Delhi-NCR: രാജ്യ തലസ്ഥാനത്ത് ഡെങ്കിപ്പനി, വൈറൽ കേസുകൾ വർദ്ധിക്കുന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

Delhi-NCR:  കഴിഞ്ഞ ആറ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന  ഡെങ്കിപ്പനി കേസുകളാണ് ഈ വര്‍ഷം ഉണ്ടായിരിയ്ക്കുന്നത് 

Written by - Zee Malayalam News Desk | Last Updated : Sep 14, 2023, 10:46 AM IST
  • രാജ്യ തലസ്ഥാനത്തെ രണ്ടില്‍ ഒരു കുടുംബത്തില്‍ രോഗികള്‍ ഉണ്ടാകും എന്ന നിലയിലാണ് തലസ്ഥാനത്തെ പനിയുടെ വ്യാപനം.
Delhi-NCR: രാജ്യ തലസ്ഥാനത്ത് ഡെങ്കിപ്പനി, വൈറൽ കേസുകൾ വർദ്ധിക്കുന്നു; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം

Delhi-NCR Health Update: രാജ്യ തലസ്ഥാനത്ത് വൈറൽ പനിയും ഡെങ്കിപ്പനിയും ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. സമീപകാലത്ത് ഉണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ഡെങ്കിപ്പനി കേസുകൾ ഇരട്ടിയാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Also Read:  Dinner Time: അത്താഴം കഴിയ്ക്കാനും ഒരു സമയമുണ്ടോ? 
 
കഴിഞ്ഞ ആറ് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന  ഡെങ്കിപ്പനി കേസുകളാണ് ഈ വര്‍ഷം ഉണ്ടായിരിയ്ക്കുന്നത് എന്ന് മുനിസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹിയുടെ (MCD) ഏറ്റവും പുതിയ പ്രസ്താവനയിൽ പറയുന്നു. വൈറൽ പനി, ഡെങ്കിപ്പനി എന്നിവ കൂടാതെ, പന്നിപ്പനി, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.  കുറഞ്ഞ പ്ലേറ്റ്‌ലെറ്റ് കൗണ്ട് ഉള്ള രോഗികളുടെ എണ്ണം കഴിഞ്ഞ മാസം മുതൽ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്.  

Also Read:  Ruchak Rajyog: ഈ രാശിക്കാരുടെ മേല്‍ ചൊവ്വയുടെ കൃപ!! സമ്പത്ത് പതിന്മടങ്ങ് വര്‍ദ്ധിക്കും
 
എന്നാല്‍, ഇതുവരെ ഡല്‍ഹിയില്‍ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമായ കാര്യമാണ്. എന്നിരുന്നാലും, രാജ്യ തലസ്ഥാനത്തെ രണ്ടില്‍ ഒരു കുടുംബത്തില്‍ രോഗികള്‍ ഉണ്ടാകും എന്ന നിലയിലാണ് തലസ്ഥാനത്തെ പനിയുടെ വ്യാപനം.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

    

 

Trending News