ബിക്കിനിയിട്ട ജീവനക്കാരികളുമായി വിയര്‍ട്ട് ജെറ്റ് ഇന്ത്യയിലേക്ക്

  

Last Updated : Mar 19, 2018, 05:31 PM IST
ബിക്കിനിയിട്ട ജീവനക്കാരികളുമായി വിയര്‍ട്ട് ജെറ്റ് ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: വിയറ്റ്‌നാമിലെ വിയര്‍ട്ട് ജെറ്റ് വിമാനക്കമ്പനി സ്വന്തം പേരിനെക്കളും 'ബിക്കിനി എയര്‍ ലൈന്‍' എന്ന പേരിലാണ് അറിയപ്പെടുന്നത്.  ഇതാ വിയര്‍ട്ട് ജെറ്റ് വിമാനക്കമ്പനി ഇന്ത്യയിലേയ്ക്ക് സര്‍വീസുമായി എത്തുന്നു.  

വിയറ്റ്‌നാമിലെ ഏറ്റവും ചെലവുകുറഞ്ഞ വിമാനക്കമ്പനി ന്യൂഡല്‍ഹിയില്‍ നിന്നും വിയറ്റനാം നഗരമായ ചിമിന്‍ സിറ്റിയിലെയ്ക്കായിരിക്കും ആദ്യ സര്‍വീസ് തുടങ്ങുക. ആഴ്ചയില്‍ നാലു സര്‍വീസ് നടത്താനാണ് പദ്ധതി. പുതിയ തന്ത്രം പരീക്ഷിച്ച വന്‍ വിജയം നേടിയ വിമാനക്കമ്പനി ജൂലൈയ്ക്കും ആഗസ്റ്റിനും ഇടയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും.

ശരീരത്തിന്‍റെ അഴകളവുകള്‍ ദൃശ്യമാക്കുന്ന വിധത്തില്‍ അല്‍പ്പ വസ്ത്ര ധാരിണികളായ എയര്‍ഹോസ്റ്റസുമാരാണ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് സേവനവുമായി എത്തുന്നത്. എയര്‍ഹോസ്റ്റസിന്‍റെ ഡ്രസ്സ്‌ കോട് ആശയത്തിന് പിന്നില്‍ സിഇഒ ആയ ഗുയെന്‍ തി ഫ്യൂവോംഗ് താവോയാണ്. വിയറ്റ്‌നാമിലെ ആദ്യ വനിതാ കോടീശ്വരിയാണ് ഈ താവോ.  എന്തായാലും താവോയുടെ ലൈംഗികത മുന്‍ നിര്‍ത്തിയുള്ള വ്യത്യസ്ത പരീക്ഷണം വന്‍ വിജയമാകുകയും ചെയ്തു.

2011 ല്‍ തുടങ്ങിയ വിയര്‍ട്ട് ജറ്റ് വിയറ്റ്‌നാമിലെ ആദ്യ സ്വകാര്യ എയര്‍ലൈനാണ്. അല്‍പ്പവസ്ത്ര മോഡലുകളെയും എയര്‍ഹോസ്റ്റസുമാരെയും പരീക്ഷിച്ചുള്ള ഇവരുടെ ബിസിനസ് തന്ത്രം ഹിറ്റാകുകയും ചെയ്തു. 2017 ല്‍ 1.7 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത വിയേര്‍ട്ട്ജറ്റ് 986 ദശലക്ഷം ഡോളറാണ് ആ വര്‍ഷം സമ്പാദ്യമുണ്ടാക്കിയത്. 

ആഭ്യന്തരമായും അന്താരാഷ്ട്രമായും 60 റൂട്ടുകളിലാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നത്. വിമാനജീവനക്കാരികള്‍ ബിക്കിനി വേഷത്തില്‍ യാത്രക്കാര്‍ക്കിടയിലൂടെ നടക്കുന്നതിന്‍റെ വീഡിയോകളും ദൃശ്യങ്ങളും പെട്ടെന്ന് തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ലോകം അറിയുകയും വലിയ വാര്‍ത്തയാകുകയും ചെയ്തു.

ലൈംഗികത മുന്‍ നിര്‍ത്തിയുള്ള മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ പേരില്‍ വൈറലാകുന്നതിനൊപ്പം ശക്തമായ വിമര്‍ശനത്തിനും വിമാനക്കമ്പനി ഇരയായി മാറിയിട്ടുണ്ട്. ചൈനയില്‍ നിന്നുള്ള ഫുട്‌ബോളര്‍മാര്‍ക്ക് വേണ്ടി അടുത്തിടെ വിമാനത്തിനുള്ളില്‍ കളിക്കാര്‍ക്ക് തൊടാനും പിടിക്കാനും അവസരം നല്‍കി ലിംഗറി ഷോ നടത്തിയതിന്‍റെ പേരില്‍ എയര്‍ലൈന്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിമാനക്കമ്പനി ഇന്ത്യയിലേക്കും സര്‍വീസുമായി വരുന്നത്. 

കടുത്ത സദാചാരവാദികളുടെ നാടായ ഇന്ത്യയിലേക്ക് ബിക്കിനി എയര്‍ ലൈന്‍സ് സര്‍വീസ് തുടങ്ങാനിരിക്കെ എങ്ങിനെയായിരിക്കും പ്രതികരണമെന്ന ആശങ്കയും എയര്‍ലൈനുണ്ട്. 

Trending News