Chandrayaan 3 live updates: ഒടുവിൽ ഇന്ത്യയും ചന്ദ്രനിൽ, ലാൻറർ ചന്ദ്രനിൽ ഇറങ്ങി

Wed, 23 Aug 2023-6:07 pm,

വൈകുന്നേരം 5.45 മുതൽ 6.04 വരെയുള്ള 19 മിനിട്ടുകൾക്കിടെയാണ് സോഫ്റ്റ് ലാൻഡിംഗ്.

ഒടുവിൽ ചന്ദ്രനെ തൊട്ട് ഇന്ത്യ. വിക്രം ലാൻറർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇതോടെ ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി.

Latest Updates

  • ചന്ദ്രനെ തൊട്ട് ഇന്ത്യ.. രാജ്യം അഭിമാനനേട്ടത്തിൽ. 

  • ഇതുവരെ സഞ്ചരിച്ചത് കൃത്യതയോടെ. ലാന്ഡർ ചന്ദ്രന് തൊട്ടടുത്ത്. 

  • ആദ്യഘട്ടം വിജയം

  • നിമിഷങ്ങളെണ്ണി ശാസ്ത്രലോകം. ഇനിയുള്ള മിനിറ്റുകൾ നിർണ്ണായകം. 

  • നിമിഷങ്ങളെണ്ണി ശാസ്ത്രലോകം. ഇനിയുള്ള മിനിറ്റുകൾ നിർണ്ണായകം. 

  • 5. 45 നും 6. 04 നും ഇടയിൽ സോഫ്റ്റ് ലാൻഡിങ് നടത്തും. 

  • ചന്ദ്രയാൻ സോഫ്റ്റ് ലാൻ‍ഡിങ്ങിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി.

     

  • 40 ദിവസം പിന്നിട്ട ചാന്ദ്ര ദൗത്യം ഏറെ നി‍ർണായകമായ ഘട്ടത്തിലേയ്ക്ക് കടക്കുന്നത്. 

  • ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ പിന്തുണയുണ്ട്. 

  • ഇന്ന് എന്തെങ്കിലും തടസമുണ്ടായാൽ സോഫ്റ്റ് ലാൻഡിംഗ് ഓഗസ്റ്റ് 27ലേയ്ക്ക് മാറ്റും

  •  ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3യ്ക്ക് 700 കോടി രൂപയിൽ താഴെയാണ് ചെലവിട്ടത്. 

  • ആയിരത്തിലധികം ശാസ്ത്രജ്ഞന്‍മാരാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായത്.

     

  • ഇന്ത്യയുടെ ചന്ദ്രയാൻ -3 ദൗത്യത്തെ പ്രശംസിച്ച് മുൻ പാകിസ്താൻ മന്ത്രി ഫവാദ് ചൗധരി

  • അവസാന 15 മുതൽ 20 മിനിറ്റ് വരെയുള്ള സമയം ദൗത്യത്തിന്റെ വിജയം നിർണ്ണയിക്കും

  • ചന്ദ്രയാൻ - 3 എപ്പോഴേ വിജയിച്ചു കഴിഞ്ഞെന്ന് മുൻ നാസ ഉദ്യോ​ഗസ്ഥൻ മൈക്ക് ​ഗോൾഡ്

  • ഡിഡി നാഷണൽ ചാനലിലും ചന്ദ്രയാൻ-3ന്റെ നിർണായകമായ ലാൻഡിം​ഗ് തത്സമയം കാണാൻ കഴിയും. 

  • വൈകുന്നേരം 5.27 മുതൽ (ഇന്ത്യൻ സമയം) ഐഎസ്ആർഒ വെബ്‌സൈറ്റിലൂടെയും യൂട്യൂബ് ചാനൽ, ഫേസ്ബുക്ക് പേജ് എന്നിവയിലൂടെയും ചന്ദ്രയാൻ 3ന്റെ സോഫ്റ്റ് ലാൻഡിം​ഗ് തത്സമയം കാണാം.

  • റഷ്യയുടെ ലൂണ-25 തകർന്നതിന് തൊട്ട് പിന്നാലെയാണ് ചന്ദ്രയാൻ - 3 സോഫ്റ്റ് ലാൻഡിം​ഗിന് ഒരുങ്ങുന്നത്. 

  • ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുക

     

  • ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വെർച്വലായി ചരിത്ര മുഹൂ‍ർത്തത്തിന് സാക്ഷിയാകും. 

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link