Kerala Gold Rate Today: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്.
56,720 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 7090 രൂപയിലെത്തി.
ഇന്നലെ ഒരു പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വർധിച്ചിരുന്നു.
58000ൽ നിന്ന് വീണ്ടും സ്വർണവില 56,000ൽ എത്തി നിൽക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചു കയറിയ സ്വര്‍ണ വിലയിൽ പിന്നീട് ഏറ്റക്കുറച്ചിലുകളുണ്ടായിരുന്നു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ സ്വര്‍ണ വിലയിലും പ്രതിഫലിച്ചു. രണ്ടാഴ്ചയ്ക്കിടെ 3500 രൂപയോളം ഇടിഞ്ഞ ശേഷം അതുപോലെ തിരിച്ചുകയറിയ സ്വര്‍ണവില വീണ്ടും ഏറിയും കുറഞ്ഞും നിൽക്കുകയാണ്.
നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ 59,080 ആയിരുന്നു സ്വർണവില.
നവംബർ 1 ന് സ്വർണവില 59080 ആയിരുന്നു. നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല. നവംബർ 5 ന് 120 രൂപ കുറഞ്ഞ് 58, 840 എത്തി, നവംബർ 6 ന് 80 രൂപ കൂടി 58920 ഉം നവംബർ 7 ന് 1320 രൂപ കുറഞ്ഞ് 57,600 ആയി, നവംബർ 8 ന് 58280 ആയി, നവംബർ 9 ന് 80 രൂപ കുറഞ്ഞ് 58200 ആയി നവംബർ 10 നും അതെ വില തുടർന്നു, നവംബർ 11 ന് 440 രൂപ കുറഞ്ഞ് 57760 ആയി, നവംബർ 12 ന് 56680 രൂപയും നവംബർ 13 ന് സ്വർണവില 320 രൂപ കുറഞ്ഞ് 56360 ഉം നവംബർ 14 ന് 880 രൂപ കുറഞ്ഞ് 55480 ഉം നവംബർ 15 ന് സ്വർണവില 55560 ഉം നവംബർ 16 ന് 55480 ഉം, നവംബർ 17 ന് 55,480, നവംബർ 18 ന് 55960, നവംബർ 19 ന് 56520 ഉം നവംബർ 20 ന് 56,920 ഉം നവംബർ 21 ന് 57160 ഉം നവംബർ 22 ന് 640 കൂടി 57800 ഉം നവംബർ 23 ന് 58400 ഉം നവംബർ 24 ന് 58400, നവംബർ 25 ന് 57,600 ഉം നവംബർ 26 ന് 56, 640 ഉം നവംബർ 27 ന് 56,840 ആയി, നവംബർ 28 ന് 56,720 ആയി.
ഡൽഹിയിൽ 22 carat സ്വർണവില (1 gram) 7,105 ഉം, 24 carat (1 gram) ന് 7,750 ആണ്
മുംബൈയിൽ 22 carat സ്വർണവില (1 gram) 7,093 ഉം, 24 carat (1 gram) ന് 7,735 ആണ്
ചെന്നൈയിൽ 22 carat സ്വർണവില (1 gram) 7,090 ഉം, 24 carat (1 gram) ന് 7,735 ആണ്
കൊൽക്കത്തയിൽ 22 carat സ്വർണവില (1 gram) 7,090 ഉം, 24 carat (1 gram) ന് 7,735 ആണ്
ബെംഗളൂരുവിൽ 22 carat സ്വർണവില (1 gram) 7,090 ഉം, 24 carat (1 gram) ന് 7,735 ആണ്
ഹൈദരാബാദിൽ 22 carat സ്വർണവില (1 gram) 7,090 ഉം, 24 carat (1 gram) ന് 7,735 ആണ്