LIVE: ​ വിശ്വാസവോട്ട് തേടിയില്ല; രാജി പ്രഖ്യാപിച്ച് യെദ്യൂരപ്പ

അവസാന മണിക്കൂറുകളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ബിജെപി നേതാക്കള്‍ ചെയ്ത ഫോണ്‍ സംഭാഷണം പുറത്തായി.

Last Updated : May 19, 2018, 04:20 PM IST
LIVE: ​ വിശ്വാസവോട്ട് തേടിയില്ല; രാജി പ്രഖ്യാപിച്ച് യെദ്യൂരപ്പ

ബെംഗളൂരു: ദിവസങ്ങള്‍ നീണ്ട കര്‍ണാടക രാഷ്ട്രീയ നാടകം പരിസമാപ്തിയിലേക്ക്. കാണാതായ എംഎല്‍എമാര്‍ കോണ്‍ഗ്രസ് പാളയത്തില്‍ തിരച്ചെത്തിയ സാഹചര്യത്തില്‍ ആത്മവിശ്വാസത്തോടെയാണ് കോണ്‍ഗ്രസ്-ജെ‍ഡിഎസ് സഖ്യം. 

അവസാന മണിക്കൂറുകളില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വമ്പന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്തുകൊണ്ട് ബിജെപി നേതാക്കള്‍ ചെയ്ത ഫോണ്‍ സംഭാഷണം പുറത്തായി. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ നടത്തിയ ഫോണ്‍ സംഭാഷണം വരെ കോണ്‍ഗ്രസ് പുറത്തു വിട്ടു. 

അതിനിടെ ഭൂരിപക്ഷത്തിന് രണ്ട് പേരുടെ മാത്രം കുറവേ ഉള്ളൂവെന്ന് ബിജെപി അവകാശ വാദം ഉന്നയിച്ചു. യെദ്യൂരപ്പ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു.

4.20 pm: യെദ്യൂരപ്പ രാജ് ഭവനിലെത്തി

4. 15 pm: ആഹ്ലാദം പ്രകടിപ്പിച്ച് എച്ച്.ഡി കുമാരസ്വാമിയും ഡി.കെ ശിവകുമാറും. ഇരുവരും കൈകള്‍ കോര്‍ത്ത് എംഎല്‍എമാരെ അഭിവാദ്യം ചെയ്തു  

 

 

4.10 pm: യെദ്യൂരപ്പ വിധാന്‍ സൗധയില്‍ നിന്ന് പുറത്തേക്ക്

4.09 pm: യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചു

4.08 pm: ഞാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കര്‍ണാടക തൂത്തുവാരും

4.06 pm: ഇനിയും ജനങ്ങളെ സേവിക്കണമെന്നാണ് എന്‍റെ ആഗ്രഹം. കര്‍ഷകരെയും ന്യൂനപക്ഷത്തെയും സംരക്ഷിക്കാന്‍ സിദ്ധരാമയ്യക്ക് കഴിഞ്ഞില്ല.

4.04 pm: കേന്ദ്ര സര്‍ക്കാരിന്‍റെ സഹായത്തോടെ കര്‍ണാടക സംസ്ഥാനത്തെ ഒരു മാതൃകാ സംസ്ഥാനമാക്കി മാറ്റാനായിരുന്നു ആഗ്രഹിച്ചത്

4.02 pm: അവസാന ശ്വാസം വരെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും

4.00 pm: ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞില്ല. കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ സിദ്ധരാമയ്യ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മലക്കം മറിഞ്ഞു. 

3.58 pm: കഴിഞ്ഞ രണ്ട് വര്‍ഷം സംസ്ഥാനത്തുട നീളം ഞാന്‍ യാത്ര ചെയ്തു. ജനങ്ങളുടെ മുഖത്ത് കണ്ടത് വേദന മാത്രമായിരുന്നു. ജനങ്ങള്‍ നല്‍കിയ സ്നേഹവും ആദരവും മറക്കാനാവില്ല. 

3.55 pm: ജനങ്ങള്‍ 104 സീറ്റുകള്‍ നല്‍കി അനുഗ്രഹിച്ചു. ജനവിധി കോണ്‍ഗ്രസിനും ജെഡിഎസിനും എതിരായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം അവര്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കി

3.50 pm: മോദിക്കും അമിത് ഷായ്ക്കും ന്നദി പറഞ്ഞ് യെദ്യൂരപ്പ. ജനങ്ങളുടെ സ്നേഹവും പിന്തുണയും തിരിച്ചറിഞ്ഞു. 

3.45 pm: ബിഎസ് യെദ്യൂരപ്പ സഭയെ അഭിസംബോധന ചെയ്യുന്നു. വിശ്വാസപ്രമേയം അവതരിപ്പിച്ച് യെദ്യൂരപ്പ.

 

Trending News