ലഖ്നൗ: ഉത്തർപ്രദേശിൽ പഞ്ചായത്ത് ബ്ലോക്ക് അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം. സംസ്ഥാനത്തെ 17 ജില്ലകളിലാണ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അക്രമികൾക്കെതിരെ നടപടി സ്വീകരിച്ചതായി പൊലീസ് (Police) അറിയിച്ചു.
തെരഞ്ഞെടുപ്പിനിടെ ഹാമിർപൂർ ജില്ലയിൽ വ്യാപകമായി കല്ലേറും കയ്യേറ്റവും ഉണ്ടായി. അക്രമത്തിന് പിന്നിൽ ബിജെപിയാണെന്ന് സമാജ് വാദി പാർട്ടി ആരോപിച്ചു. ചാന്ദോലി ജില്ലയിലും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിരവധി വാഹനങ്ങളും തകർക്കപ്പെട്ടു. അക്രമസംഭവങ്ങൾക്കിടെ പൊലീസുകാർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
ഉത്തർപ്രദേശിലെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ നേട്ടമുണ്ടാക്കിയിരുന്നു. 65 ഇടങ്ങളിൽ ബിജെപിക്ക് അധ്യക്ഷ സ്ഥാനം ലഭിച്ചു. സമാജ് വാദി പാർട്ടി ആറും, മറ്റുള്ളവർ നാലും അധ്യക്ഷ സ്ഥാനം നേടി. ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ച അംഗങ്ങളാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നത്.
ആകെയുള്ള 650 സീറ്റില്‍ 550 സീറ്റുകളും ബിജെപിയാണ് വിജിയച്ചത്. ഇതില്‍ 335 എണ്ണം എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സമാജ് വാദി പാര്‍ട്ടിക്ക് ആകെ 71 ബ്ലോക്കുകളിലാണ് വിജയിക്കാനായത്. മറ്റ് പാര്‍ട്ടികള്‍ എല്ലാം കൂടി 80 സീറ്റുകളും നേടി. എസ്പിയുടെ ശക്തിമേഖലകളിലും ബിജെപി വിജയം നേടതി. യാദവ കോട്ടയായ കനൗജില്‍ എല്ലാ ബ്ലോക്കിലും ബിജെപിയാണ് വിജയിച്ചത്. ലഖ്‌നൗവിലും ഇതേ നേട്ടം ആവര്‍ത്തിച്ചു. മൊറാദാബാദിലെ എട്ടില്‍ആറ് സീറ്റും ബിജെപി സ്വന്തമാക്കി. ബദോഹിയിയിലെ ആറില്‍ നാല് സീറ്റും ബിജെപി നേടി.
സീതാപൂരില്‍ 19 സീറ്റില്‍ പതിനഞ്ചും ബിജെപിയാണ് സ്വന്തമാക്കിയത്. മൂന്ന് സീറ്റ് എസ്പിക്ക് കിട്ടി. ഹര്‍ദോയില്‍ ബിജെപി 14 സീറ്റ് സ്വന്തമാക്കി. എസ്പിക്ക് കിട്ടിയത് ആകെ ഒരു സീറ്റാണ്. സ്വതന്ത്രര്‍ മൂന്ന് സീറ്റിലും വിജയിച്ചു. ആഗ്രയിലെ 14 സീറ്റില്‍ എതിരില്ലാതെയാണ് ബിജെപി ജയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA