Manipur violence: മണിപ്പൂരില്‍ സ്ഥിതി മെച്ചപ്പെടുന്നതായി സൂചന

The situation In Manipur Is Improving: കലാപത്തെ തടുക്കാനായി പതിനായിരത്തോളം സൈനിക,അര്‍ധ സൈനിക,പൊലീസ് അംഗങ്ങളെയാണു നിയോഗിച്ചിട്ടുള്ളത്. 

Written by - Zee Malayalam News Desk | Last Updated : May 8, 2023, 06:39 PM IST
  • കലാപത്തെ തടുക്കാനായി പതിനായിരത്തോളം സൈനിക,അര്‍ധ സൈനിക,പൊലീസ് അംഗങ്ങളെയാണു നിയോഗിച്ചിരിക്കുന്നത്.
  • കലാപകാരികള്‍ സേനകളില്‍ നിന്നു തട്ടിയെടുത്ത ആയുധങ്ങളില്‍ 134 എണ്ണം തിരിച്ചുപിടിച്ചു.
  • കലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങള്‍ അതില്‍ നിന്നും പിന്മാറണമെന്നും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും വികസന ചുമതലയുള്ള കേന്ദ്രമന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു.
Manipur violence: മണിപ്പൂരില്‍ സ്ഥിതി മെച്ചപ്പെടുന്നതായി സൂചന

ന്യൂഡല്‍ഹി:  മണിപ്പൂരില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെടുന്നതായി റിപ്പോര്‍ട്ട്. കലാപത്തിന്റെ പ്രധാന കേന്ദ്രമായ ചുരാചാന്ദ്പുര്‍ ജില്ലയില്‍ ഇന്നലെ രാവിലെ 7 മുതല്‍ 10 വരെ കര്‍ഫ്യൂവില്‍ ഇളവു നല്‍കി. ഇതിനു പുറമേ കരസേനയും അസം റൈഫിള്‍സും നഗരത്തില്‍ ഫ്‌ലാഗ് മാര്‍ച്ച് നടത്തി. കലാപത്തെ തടുക്കാനായി പതിനായിരത്തോളം സൈനിക,അര്‍ധ സൈനിക,പൊലീസ് അംഗങ്ങളെയാണു നിയോഗിച്ചിരിക്കുന്നത്. മണിപ്പുരില്‍ ഇന്നലെ നീറ്റ് പരീക്ഷയും ഉണ്ടായിരുന്നില്ല. ചുരാചാന്ദ്പുര്‍, കാങ്‌പോക്പി, മൊറേയ് ജില്ലകളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് ഇപ്പോഴും ചെറിയ രീതിയില്‍ സംഘര്‍ഷം നടക്കുന്നത്.

അതൊഴിച്ചാല്‍  സംസ്ഥാനത്തെ സ്ഥിതി വളരെ മെച്ചപ്പെട്ടതായി സുരക്ഷാ ഉപദേഷ്ടാവായി മണിപ്പുര്‍ സര്‍ക്കാര്‍ നിയമിച്ച മുന്‍ സിആര്‍പിഎഫ് മേധാവി കുല്‍ദീപ് സിങ് പറഞ്ഞു. കലാപകാരികള്‍ സേനകളില്‍ നിന്നു തട്ടിയെടുത്ത ആയുധങ്ങളില്‍ 134 എണ്ണം തിരിച്ചുപിടിച്ചു. അതേസമയം അവിടെ ഇപ്പോഴും സൈനിക ഡ്രോണുകളും ഹെലികോപ്റ്ററുകളും നിരീക്ഷിക്കുന്നുണ്ട്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സമാധാനസമിതികള്‍ രൂപീകരിക്കുമെന്നും 23,000ലധികം പേരെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിയെന്നും മുഖ്യമന്ത്രി എന്‍.ബിരേന്‍ സിങ് പറഞ്ഞു. 

ALSO READ:  കർണാടകയിൽ ബിജെപിക്ക് എത്ര സീറ്റ് ലഭിക്കും? മുന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ പറയുന്നു

കൂടാതെ കേന്ദ്ര ഡപ്യൂട്ടേഷനിലുണ്ടായിരുന്ന ഡോ.വിനീത് ജോഷിയെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പുര്‍ സര്‍ക്കാര്‍ തിരിച്ചുവിളിച്ച് പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ദേശീയ പരീക്ഷാ ഏജന്‍സിയുടെ (എന്‍ടിഎ) ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടയില്‍ ഗോത്ര വിഭാഗക്കാരല്ലാത്ത മെയ്‌തെയ് വിഭാഗക്കാര്‍ക്കു പട്ടികവര്‍ഗപദവി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിന് എതിരെ മണിപ്പുരിലെ ബിജെപി എംഎല്‍എ ദിന്‍ഗാങ്‌ലുങ് ഗങ്‌മേയ് സുപ്രീം കോടതിയില്‍ എത്തി. കലാപത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിഭാഗങ്ങള്‍ അതില്‍ നിന്നും പിന്മാറണമെന്നും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറാണെന്നും വികസന ചുമതലയുള്ള കേന്ദ്രമന്ത്രി ജി.കിഷന്‍ റെഡ്ഡി പറഞ്ഞു.

9 മലയാളി വിദ്യാര്‍ഥികളെ ഇന്നെത്തിക്കും

മണിപ്പുര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന 9 മലയാളി വിദ്യാര്‍ഥികളെ ഇന്നു ബെംഗളൂരുവിലെത്തിക്കും.  ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ നിന്നുള്ള 83 വിദ്യാര്‍ഥികളാണു മണിപ്പുരില്‍ വിവിധ സര്‍വകലാശാലകളില്‍ പഠിക്കുന്നത്. മലപ്പുറം (3), കണ്ണൂര്‍ (2), കോഴിക്കോട് (2), പാലക്കാട് (1), വയനാട് (1) ജില്ലക്കാരാണിവര്‍. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News