നാരായണ്‍ റാണെ ഇന്ന് വൈകുന്നേരം അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവുമായ നാരായണ്‍ റാണെ തിങ്കളാഴ്ച വൈകുന്നേരം ബിജെപി പ്രസിഡന്റ് അമിത്ഷായെ കാണുമെന്നു ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

Last Updated : Sep 25, 2017, 04:28 PM IST
നാരായണ്‍ റാണെ ഇന്ന് വൈകുന്നേരം അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവുമായ നാരായണ്‍ റാണെ തിങ്കളാഴ്ച വൈകുന്നേരം ബിജെപി പ്രസിഡന്റ് അമിത്ഷായെ കാണുമെന്നു ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.

ഇദ്ദേഹം ബിജെപിയില്‍ ചേരുമോ എന്ന കാര്യത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഈ കൂടിക്കാഴ്ചയോടെ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ബിജെപി നേതാവും മഹാരാഷ്ടയിലെ പാര്‍ട്ടിയുടെ നേതാവുമായ സരോജ് പാണ്ഡേ പറഞ്ഞു. ഇന്ന് വൈകുന്നേരം ന്യൂഡല്‍ഹിയില്‍ വച്ചാണ് കൂടിക്കാഴ്ച.

കഴിഞ്ഞയാഴ്ചയാണ് നാരായണ്‍ റാണെ കോണ്‍ഗ്രസ് പാര്‍ട്ടി അംഗത്വം രാജിവെച്ചത്. ഇതിനു മുന്നേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസുമായി നാരായണ്‍ റാണെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 

Trending News