India Covid Update: 24 മണിക്കൂറിൽ 1.65 ലക്ഷം കേസുകൾ മാത്രം, മരണനിരക്കിലും കുറവ്

രോഗമുക്തി നിരക്ക് ഉയർന്ന തോതിൽ തന്നെയാണ്

Written by - Zee Malayalam News Desk | Last Updated : May 30, 2021, 11:01 AM IST
  • 2,76,309 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി.
  • 91.25 ശതമാനമാണ് രോഗമുക്തിനിരക്ക്
  • 3460 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചത്
  • നിലവില്‍ 21,14,508 പേർ മാത്രമാണ് ചികിത്സയിലുള്ളത്
India Covid Update: 24 മണിക്കൂറിൽ 1.65 ലക്ഷം കേസുകൾ മാത്രം,  മരണനിരക്കിലും കുറവ്

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് (Covid19) കണക്കുകളിൽ വലിയ കുറവ് രണ്ട് മാസത്തിൽ ആദ്യമായി കേസുകൾ രണ്ട് ലക്ഷത്തിലും താഴേക്ക് എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1.65 ലക്ഷം പേര്‍ക്കാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ചത്. 

രോഗമുക്തി നിരക്ക് ഉയർന്ന തോതിൽ തന്നെയാണ്. 2,76,309 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. 91.25 ശതമാനമാണ് രോഗമുക്തിനിരക്ക്

ALSO READ : Kerala COVID Update : സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് കോവിഡ് മരണ നിരക്ക്, തുടർച്ചയായി 200 അരികെ കോവിഡ് മരണങ്ങൾ, കേരളത്തിന്റെ കോവിഡ് കണക്കുകൾ ഇങ്ങനെ

അതേസമയം 3460 പേരാണ് കോവിഡ് ബാധിച്ച് 24 മണിക്കൂറിൽ മരിച്ചത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയില്‍ (India) ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,78,94,800 ആയി. 

വൈറസ് ബാധ മൂലം ഇതുവരെ മരിച്ചത് 3,25,972 പേരാണ്. നിലവില്‍ 21,14,508 പേർ മാത്രമാണ് ചികിത്സയിലുള്ളത്. വാക്സിനേഷൻ പ്രക്രിയ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയവും കേന്ദ്ര സർക്കാരും.

ALSO READ: Black Fungus vs White Fungus vs Yellow Fungus: ഏത് ഫംഗസ് ബാധയാണ് കൂടുതൽ അപകടക്കാരി; ആർക്കാണ് ഫംഗസ്‌ ബാധ ഉണ്ടാകാൻ സാധ്യത?

ഇതുവരെ കേവിഡിൽ നിന്നും മുക്തരായത് 2.54 കോടി ജനങ്ങളാണ്. നിലവിൽ രാജ്യത്തെ ആകെ കണക്ക് നോക്കിയാൽ 8.02 ആണ്.34,31,83,748  ഇത് വരെ പരിശോധിച്ച് കഴിഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News