Black Fungus vs White Fungus vs Yellow Fungus: ഏത് ഫംഗസ് ബാധയാണ് കൂടുതൽ അപകടക്കാരി; ആർക്കാണ് ഫംഗസ്‌ ബാധ ഉണ്ടാകാൻ സാധ്യത?

യെല്ലോ ഫയിംഗ്‌സ് ബാധ സ്ഥിരീകരിച്ച രോഗി ഇപ്പോൾ ഗാസിയാബാദിലെ തന്നെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

Written by - Zee Malayalam News Desk | Last Updated : May 25, 2021, 02:27 PM IST
  • ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
  • ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ബാധയേക്കാൾ അപകടക്കാരിയാണ് യെല്ലോ ഫംഗസ്.
  • യെല്ലോ ഫയിംഗ്‌സ് ബാധ സ്ഥിരീകരിച്ച രോഗി ഇപ്പോൾ ഗാസിയാബാദിലെ തന്നെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
  • ദിവസങ്ങൾക്ക് മുമ്പ് ബിഹാറിലെ പാറ്റ്നയിൽ 4 പേർക്ക് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചിരുന്നു.
Black Fungus vs White Fungus vs Yellow Fungus: ഏത് ഫംഗസ് ബാധയാണ് കൂടുതൽ അപകടക്കാരി; ആർക്കാണ് ഫംഗസ്‌ ബാധ ഉണ്ടാകാൻ സാധ്യത?

രാജ്യത്ത് ബ്ലാക്ക് ഫംഗസ് (Black Fungus) രോഗബാധിതരുടെ എണ്ണവും, ഫംഗസ് ബാധ മൂലം മരിക്കുന്നവരുടെ എണ്ണവും ഉയർന്ന് വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ യെല്ലോ ഫംഗസ് (Yellow Fungus) ബാധയും സ്ഥിരീകരിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന വിവരങ്ങൾ അനുസരിച്ച് ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് (White Fungus) ബാധയേക്കാൾ അപകടക്കാരിയാണ് യെല്ലോ ഫംഗസ്. യെല്ലോ ഫയിംഗ്‌സ് ബാധ സ്ഥിരീകരിച്ച രോഗി ഇപ്പോൾ ഗാസിയാബാദിലെ തന്നെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

ALSO READ: ബ്ലാക്ക്, വൈറ്റ് ഫം​ഗസുകൾക്ക് പുറമെ യെല്ലോ ഫം​ഗസും; രാജ്യം ആശങ്കയിൽ

ദിവസങ്ങൾക്ക് മുമ്പ് ബിഹാറിലെ പാറ്റ്നയിൽ 4 പേർക്ക് വൈറ്റ് ഫംഗസ് ബാധ സ്ഥിരീകരിച്ചിരുന്നു. ചികിത്സിച്ചില്ലെങ്കിൽ വളരെയധികം അപകടത്തിലേക്ക് നയിക്കാൻ ബ്ലാക്ക് ഫംഗസ് ബാധയ്ക്കും വൈറ്റ് ഫംഗസ് ബാധയ്ക്കും കഴിയും. ഇതിനോടകം തന്നെ 29 സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് സാംക്രമിക രോഗമായി പ്രഖ്യാപിച്ച് കഴിഞ്ഞു.

ബ്ലാക്ക് ഫംഗസ് : ലക്ഷണങ്ങൾ, ആർക്കൊക്കെയാണ് ഫംഗസ് ബാധ ഉണ്ടാകാൻ സാധ്യത

ബ്ലാക്ക് ഫംഗസ്‌ (Black Fungus) അല്ലെങ്കിൽ മുക്കോർമയ്‌ക്കോസിസ് മുഖം, മൂക്ക്, കണ്ണുകൾ, തലച്ചോർ എന്നിവയാണ് ബാധിക്കുന്നത്. അത് കാഴ്ച്ചയെ ബാധിക്കാനും ശ്വാസകോശത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. പ്രമേഹ രോഗികളിലും, സ്റ്റീറോയ്ഡ്സ് അധികമായി ഉപയോഗിക്കുന്നവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകാൻ  സാധ്യത കൂടുതൽ.

ALSO READ: Black Fungus ന് പിറകെ ഇന്ത്യയിൽ White Fungus റിപ്പോർട്ട് ചെയ്‌തു; വൈറ്റ് ഫംഗസ്, ബ്ലാക്ക് ഫംഗസിനെക്കാൾ അപകടകാരി

വൈറ്റ് ഫംഗസ് : ലക്ഷണങ്ങൾ, ആർക്കൊക്കെയാണ് ഫംഗസ് ബാധ ഉണ്ടാകാൻ സാധ്യത

ബ്ലാക്ക് ഫംഗസിനെക്കാൾ അപകടക്കാരിയാണ് വൈറ്റ് ഫംഗസ്. അത് ശ്വാസകോശത്തെയും മറ്റ് ശരീരഭാഗങ്ങളെയും ബാധിക്കും. തലച്ചോറിനെയും ശ്വസനത്തെയും ഇത് അപകടത്തിലാക്കും. രോഗപ്രതിരോധ  കുറവുള്ളവരെയാണ് ഫംഗസ് ബാധ കൂടുതലായി ബാധിക്കുന്നത്. ഇത് പകർച്ച വ്യാധി അല്ലെങ്കിലും രോഗപ്രതിരോധ ശേഷിയില്ലാത്തവർക്ക് ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

ALSO READ: White Fungus: എന്താണ് വൈറ്റ് ഫംഗസ്? ലക്ഷണങ്ങൾ എന്തൊക്കെ? Black Fungus നേക്കാൾ അപകടകാരിയോ?

യെല്ലോ ഫംഗസ് : ലക്ഷണങ്ങൾ, ആർക്കൊക്കെയാണ് ഫംഗസ് ബാധ ഉണ്ടാകാൻ സാധ്യത

ബ്ലാക്ക് ഫംഗസിനെക്കാളും വൈറ്റ് ഫംഗസിനെക്കാളും അപകടകാരിയാണ് യെല്ലോ ഫംഗസ് (Yellow Fungus). ചികിത്സിക്കാതെയിരുന്നാൽ മരണത്തിൽ വരെ എത്താൻ ഈ ഫംഗസ് ബാധയ്ക്ക് സാധിക്കും. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ഫംഗസ് ബാധ ഉണ്ടാകാൻ സാധ്യതയുണ്ട്. അത്മതമല്ല പ്രമേഹം, കാൻസർ എന്നിവ ഉള്ളവരിലും ഈ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News