നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെ; 'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം നാടിന് സമർപ്പിച്ച് നരേന്ദ്ര മോദി

രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന മ്യൂസിയം  'പ്രധാനമന്ത്രി സംഗ്രഹാലയ' പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു

Written by - Zee Malayalam News Desk | Last Updated : Apr 14, 2022, 01:29 PM IST
  • 'പ്രധാനമന്ത്രി സംഗ്രഹാലയ' പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു
  • ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെ
  • ഇന്ത്യൻ ചരിത്ര സംഭവങ്ങളുടെ വിശദാംശങ്ങൾ അറിയാം
നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെ; 'പ്രധാനമന്ത്രി സംഗ്രഹാലയ' മ്യൂസിയം നാടിന് സമർപ്പിച്ച് നരേന്ദ്ര മോദി

ന്യൂഡൽഹി: രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന മ്യൂസിയം  'പ്രധാനമന്ത്രി സംഗ്രഹാലയ' പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമർപ്പിച്ചു.  ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകൾ, എന്നിവയ്ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും  മ്യൂസിയത്തിലുണ്ട്. രാജ്യവും ജനാധിപത്യവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന 'ധർമ്മ ചക്രമേന്തിയ കൈകൾ' ആണ് സംഗ്രഹാലയുടെ ലോഗോ.

ഇന്ത്യൻ ചരിത്ര സംഭവങ്ങളുടെ വിശദാംശങ്ങളും നേതാക്കൾക്ക് ലഭിച്ച ഉപഹാരങ്ങൾ, സ്‌മരണികകൾ, പ്രധാനമന്ത്രിമാരുടെ പ്രസംഗങ്ങൾ, അവരുടെ ജീവിതം, തുടങ്ങിയ വിവരങ്ങൾ അടങ്ങിയ  43 ഗാലറികളാണ് മ്യൂസിയത്തിലുള്ളത്. വ്യക്തികളുടെയും സംഭവങ്ങളുടെയും വിവരണമുള്ള വീഡിയോ, ഫോട്ടോ, ഓഡിയോ എന്നിവയുടെ പ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. എല്ലാ ഇന്ത്യൻ പ്രധാനമന്ത്രിമാരുടെയും നേതൃപാടവം, ദർശനം, നേട്ടങ്ങൾ എന്നിവയെക്കുറിച്ച് യുവതലമുറയെ ബോധവത്കരിക്കാനും പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ട് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഉദ്യമമാണ് സംഗ്രഹാലയ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്  വാർത്താക്കുറിപ്പിൽ അറിയിച്ചു. 

ALSO READ: അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് ആശങ്ക; യുഎസ് പരാമർശങ്ങളോട് അതേ നാണയത്തിൽ തിരിച്ചടിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി

പഴയമയും പുതുമയും തമ്മിൽ സമന്വയിപ്പിച്ച് തീൻ മൂർത്തി ഭവൻ ബ്ലോക്ക് 1 ആയും പുതിയതായി നിർമ്മിച്ച ഭാഗം ബ്ലോക്ക് 2ആയാണ് മ്യൂസിയത്തിന്റെ നിർമ്മാണം. രണ്ട് ബ്ലോക്കുകളായി ആകെ വിസ്തീർണ്ണം 15,600 ചതുരശ്ര മീറ്ററിൽ കൂടുതലാണ്. പൂർണമായും പ്രകൃതിക്ക് യോജിച്ച രീതിയിലാണ് പദ്ധതിയുടെ നിര്‍മ്മാണം നടത്തിയത്.  മരം മുറിക്കുകയോ മാറ്റി നടുകയോ ചെയ്തിട്ടില്ല. രൂപകൽപനയിലൂടെ ഊർജ സംരക്ഷണവും പദ്ധതിയുടെ ഭാഗമായി. 

ഉദ്ഘാട‌നത്തിന് തൊട്ടുമുമ്പ് മ്യൂസിയത്തിലേക്കുള്ള ആദ്യ  ടിക്കറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. നേരിട്ടെത്തിയാൽ 100 രൂപയ്ക്കും ഓൺലൈൻ വഴി 110 രൂപയ്ക്കും ടിക്കറ്റ് ലഭിക്കും. 750 രൂപയാണ് വിദേശികളുടെ ടിക്കറ്റ് നിരക്ക്. കുട്ടികളുടെ ടിക്കറ്റിന് 50 ശതമാനം ഇളവുണ്ടാവും. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് 25 ശതമാനം വരെ ഇളവ് ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News