ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ തീയതി വിവാദം: ന്യായീകരണവുമായി തെരഞ്ഞെടുപ്പ്​ കമ്മീഷൻ

ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിക്കാത്തത് വിവാദമായിരിക്കെ ന്യായീകരണവുമായി മുഖ്യ മുഖ്യ ​തെരഞ്ഞെടുപ്പ്​ കമ്മീഷണർ അചൽ കുമാർ ജ്യോതി.

Last Updated : Oct 23, 2017, 04:33 PM IST
ഗുജറാത്ത്​ തെരഞ്ഞെടുപ്പ്​ തീയതി വിവാദം: ന്യായീകരണവുമായി തെരഞ്ഞെടുപ്പ്​ കമ്മീഷൻ

ന്യൂഡൽഹി: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിക്കാത്തത് വിവാദമായിരിക്കെ ന്യായീകരണവുമായി മുഖ്യ മുഖ്യ ​തെരഞ്ഞെടുപ്പ്​ കമ്മീഷണർ അചൽ കുമാർ ജ്യോതി.

ഹിമാചൽ പ്രദേശിലും സമീപ സംസ്​ഥാനങ്ങളിലും മഞ്ഞുവീഴ്​ചക്ക്​ സാധ്യതയുള്ളതിനാൽ നവംബർ പകുതിയ്ക്കു മുന്‍പായി തെരഞ്ഞെടുപ്പ്​ നടത്തണമെന്ന്​ സംസ്​ഥാനത്തെ പാർട്ടികളും ഭരണാധികാരികളുമാണ്​ കമ്മീഷനോട്​ ആവശ്യപ്പെട്ടത് അദ്ദേഹം പറഞ്ഞു. അതിനാലാണ് ഹിമാചൽ പ്രദേശിലെ തെരഞ്ഞെടുപ്പ്​ തിയതി പ്രഖ്യാപിച്ചത്.  എന്നിരുന്നാലും ഹിമാചലിലെ ഫലപ്രഖ്യാപനത്തിന്​ മുമ്പായി തന്നെ ഗുജറാത്തിൽ തെഞ്ഞെടുപ്പ്​ നടത്തും. അതിനാൽ യാതൊരുവിധത്തിലും ഹിമാചലി​​​ന്‍റെ തെരഞ്ഞെടുപ്പ് ഫലം ഗുജറാത്തിനെ സ്വാധീനിക്കില്ലെന്നും തെരഞ്ഞെടുപ്പ്​ കമ്മീഷണർ അറിയിച്ചു.

ഗുജറാത്തിൽ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ്​ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നത്​. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ ധാരാളം സർക്കാർ ജീവനക്കാരുടെ സഹായം ആവശ്യമാണെന്നും ഈ സമയത്ത്​ തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചാൽ ജീവനക്കാർക്ക്​ ബുദ്ധിമുട്ടാകുമെന്നും കമ്മീഷണർ പറഞ്ഞു. ആകെ 26443 സർക്കാർ ജീവനക്കാരെ തെരഞ്ഞെടുപ്പ്​ ജോലികൾക്ക്​ ആവശ്യമാണ്. ജീവനക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്​.  തെരഞ്ഞെടുപ്പ്​ തീയതി പ്രഖ്യാപിച്ചാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നിർത്തിവെച്ച്​ ജീവനക്കാർ തെരഞ്ഞെടുപ്പ് ജോലികളിൽ ഏർപ്പെടേണ്ടി വരും. അതിനാലാണ്​ തീയതി പ്രഖ്യാപിക്കാതിരുന്നതെന്ന്​ അചൽ കുമാർ ജ്യോതി അറിയിച്ചു. 

അതിനിടെ, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് സുപ്രീംകോടതിയിൽ ഹരജി നൽകി. 

Trending News