മോദി അധികാരത്തിലെത്തിയില്ലെങ്കില്‍ ഇന്ത്യ പടുകുഴിയിലേക്ക്: ജോണ്‍ ചേംബേഴ്സ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ത്യയെ ആ സാഹചര്യത്തിലേക്ക് എത്തിക്കാന്‍ കഴിവുള്ള നേതാവാണ്‌. ഒരുപക്ഷേ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അത് തിരിച്ചടിയാകുമെന്നും ജോണ്‍ പറയുന്നു.

Last Updated : Jul 13, 2018, 08:07 PM IST
മോദി അധികാരത്തിലെത്തിയില്ലെങ്കില്‍ ഇന്ത്യ പടുകുഴിയിലേക്ക്: ജോണ്‍ ചേംബേഴ്സ്

വാഷിംഗ്‌ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയില്ലെങ്കില്‍ ഇന്ത്യ കടുത്ത ആപത്തിലേക്ക് നീങ്ങുമെന്ന് അമേരിക്കന്‍ വ്യവസായിയായ ജോണ്‍ ചേംബേഴ്സ്‍. 

പ്രമുഖ അമേരിക്കന്‍ കമ്പനിയായ സിസ്കോയുടെ മുന്‍ സിഇഒയും എക്സിക്യൂട്ടീവ് ചെയര്‍മാനുമാണ് ഇദ്ദേഹം. 

സമഗ്ര വികസനം നേടുന്ന രാജ്യമായി മാറാന്‍ ഇന്ത്യയ്ക്ക് ഏറെ സാധ്യതയാണുള്ളത്. അതിലേക്ക് എത്താന്‍ കുറഞ്ഞത്‌ പത്തുവര്‍ഷമെങ്കിലും സമയം വേണ്ടി വരും. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ത്യയെ ആ സാഹചര്യത്തിലേക്ക് എത്തിക്കാന്‍ കഴിവുള്ള നേതാവാണ്‌. ഒരുപക്ഷേ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് അത് തിരിച്ചടിയാകുമെന്നും ജോണ്‍ പറയുന്നു.

തികഞ്ഞ ധൈര്യശാലിയായ നേതാവാണ്‌ മോദിയെന്നും അദ്ദേഹം ഓരോ ദിവസവും ഉണര്‍ന്നെഴുന്നേല്‍ക്കുന്നത് തന്നെ ഇന്ത്യയുടെ ഭാവിയെ ഓര്‍ത്താണെന്നും ജോണ്‍ പറയുന്നു.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് പ്രധാനമന്ത്രിയാകാന്‍ വീണ്ടും അവസരം നല്‍കിയില്ലെങ്കില്‍ ഇന്ത്യ പടുകുഴിയിലേക്ക് വീഴുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Trending News