India covid updates: രാജ്യത്ത് 70,421 പുതിയ കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,912 മരണം

രാജ്യത്തെ ആകെ കൊവിഡ് മരണം 3,74,305 ആയി ഉയർന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,95,10,410 ആയി

Written by - Zee Malayalam News Desk | Last Updated : Jun 14, 2021, 10:20 AM IST
  • 24 മണിക്കൂറിനിടെ 1,19,501 പേരാണ് കൊവിഡ് മുക്തി നേടിയത്
  • ഇതോടെ ആകെ രോ​ഗമുക്തർ 2,81,62,947 ആയി
  • 9,73,158 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്
  • ഇതുവരെ 25,48,49,301 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു
India covid updates: രാജ്യത്ത് 70,421 പുതിയ കൊവിഡ് കേസുകൾ; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,912 മരണം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 70,421 പുതിയ കൊവിഡ് കേസുകൾ (Covid cases) റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 3,912 മരണങ്ങളും (Covid deaths) റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 3,74,305 ആയി ഉയർന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,95,10,410 ആയി.

24 മണിക്കൂറിനിടെ 1,19,501 പേരാണ് കൊവിഡ് മുക്തി നേടിയത്. ഇതോടെ ആകെ രോ​ഗമുക്തർ 2,81,62,947 ആയി. 9,73,158 സജീവ കൊവിഡ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 25,48,49,301 പേർ വാക്സിൻ സ്വീകരിച്ചതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.

ALSO READ: Kerala COVID Update : സംസ്ഥാനത്ത് ഇന്ന് 11,584 കോവിഡ് കേസുകൾ ; വീണ്ടും ഇരുനൂറ് കടന്ന് മരണനിരക്ക്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ശതമാനം

ഡല്‍ഹിയില്‍ ചൊവ്വാഴ്ച മുതല്‍ 'സ്പുട്നിക് വി' കൊവിഡ് വാക്സിന്‍ (Sputnik V Covid vaccine) ലഭ്യമായി തുടങ്ങും. ഡല്‍ഹി ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയില്‍ നിന്നാണ് വാക്സിന്‍ ലഭ്യമാകുന്നത്. രാജ്യത്തെ കടുത്ത വാക്സിന്‍ ക്ഷാമത്തിനിടയിലാണ് സ്പുട്നിക് വി വാക്സിൻ എത്തുന്നത്.

വാക്‌സിന്റെ പരമാവധി വില 1410 രൂപയാണ്. ആശുപത്രി നിരക്കുകളും നികുതിയുമെല്ലാം ഉള്‍പ്പെടെയാണിത്. സ്വകാര്യ ആശുപത്രികളിലെ സ്പുട്നിക്കിന്‍റെ ഇന്ത്യയിലെ നിര്‍മാണ-വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കര്‍ണാടകയിലെ ശില്‍പ ബയോളജിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് വാക്സിന്‍ (Vaccine) നിര്‍മ്മിക്കുന്നത്.

ALSO READ: Covid Vaccination : ഇൻഡോറിൽ 5000 പാകിസ്താനി അഭയാർഥികൾക്ക് കോവിഡ് വാക്‌സിൻ നല്കാൻ ഒരുങ്ങുന്നു

റഷ്യൻ നി‍‍ർമ്മിത വാക്ലിനാണ് സ്പുട്നിക് വി. കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയെ അപേക്ഷിച്ച് ഒറ്റ ഡോസാണ് വാക്സിന് വേണ്ടത്. അധികം താമസിക്കാതെ ഇത് എല്ലാ സംസ്ഥാനങ്ങളിലേക്കും ലഭ്യമാകും. നിലവിൽ 970 രൂപയാണ് കൊവിഷീൽഡിന് ഒരു ഡോസിന് സ്വകാര്യ ആശുപത്രികളിലെ നിരക്ക്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News