COVID Update : ഇന്ത്യയിൽ കഴിഞ്ഞ 76 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകൾ ; മരണനിരക്ക് 2,726

മാർച്ച് 31 ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് കണക്കുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Jun 15, 2021, 10:21 AM IST
  • കഴിഞ്ഞ 76 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കാണ് ഇത്.
  • മെയ് 7 നായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
  • അന്ന് 4.14 ലക്ഷം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
  • മാർച്ച് 31 ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് കണക്കുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്
COVID Update : ഇന്ത്യയിൽ കഴിഞ്ഞ 76 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകൾ ; മരണനിരക്ക് 2,726

New Delhi : കഴിഞ്ഞ 24 മണിക്കൂറുകളിൽ ഇന്ത്യയിൽ (India) 60,471 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 76 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കാണ് ഇത്. മെയ് 7 നായിരുന്നു രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. അന്ന് 4.14 ലക്ഷം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. മാർച്ച് 31 ശേഷമുള്ള ഏറ്റവും കുറഞ്ഞ കോവിഡ് കണക്കുകളാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറുകളിൽ കോവിഡ് രോഗബാധ മൂലം മരണപ്പെട്ടത് 2,726 പേരാണ്. ഇന്ന് രേഖപ്പെടുത്തിയിരിക്കുന്ന  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.45 ശതമാനം ആണ്. ഇതുവരെ രാജ്യത്ത് കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചത് 2.95 കോടി പേർക്കാണ്. ഇതുവരെ 3.7 ലക്ഷം പേരാണ് കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്.

ALSO READ: കൊവിഡിന്റെ ഡെൽറ്റ വകഭേദത്തിന് വീണ്ടും Mutation; Delta Plus അതീവ വ്യാപനശേഷിയുള്ളത്

അതെസമയം നോവോവക്‌സിന്റെ പുതിയ കോവിഡ് വാക്‌സിൻ (Covid Vaccine)   90 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിൽ കോവിഷീൽഡ്‌ നിർമ്മിക്കുന്ന സെറം ഇന്സ്ടിട്യൂട്ടിൽ തന്നെ നോവോവാക്സിന്റെ കോവിഡ് വാക്‌സിനും നിർമ്മിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ALSO READ:India covid updates: രാജ്യത്ത് 70,421 പുതിയ കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,912 മരണം

 കോവിഡ് രോഗബാധയിൽ കുറവ് രേഖപ്പെടുത്തിയതിനെ തുടർന്ന് ഡൽഹി, ഹരിയാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ കൊണ്ട് വന്നിട്ടുണ്ട്. തിങ്കളാഴ്ച ബംഗാൾ സംസ്ഥാനത്തെ നിയന്ത്രണങ്ങൾ 2 ആഴ്ചത്തേക്ക് കൂടി നീട്ടി.

ALSO READ: Sputnik V: നാളെ മുതൽ ഡൽഹിയിൽ സ്പുട്നിക് വാക്സിൻ ലഭ്യമാകും, വിലയിൽ മാറ്റമില്ല

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ (Covid Cases) റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിൽ തിങ്കളാഴ്ച 8129 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 3 മാസങ്ങളിലെ ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണ് ഇത്. അതെ സമയം കോവിഡ് ഡെൽറ്റ വേരിയന്റ് വിവിധ രാജ്യങ്ങളിൽ വൻ ആശങ്കയാണ് ഉയർത്തി കൊണ്ടിരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News