Manipur Issue: മണിപ്പൂർ കലാപം: എസ്എഫ്ഐ യുകെയിൽ പ്രതിഷേധിച്ചു

SFI protest in uk for manipur issue:  വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്നും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് ഉടനെ രാജിവയ്ക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. 

Last Updated : Jul 25, 2023, 07:26 PM IST
  • പട്ടികവർഗ (എസ്ടി) പദവിക്കായുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തിനെതിരേ ചുരാചന്ദ്പുർ ജില്ലയിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതോടെയാണ് സംഘർഷങ്ങൾക്ക് ആരംഭിക്കുന്നത്.
  • അതിനുപുറമേ, നിരവധിപേർക്ക് പരിക്ക് പറ്റി. മണിപ്പൂരിൽ ക്രൂരമായ കുറ്റകൃത്യങ്ങളാണ് നടക്കുന്നത്.
Manipur Issue: മണിപ്പൂർ കലാപം: എസ്എഫ്ഐ യുകെയിൽ പ്രതിഷേധിച്ചു

 വർഗീയ കലാപം തുടരുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ യുകെയിൽ പ്രതിഷേധിച്ചു. മണിപ്പീരിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമത്തിനും രക്തച്ചൊരിച്ചിലിനും എതിരെ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ-യുണൈറ്റഡ് കിംഗ്ഡം പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ലണ്ടൻ, എഡിൻബർഗ്, പോർട്ട്സ്മൗത്ത് എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധിച്ചത്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം വെടിയണമെന്നും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് ഉടനെ രാജിവയ്ക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു. മണിപ്പൂരിലെ സംഘർഷങ്ങൾ ആരംഭിക്കുന്നത് ഇക്കഴിഞ്ഞ മെയ് 3 നാണ്. 

പട്ടികവർഗ (എസ്ടി) പദവിക്കായുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തിനെതിരേ ചുരാചന്ദ്പുർ ജില്ലയിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതോടെയാണ് സംഘർഷങ്ങൾക്ക് ആരംഭിക്കുന്നത്.  സായുധരായ പൊലീസ് മാർച്ചിനിടെ മെയ്തി വിഭാഗത്തിൽപ്പെട്ട ആളുകളെ ആക്രമിച്ചു. ഇത് താഴ്വരയിലെ ജില്ലകളിൽ കൂടുതൽ ആക്രമണങ്ങളിലേക്ക് നയിച്ചു. ഇത് പിന്നീട് സംസ്ഥാനത്തിലുടനീളം വ്യാപിക്കുകയായിരുന്നു. ആക്രമണ സംഭവങ്ങളെ തുടർന്ന് ഇതുവരെ 160 മരണങ്ങൾ റിപ്പോർട്ടു ചെയ്തു. 

ALSO READ: മണിപ്പൂരിൽ ഇന്റർനെറ്റ് ഭാഗികമായി പുനഃസ്ഥാപിച്ചു; മൊബൈല്‍ ഇന്‍റർനെറ്റ് നിരോധനം തുടരും

അതിനുപുറമേ, നിരവധിപേർക്ക് പരിക്ക് പറ്റി. മണിപ്പൂരിൽ ക്രൂരമായ കുറ്റകൃത്യങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം സ്ത്രീകളെ നഗ്നരായി റോഡിലൂടെ നടത്തിക്കുന്നതിൻ്റെ വീഡിയോ അടക്കം പുറത്തുവന്നിരുന്നു. ഈ സംഭവം തന്നെ വല്ലാതെ ദുഖിപ്പിച്ചെന്നായിരുന്നു മോദി പറഞ്ഞത്.
ഈ സംഭവവികാസങ്ങളെക്കുറിച്ച്  മോദി പാർലമെന്റിൽ മറുപടി പറയണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് എന്നാൽ അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്യുന്നത്.മണിപ്പൂർ വിഷയത്തിൽ തുടർച്ചയായി നാലാം ദിവസവും പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ധമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News