നതായി ആഭ്യന്തര മന്ത്രാലയം വിജ്ഞാപനത്തിൽ പറയുന്നു.  

ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് ജമീൽ ഉർ റഹ്മാനെ ഭീകരനായി പ്രഖ്യാപിച്ചത്. ഈ ഭീകരരെല്ലാം  ലഷ്‌കർ-ഇ-തൊയ്ബ, ഹിസ്ബുൾ-മുജാഹിദ്ദീൻ, തെഹ്‌രീക്-ഉൾ-മുജാഹിദ്ദീൻ, ഹർകത്ത്-ഉൽ-ജിഹാദ്-ഇ-ഇസ്‌ലാമി, ജമ്മു കശ്മീർ ഇസ്‌ലാമിക് ഫ്രണ്ട് എന്നിവയുമായി ബന്ധമുള്ളവരാണ് എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണ്ടെത്തല്‍. 

Also Read:  PFI Hartal : പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിലെ കല്ലേറ്; കൊല്ലത്ത് റിയാലിറ്റി ഷോ താരം അറസ്റ്റിൽ

 ഭീകരരുടെ മുഴുവൻ പട്ടികയും വിശദീകരണവും ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. 

ഹബീബുള്ള മാലിക്
ഹബീബുള്ള മാലിക് എന്ന സാജിദ് ജാട്ട് പാക്കിസ്ഥാൻ ലഷ്‌കർ-ഇ-തൊയ്ബ (LeT) / ദ റെസിസ്റ്റൻസ് ഫ്രണ്ട് (TRF) അംഗമാണ്. പൂഞ്ച് ജില്ലയിലെ ഭട്ട ധുരിയനിൽ ഇന്ത്യൻ സൈനികരെ ആക്രമിച്ച ഭീകരരുടെ നടപടികള്‍ ആസൂത്രണം ചെയ്തവരില്‍ പ്രധാനിയാണ്‌ ഇയാള്‍. ജമ്മു കശ്മീർ ആസ്ഥാനമായുള്ള ഭീകരർക്കായി ഈ മേഖലയിലെ ആയുധങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും ഡ്രോൺ ഉപയോഗിച്ച് തകർത്തതിൽ ഹബീബുള്ള മാലിക്കിന് പങ്കുണ്ട്. കശ്മീർ താഴ്‌വരയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണ് ഹബീബുള്ള മാലിക്. 

ബഷീർ അഹമ്മദ് പീർ
ഇംതിയാസ് ആലം ​​എന്ന ബഷീർ അഹമ്മദ് പീർ ജമ്മു കശ്മീർ സ്വദേശിയാണ്.  ഇയാള്‍ നിലവിൽ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലാണ് താമസം. ഹിസ്ബുൾ മുജാഹിദ്ദീന്‍റെ ലോഞ്ചിംഗ് കമാൻഡറാണ് ഇയാള്‍. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്ക് ആയുധ, സാങ്കേതിക സഹായം നൽകുന്നത്  ഇയാള്‍ ആയിരുന്നു. പ്രത്യേകിച്ച് കുപ്വാര, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നുഴഞ്ഞുകയറുന്നതിനും ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി മറ്റ് തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിനും ഇയാള്‍ പ്രധാന പങ്കു വഹിച്ചിരുന്നു. 

ഇർഷാദ് അഹമ്മദ്
ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ നിന്നുള്ളയാളാണ് ഇദ്രിസ് എന്ന ഇർഷാദ് അഹമ്മദ്. ഇർഷാദ് നിലവിൽ ഇസ്ലാമാബാദി ലാണ് താമസം. ഭീകര സംഘടനയായ ഹിസ്ബുൾ-മുജാഹിദ്ദീന്‍റെ ലോഞ്ചിംഗ് കമാൻഡറാണ്. ഇർഷാദ് അഹമ്മദ് ഹിസ്ബുൾ മുജാഹിദ്ദീന്‍റെ ശൂറയിലെ അംഗം കൂടിയാണ് ഇയാള്‍.  തീവ്രവാദ സംഘടനയുടെ പരിശീലന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് അതിന്‍റെ ലോഞ്ചിംഗ് പ്രവർത്തനങ്ങളിൽ പ്രധാന പങ്കാളിയാണ് ഇയാള്‍.  

റഫീഖ് നായി 
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലക്കാരനാണ് സുൽത്താൻ എന്ന റഫീഖ് നായി. ഇപ്പോൾ പാക്കിസ്ഥാനിൽ താമസിക്കുന്ന ഇയാള്‍, തെഹ്‌രീക്-ഉൽ-മുജാഹിദീൻ/ജമ്മു-കശ്മീർ ഗസ്‌നവി ഫോഴ്‌സിന്‍റെ  ലോഞ്ചിംഗ് കമാൻഡറാണ്. ജമ്മു കശ്മീരിലെ തീവ്രവാദ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ പാക്കിസ്ഥാൻ പരിശീലനം ലഭിച്ച ഭീകരരെ ഇന്ത്യൻ പ്രദേശത്തേക്ക് നുഴഞ്ഞുകയറ്റുന്നതിലും ആയുധക്കടത്തിലും ഇയാള്‍ക്ക് പ്രധാന   പങ്കുണ്ട്.

സഫർ ഇഖ്ബാൽ
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലക്കാരനാണ് സലിം എന്ന സഫർ ഇഖ്ബാൽ. ഇയാൾ ഇപ്പോൾ പാക്കിസ്ഥാനിലാണ് താമസിക്കുന്നത്. ഹർകത്ത്-ഉൽ-ജിഹാദ്-ഇ-ഇസ്‌ലാമി/ജമ്മു-കശ്മീർ ഗസ്‌നവി ഫോഴ്‌സിന്‍റെ  ഓപ്പറേഷണൽ കമാൻഡറാണ് സഫർ ഇഖ്ബാൽ. മയക്കുമരുന്ന് വസ്തുക്കളും ആയുധങ്ങളും കടത്തുന്നതിന് പുറമേ, ജമ്മു കശ്മീരിലെ തീവ്രവാദികൾക്ക് ധനസഹായം നൽകുന്നതിനും നുഴഞ്ഞുകയറ്റത്തിന് സഹായിയ്ക്കുന്നതിനും സഫർ ഇഖ്ബാലിന് പ്രധാന  പങ്കുണ്ട്.

ബിലാൽ അഹമ്മദ് ബെയ്ഗ്
ജമ്മു കശ്മീരിലെ ശ്രീനഗർ സ്വദേശിയാണ് ബാബർ എന്ന ബിലാൽ അഹമ്മദ് ബെയ്ഗ്. ഇയാള്‍ ഇപ്പോൾ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലെ ലോവർ ബസാറിലാണ് താമസമെന്നാണ് റിപ്പോര്‍ട്ട്. ജമ്മു കശ്മീർ ഇസ്ലാമിക് ഫ്രണ്ടിന്‍റെ  (ജെകെഐഎഫ്) തലവനാണ്. ഇയാള്‍. ബിലാൽ അഹമ്മദ് ബെയ്ഗ് ജമ്മു കശ്മീരിലേയ്ക്ക് ആയുധങ്ങളും വെടിക്കോപ്പുകളും കടത്തുന്നതിൽ പങ്കാളിയാണ്. ബിലാൽ അഹമ്മദ് ബെയ്ഗിന് കുപ്രസിദ്ധ സംഘടിത ക്രിമിനൽ വിഭാഗവുമായി അടുത്ത ബന്ധമുണ്ട്, കൂടാതെ വിദേശത്ത് നിന്ന് കശ്മീരിലേക്ക് ഫണ്ട് കൈമാറാനും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതായി കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.

ഷെയ്ഖ് ജമീൽ-ഉർ-റഹ്മാൻ
ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ നിന്നുള്ളയാളാണ് ഷെയ്ഖ് സാഹബ് എന്ന ഷെയ്ഖ് ജമീൽ ഉർ റഹ്മാൻ. നിലവിൽ പാക്കിസ്ഥാനിൽ താമസിക്കുന്ന  ഇയാള്‍, തെഹ്‌രീക്-ഉൽ-മുജാഹിദീൻ (TuM) തലവനാണ്. ഷെയ്ഖ് ജമീൽ-ഉർ-റഹ്മാൻ പാക്കിസ്ഥാനിൽ നിർമ്മിച്ച സ്‌ഫോടകവസ്തുക്കൾ കടത്തുന്നതിലും പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഭീകരരെ കടത്തുന്നതിലും പ്രധാന പങ്കാളിയാണ്. ജമ്മു കശ്മീരിലെ പൂഞ്ചിലെ ആരാധനാലയങ്ങൾ ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ ഷെയ്ഖ് ജമീൽ-ഉർ-റഹ്മാൻ മെന്ദർ ഉൾപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News