പനാജി: ടെന്നീസ് താരം ലിയാൻഡർ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജിയുടെ ഗോവ സന്ദർശനത്തിനിടെയാണ് ലിയാൻഡർ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.
ലിയാൻഡർ പേസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നതായി മമത ബാനർജി വ്യക്തമാക്കി. തന്റെ ഇളയ സഹോദരനെപ്പോലെയാണ് പേസെന്നും മമത ബാനർജി വ്യക്തമാക്കി.
Panaji: Tennis champion Leander Paes joins TMC in Goa, in the presence of West Bengal CM and party chief Mamata Banerjee. pic.twitter.com/rfcDXGjSAa
— ANI (@ANI) October 29, 2021
ALSO READ: Khel Ratna Award: നീരജ് ചോപ്ര, രവി ദഹിയയുൾപ്പെടെ 11 താരങ്ങൾക്ക് ഖേൽരത്‌ന നൽകാൻ ശിപാർശ
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് മമത ബാനർജിയുടെ ഗോവ സന്ദർശനം. പനാജിയിലെത്തിയ മമത പാർട്ടി പ്രവർത്തകരുമായി ആശയവിനിമയം നടത്തി. ബംഗാൾ തന്റെ ജന്മഭൂമിയാണെങ്കിലും ഗോവയും അതുപോലെ മറ്റൊരു ജന്മഭൂമിയാണെന്നും മമത പറഞ്ഞു.
ഞാൻ നിങ്ങളുടെ സഹോദരിയെപ്പോലെയാണെന്നും മമത പറഞ്ഞു. ആളുകൾ കുഴപ്പത്തിലാകുമ്പോൾ അവരെ സഹായിച്ചാൽ അത് നമ്മുടെ ഹൃദയത്തിലുണ്ടാകും. ബംഗാൾ കരുത്തുളള ഒരു സംസ്ഥാനമായി മാറി. ഗോവയും അതുപോലെയാകണമെന്നാണ് തന്റെ ആഗ്രഹംമെന്നും മമത വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...