Population Growth: ഇന്ത്യയില്‍ ജനസംഖ്യ പെരുകുന്നതിന് കാരണക്കാര്‍ ആമിര്‍ ഖാനെ പോലുള്ളവര്‍..!! വിവാദമായി BJP MPയുടെ പരാമര്‍ശം

ഇന്ത്യയിലെ ജനസംഖ്യ വര്‍ദ്ധനവിന്‍റെ കാരണം കണ്ടെത്തി  BJP നേതാവും മധ്യ പ്രദേശിലെ  മന്‍ദ്‌സൗറില്‍ നിന്നുള്ള  MPയുമായ  സുധീര്‍ ഗുപ്ത. (Sudhir Gupta).  

Written by - Zee Malayalam News Desk | Last Updated : Jul 12, 2021, 07:14 PM IST
  • രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിക്കുന്നതിന്‍റെ മുഖ്യ കാരണക്കാര്‍ ആമിര്‍ ഖാനെ പോലെയുള്ളവരാണെന്ന് BP MP സുധീര്‍ ഗുപ്ത
  • ലോക ജനസംഖ്യാ ദിനത്തില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്
Population Growth: ഇന്ത്യയില്‍ ജനസംഖ്യ പെരുകുന്നതിന് കാരണക്കാര്‍  ആമിര്‍ ഖാനെ പോലുള്ളവര്‍..!! വിവാദമായി BJP MPയുടെ പരാമര്‍ശം

New Delhi: ഇന്ത്യയിലെ ജനസംഖ്യ വര്‍ദ്ധനവിന്‍റെ കാരണം കണ്ടെത്തി  BJP നേതാവും മധ്യ പ്രദേശിലെ  മന്‍ദ്‌സൗറില്‍ നിന്നുള്ള  MPയുമായ  സുധീര്‍ ഗുപ്ത. (Sudhir Gupta).  

രാജ്യത്ത് ജനസംഖ്യ വര്‍ദ്ധിക്കുന്നതിന്‍റെ മുഖ്യ കാരണക്കാര്‍  ആമിര്‍ ഖാനെ പോലെയുള്ളവരാണെന്നാണ് സുധീര്‍ ഗുപ്തയുടെ  (Sudhir Gupta) പരാമര്‍ശം.  ലോക ജനസംഖ്യാ ദിനത്തില്‍ നടന്ന  ചര്‍ച്ചയിലായിരുന്നു അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. 
ഉത്തര്‍ പ്രദേശില്‍ യോഗി സര്‍ക്കാര്‍  നടപ്പാക്കുന്ന  ജനസംഖ്യാ നിയന്ത്രണ ബില്ലിന്‍റെ  പശ്ചാത്തലത്തിലായിരുന്നു  ചര്‍ച്ച. 

"ആമിര്‍ ഖാനെ (Aamir Khan)  പോലെയുള്ളവരാണ് രാജ്യത്തെ ജനസംഖ്യാ വര്‍ദ്ധനവിന്  കാരണം. അദ്ദേഹം ആദ്യ ഭാര്യയെ ഉപേക്ഷിച്ച്‌ രണ്ടാം വിവാഹം കഴിച്ചു. ഇപ്പോള്‍ അവരെയും ഉപേക്ഷിച്ച്‌ മൂന്നാമതൊരാളെ തിരയുന്നു...!!  ഭാര്യമാരില്‍ മൂന്ന് കുട്ടികളും ഉണ്ട്. ഇതിനെക്കുറിച്ചൊന്നും അയാള്‍  ബോധവാനല്ല.  ഇതാണോ ഇന്ത്യ ലോകത്തിനു നല്‍കുന്ന സന്ദേശം?, സുധീര്‍ ഗുപ്ത പറഞ്ഞു. 

Also Read: ബോളിവുഡ് നടൻ അമീർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി

രാജ്യത്ത്  ജനസംഖ്യ 140 കോടിയിലേക്ക് അടുക്കുകയാണ്, ക=ജനസംഖ്യ വര്‍ദ്ധിക്കുമ്പോള്‍ ഇന്ത്യയുടെ ഭൂ പ്രകൃതി ഒരിഞ്ച് പോലും വര്‍ദ്ധിക്കുന്നില്ല എന്നും അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

Also Read: Uttar Pradesh: ഉത്തർപ്രദേശിൽ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം

അടുത്തിടെയാണ് ബോളിവുഡ് ആമിര്‍ ഖാനും കിരണ്‍ റാവുവും വിവാഹ മോചിതരാകുന്നതായി അറിയിച്ചത്. പതിനഞ്ച് വര്‍ഷത്തെ വിവാഹ ജീവിതത്തിനൊടുവിലാണ് ഇരുവരും  വേര്‍പിരിയുന്നത്‌.  റീന ദത്തയുമായുള്ള 16 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചാണ് ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്.  ഭാവിയില്‍ നല്ല സുഹൃത്തുക്കളായി കഴിയുമെന്നും കുട്ടിയുടെ ഉത്തരവാദിത്വം രണ്ടു പേരും ചേര്‍ന്ന് നിറവേറ്റുമെന്നും  ഇരുവരും പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News