Karnataka Election 2023 LIVE: കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; വിജയപ്രതീക്ഷയിൽ ബിജെപിയും കോൺഗ്രസും
കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 224 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
കർണാടകയിൽ 58,545 പോളിംഗ് സ്‌റ്റേഷനുകളിലായി 5,31,33,054 വോട്ടർമാരാണുള്ളത്. 2,615 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.
Latest Updates
ഒമ്പത് മണി വരെ 8.26 ശതമാനം പോളിങ് രേഖപ്പെടുത്തി.
കർണാടക തിരഞ്ഞെടുപ്പ് 2023: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്
തൊഴിലവസരങ്ങൾ, സ്ത്രീകളുടെ അവകാശങ്ങൾ, ദാരിദ്ര്യ നിർമാർജനം എന്നിവയ്ക്കായി വോട്ട് ചെയ്യാൻ കർണാടകയിലെ വോട്ടർമാരോട് അഭ്യർഥിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
ബെല്ലാരി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ രാവിലെ ഒമ്പത് മണി വരെയുള്ള വോട്ടിംഗ് ശതമാനം
കാംപ്ലി - 11.54 ശതമാനം
സിരഗുപ്പ-9.53 ശതമാനം
ബല്ലാരി റൂറൽ- 8.54 ശതമാനം
ബല്ലാരി സിറ്റി- 7.26 ശതമാനം
സണ്ടൂർ-5.90 ശതമാനം
ബല്ലാരി ജില്ല ശരാശരി - 8.554 ശതമാനം