Cyclone Tauktae Live Updates: കേരളത്തിൽ 9 ജില്ലകളിൽ Red Alert; 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Sat, 15 May 2021-11:24 pm,

അടുത്ത 12 മണിക്കൂറുകളിൽ ടൗട്ടെ ചുഴലിക്കാറ്റ് കൂടുതൽ ശക്തമായി അതിത്രീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത.

അടുത്ത 12 മണിക്കൂറുകളിൽ ടൗട്ടെ ചുഴലിക്കാറ്റ് (Cyclone Tauktae) കൂടുതൽ ശക്തമായി അതിത്രീവ്ര ചുഴലിക്കാറ്റായി മാറാൻ സാധ്യത. ചൊവ്വാഴ്ച്ചയോടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരങ്ങളിൽ എത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്. ഗുജറാത്ത്, ഡിയു തീരങ്ങൾ ചുഴലിക്കാറ്റ് ഭീഷണിയിലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്.  രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയ്ക്കൊപ്പം ഇന്ന് കാറ്റിന് ശക്തിയേറുമെന്നാണ് റിപ്പോർട്ട്.  ചുഴലിക്കാറ്റായി രൂപം കൊണ്ടിരിക്കുന്ന ന്യൂനമര്‍ദ്ദം 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.  കേരളത്തിനൊപ്പം ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ് പ്രദേശങ്ങളിലും കനത്ത ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ്  അറിയിച്ചിട്ടുണ്ട്.


സംസ്ഥാനത്ത് 5 ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിരിക്കുന്നത്.  കണ്ണൂരിൽ ഇന്നലെ രാത്രി മുതൽ അനുഭവപ്പെടുന്ന കനത്ത മഴയെ തുടർന്ന് തീരദേശത്തും മലയോര [പ്രദേശത്തും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം അറിയിച്ചിട്ടുണ്ട്.  

Latest Updates

  • തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ (Tauktae) ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി (Severe Cyclonic Storm) മാറി.
    അടുത്ത 12 മണിക്കൂറിൽ കൂടുതൽ ശക്തിപ്രാപിച്ച് അതിശക്ത ചുഴലിക്കാറ്റായി (Very Severe Cyclonic Storm) മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ ചുഴലിക്കാറ്റ് നിരീക്ഷണ കേന്ദ്രം അറിയിച്ചു.

  • കേരളത്തിന്റെ തീരത്ത് നാശനഷ്ടം വിതച്ച് ടൗട്ടെ ചുഴിക്കാറ്റ് വടക്കൻ ദിശയിലേക്ക് നീങ്ങുകയാണ്. ഗുജറാത്തിൽ തീരം തൊടുമെന്നാണ് ലഭിക്കുന്ന കാലാവസ്ഥ കേന്ദ്രം അറിയിക്കുന്ന റിപ്പോർട്ട്

  • കണ്ണൂരിൽ ടൗട്ടെ ചുഴലിക്കാറ്റിൽ ഒറ്റപ്പെട്ട മത്സ്യബന്ധന ബോട്ടിൽ കുടുങ്ങിയ മൂന്ന് മത്സ്യ തൊഴിലാളികളെ കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തുന്നു

    COMMERCIAL BREAK
    SCROLL TO CONTINUE READING

     

  • കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം തിരുവനന്തപുരം ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു,

  • തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം. കടലാക്രമണത്തിനും ശക്തമായ കാറ്റിനും സാധ്യത. താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശം. സംസ്ഥാനത്ത് മെയ് 16 വരെ കനത്ത മഴയ്ക്ക് സാധ്യത.

  • കേരളത്തിൽ വെള്ളപോക്കാ സാധ്യത തള്ളിക്കളയാൻ ആകില്ലെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു. അഷ്ടമുടി കായൽ മൺട്രോത്തുരുത്തിലേക്ക് കേറുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല പത്തനംതിട്ടയിൽ വിവിധ ഇടങ്ങളിലായി വെള്ളപൊക്കം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link