Buffalo Viral Video: പലതരത്തിലുള്ള വീഡിയോകളാൽ നിറഞ്ഞു നിൽക്കുന്ന ഒരിടമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇവിടെ കാണുന്ന പല വീഡിയോകളും നമ്മെ ഞെട്ടിപ്പിക്കുന്നതും രസിപ്പിക്കുന്നതും ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതുമൊക്കെയാണ്. പല വീഡിയോകളും ഇതിലൊക്കെ വരുന്നത് കൊണ്ട് മാത്രം നമുക്ക് കാണാൻ കഴിയുന്നതുമാണ്. അത്തരത്തിലുള്ളൊരു വീഡിയോയാണ് ഇപ്പോൾ വൈറൽ ആകുന്നത്.
Also Read: നടുറോഡിൽ പാമ്പുകളുടെ പ്രണയം; അപൂർവ്വ വീഡിയോ വൈറൽ!
വിളവെടുപ്പ് ഉത്സവമായ പൊങ്കലിനൊപ്പം കാളകളെ ഉപയോഗിച്ചുള്ള കാർഷിക വിനോദമായ ജെല്ലിക്കെട്ടിന്റെ ആവേശത്തിലാണ് തമിഴ്നാട് ഇപ്പോൾ. ശരിക്കും പറഞ്ഞാൽ ഈ ജെല്ലിക്കെട്ട് ആണ് പൊങ്കൽ ആഘോഷത്തിന്റെ ആവേശവും വീര്യവും ഒക്കെ എന്നുവേണം പറയാൻ.
അതുകൊണ്ടുതന്നെ തമിഴ്‌നാട്ടിൽ വിവിധ ഇടങ്ങളിൽ ജെല്ലിക്കെട്ട് മത്സരങ്ങൾ നടത്താറുമുണ്ട്. സംക്രാന്തിയുടെ പശചാത്തലത്തിൽ നടത്തുന്ന കാളവണ്ടി ഓടിക്കുന്ന മത്സരവും പ്രസിദ്ധമാണത്രേ. ഈ സമയം മിക്ക സ്ഥലങ്ങളിലും കാളവണ്ടി ഓട്ടമത്സരം നടത്താറുണ്ട്. മത്സരത്തിൽ നിരവധി പേർ പങ്കെടുക്കാറുമുണ്ട്. അത്തരത്തിൽ നടന്ന ഒരു സംഭവത്തിന്റെ വീഡീയോയാണ് സോഷ്യൽ മീഡിയയിലെ നിലവിലെ സംസാര വിഷയം.
Also Read: 12 വർഷത്തിന് ശേഷം ഗജകേസരി രാജയോഗം; ഇവർക്ക് ലഭിക്കും സൗഭാഗ്യ പെരുമഴ!
മത്സര ഓട്ടത്തിനിടയിൽ നടക്കുന്ന പോത്തിന്റെ പ്രതികാരമൊന്ന് കാണേണ്ടത് തന്നെയാണ്. വീഡിയോയിൽ മിന്നൽ വേഗതയിൽ ഓടുന്ന പോത്തുകളെ നിങ്ങൾക്ക് കാണാൻ കഴിയും. പോത്തുകളുടെ വേഗത കൂട്ടാൻ ഇടയ്ക്കിടയ്ക്ക് അതിനെ അടിക്കുന്ന്തും കാണാം. പോത്തുകൾക്ക് പ്രചോദനം നൽകികൊണ്ട് വണ്ടിയിൽ ഇരിക്കുന്നവർ ബഹളം വയ്ക്കുന്നതും നമുക്ക് കാണാൻ കഴിയും. പെട്ടെന്നാണ് അത് സംഭവിച്ചത്... നേരെ ഓടിക്കൊണ്ടിരുന്ന പോത്ത് പെട്ടെന്ന് റോഡ് മാറി ഓടുന്നതും അതിനിടയിൽ കാളവണ്ടി ഡിവൈഡറിൽ ഇടിക്കുന്നതും വണ്ടിയിരിക്കുന്നവർ തെറിക്കുന്നതും നിങ്ങൾക്ക് കാണാൻ കഴിയും. വീഡിയോ കാണാം...
Also Read: പുതുവർഷത്തിൽ ശനി കൃപയാൽ ഇവർക്ക് ലഭിക്കും അടിപൊളി നേട്ടങ്ങൾ!
The buffalo took a perfect revenge, such people shouldn’t be called human. pic.twitter.com/6o1n3LQdQ7
— Singh Varun (@singhvarun) May 23, 2020
ആ സമയം റോഡിൽ അധിക വാഹനം ഇല്ലാത്തതുകൊണ്ട് വൻ അപകടം ഒഴിവായി എന്നുവേണം പറയാൻ. വീഡിയോ കുറച്ചു പഴക്കമുള്ളതാണെങ്കിലും പൊങ്കൽ അടുത്തത് കൊണ്ടായിരിക്കാം ഈ വീഡിയോ വീണ്ടും വൈറലാകുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.