Leander Paes | തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ ടെന്നീസ് താരം ലിയാൻഡർ പേസ്

 അടുത്ത വർഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ലിയാണ്ടർ പേസ് ഇക്കാര്യം വ്യക്തമാക്കിയത്

Written by - Zee Malayalam News Desk | Last Updated : Nov 1, 2021, 06:56 PM IST
  • അടുത്തിടെയാണ് ലിയാൻഡർ പേസ് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്
  • മമത ബാനർജിയുടെ ​ഗോവ സന്ദർശനത്തിനിടെയാണ് ലിയാൻഡർ പേസ് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്
  • ലിയാൻഡർ പേസ് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നതായി മമത ബാനർജിയും വ്യക്തമാക്കിയിരുന്നു
  • തന്റെ ഇളയ സഹോദരനെപ്പോലെയാണ് പേസെന്നും മമത ബാനർജി വ്യക്തമാക്കി
Leander Paes | തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് മുൻ ടെന്നീസ് താരം ലിയാൻഡർ പേസ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ (Election) മത്സരിക്കുമെന്ന് മുൻ ടെന്നീസ് താരം ലിയാൻഡർ പേസ്. അന്തിമതീരുമാനം മമതാ ബാനർജിയുടേതാണെന്നും താരം വ്യക്തമാക്കി. അടുത്ത വർഷം നടക്കാനിരിക്കുന്ന ഗോവ (Goa) നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ലിയാണ്ടർ പേസ് (Leander Paes) ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തിടെയാണ് ലിയാൻഡർ പേസ് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്. പശ്ചിമബം​ഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺ​ഗ്രസ് നേതാവുമായ മമത ബാനർജിയുടെ ​ഗോവ സന്ദർശനത്തിനിടെയാണ് ലിയാൻഡർ പേസ് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നത്.

ALSO READ: Leander Paes | ടെന്നീസ് താരം ലിയാൻഡർ പേസ് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നു

ലിയാൻഡർ പേസ് തൃണമൂൽ കോൺ​ഗ്രസിൽ ചേർന്നതായി മമത ബാനർജിയും വ്യക്തമാക്കിയിരുന്നു. തന്റെ ഇളയ സഹോദരനെപ്പോലെയാണ് പേസെന്നും മമത ബാനർജി വ്യക്തമാക്കി.

നടിയും മുന്‍ മിസ് ഇന്ത്യയുമായ നഫീസ അലിയും അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. മമത ബാനർജിയുടെ സാന്നിധ്യത്തിലാണ് നഫീസ അലി പാര്‍ട്ടിയില്‍ ചേര്‍ന്നത്. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ​ഗോവയിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് 
തൃണമൂൽ പ്രമുഖരെ പാർട്ടിയിൽ അണിനിരത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News