Rajasthan Assembly Election 2023 Live : രാജസ്ഥാനിൽ കോൺഗ്രസ് തുടരുമോ, ബിജെപി വരുമോ? തിരഞ്ഞെടുപ്പ് ഫലം തത്സമയം

Sun, 03 Dec 2023-1:08 pm,

Rajasthan Assembly Election 2023 Live Updates : 199 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 75.45% വോട്ടാണ് രേഖപ്പെടുത്തിട്ടുള്ളത്.

Rajasthan assembly election result 2023 live updates : രാജസ്ഥാനിൽ ഗെഹ്ലോട്ട് സർക്കാർ തുടരുമോ ഇല്ലയോ എന്നറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി. 200 മണ്ഡലങ്ങളിലെ 199 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 75.45 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരുന്നത്. 2018നേക്കാൾ .73 ശതമാനം വോട്ടാണ് ഇപ്രാവശ്യം രാജസ്ഥാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 101 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.

Latest Updates

  •  100 മുതൽ 122 സീറ്റ് വരെ നേടി ബിജെപി രാജസ്ഥാൻ ഭരിക്കുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ

  • രാജസ്ഥാനിൽ കേവല ഭൂരിപക്ഷത്തിൽ ബിജെപി

  • രാജസ്ഥാനിൽ 105-ലേക്ക് ബിജെപി, 85 സീറ്റിൽ കോൺഗ്രസ്സ്

  • രാജസ്ഥാനിൽ ബിജെപി 92-ലേക്ക് കോൺഗ്രസ്സ് 75 മറ്റുള്ളവർ 16

  • ഏറ്റവും പുതിയ ഫലങ്ങളിൽ  ബിജെപി 75, കോൺഗ്രസ്സ് 65, മറ്റുള്ളവർ 14

  • പോസ്റ്റൽ ബാലറ്റ് ഫലങ്ങളിൽ മാറ്റം കോൺഗ്രസ്സ് 50, ബിജെപി 60 മറ്റുള്ളവർ 10

  • പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങുമ്പോൾ ആദ്യ ഫല സൂചകങ്ങൾ ഇങ്ങനെ -കോൺഗ്രസ്സ് 24, ബിജെപി 30, മറ്റുള്ളവർ 04

  • പോസ്റ്റൽ ബാലറ്റുകൾ എണ്ണുമ്പോൾ കോൺഗ്രസ്സിന് നേരിയ മുൻ തൂക്കം

  • വോട്ടെണ്ണൽ ആരംഭിച്ചു

  • രാജസ്ഥാനിലും മധ്യപ്രദേശിലും എക്സിറ്റ്പോളുകൾ ബിജെപിക്കാണ് മുൻതൂക്കം നൽകുന്നത്. തെലങ്കാനയിലും ഛത്തീസ്​ഗഡിലും കോൺ​ഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്.

  • രാജസ്ഥാനിൽ വോട്ടെണ്ണലിന് മുന്നോടിയായി ബിജെപി കേന്ദ്ര നേതൃത്വവുമായി ദില്ലിയിൽ കൂടിക്കാഴ്ച നടത്തി ബാബാ ബാലക് നാഥ്. ബാലക് നാഥ് ദേശീയ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെ കണ്ടു. ബിജെപി ജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബാലക് നാഥിനെ പരി​ഗണിക്കുമെന്ന ചർച്ചകൾക്കിടെയാണ് കൂടിക്കാഴ്ച.

ZEENEWS TRENDING STORIES

By continuing to use the site, you agree to the use of cookies. You can find out more by Tapping this link